നഴ്സുമാരെ അപഹസിച്ച് വിഡിയോ; മെഡിക്കൽ വിദ്യാർഥികൾക്ക് സസ്പെൻഷൻ
text_fieldsബംഗളൂരു: നഴ്സുമാരെ അപഹസിക്കുന്ന തരത്തിൽ വിഡിയോ റീലുകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ 11 മെഡിക്കൽ വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഹുബ്ബള്ളിയിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് (കിംസ്) സംഭവം. പ്രിൻസിപ്പൽ ഡോ. ഈശ്വർ ഹൊസമ്നിയാണ് പ്രതിഷേധത്തിനൊടുവിൽ വിദ്യാർഥികളെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്.
വിഡിയോ ചിത്രീകരിച്ച് കന്നടയിലെ പ്രശസ്ത സിനിമഗാനം ചേർത്താണ് പ്രചരിപ്പിച്ചത്. ‘പെൺകുട്ടികളെ വിശ്വസിക്കാൻ കൊള്ളില്ല, നഴ്സുമാർ വിശ്വസ്തർ അല്ല’ എന്നിങ്ങനെ തുടങ്ങുന്നതാണ് ഈ പാട്ട്. ഗാനത്തിനൊപ്പം മെഡിക്കൽ വിദ്യാർഥികളായ ആൺകുട്ടികൾ നൃത്തം ചെയ്യുന്നുണ്ട്.
വിഡിയോ വൈറലായതോടെ നടപടിയെടുക്കണമെന്ന് സ്ഥാപനത്തിലെ നഴ്സുമാർ ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നഴ്സുമാരിൽനിന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. വിഡിയോക്കെതിരെ കോലാർ ജില്ല ആശുപത്രിയിലെ നഴ്സുമാർ പ്രതിഷേധസമരം നടത്തി. സംസ്ഥാനത്തെ നഴ്സുമാരുടെ സംഘടന കിംസ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.