പാലിയേറ്റിവ് ഹോം കെയർ യൂനിറ്റിന് വാഹനം കൈമാറി
text_fieldsകെ.എം.സി.സി -എസ്.ടി.സി.എച്ച് പാലിയേറ്റിവ് ഹോം കെയർ യൂനിറ്റിനുള്ള വാഹനം മടിക്കേരി എം.എൽ.എ
ഡോ. മന്താർ ഗൗഡ കൈമാറുന്നു
ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി -എസ്.ടി.സി.എച്ച് പാലിയേറ്റിവ് ഹോം കെയർ യൂനിറ്റിന് ഒരു വാഹനം കൂടി കൈമാറി. എ.കെ. കമാൽ ഹാജിയുടെ ഓർമക്കായി മകൻ സുബൈർ കമാൽ ഹാജി സ്പോൺസർ ചെയ്ത പാലിയേറ്റിവ് വാഹനം മടിക്കേരി ബസ് സ്റ്റാൻഡ് പരിസരത്ത് മടിക്കേരി എം.എൽ.എ ഡോ. മന്താർ ഗൗഡ കെ.എം.സി.സി മടിക്കേരി ഭാരവാഹികൾക്ക് സമർപ്പിച്ചു.
തുടർന്ന് റമദാൻ റിലീഫ് കിറ്റ് വിതരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. കുടക് കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി, നാസർ, യാഖൂബ് ബജഹുണ്ടി, കെ.കെ. മഹമൂദ്, ഖലീൽ പാഷ, ഹംസ, മൊയ്തീൻ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.