സ്മരണകളിരമ്പി ‘വി.എസ് സമരസ്മൃതി’
text_fieldsബംഗളൂരു: വി.എസ്. അച്യുതാനന്ദന്റെ നൂറാം ജന്മദിനത്തിൽ ഇ.എം.എസ് പഠനവേദിയുടെ ആഭിമുഖ്യത്തിൽ ബംഗളൂരുവിൽ ‘വി.എസ് സമരസ്മൃതി’ സംഘടിപ്പിച്ചു. അച്യുതാനന്ദൻ പിന്നിട്ട സമരവഴികളെ പ്രമുഖ സി.പി.എം നേതാക്കൾ ഓർത്തെടുത്തു. സി.പി.എം കർണാടക സംസ്ഥാന സെക്രട്ടറി ബസവരാജ്, മുൻ സെക്രട്ടറി വി.ജെ.കെ. നായർ എന്നിവർ സംസാരിച്ചു. ‘ഭരണവും സമരവും’ എന്ന ഇ.എം.എസ് മുന്നോട്ടുവെച്ച സമീപനത്തെ ഒരുപടി ഉയർത്തി അധികാരത്തിൽ ഇരിക്കുമ്പോഴും താൻ പ്രതിപക്ഷത്താണെന്ന വർഗബോധം ഉൾക്കൊണ്ട് പ്രവർത്തിച്ച സമാനതകളില്ലാത്ത നേതാവായിരുന്നു വി.എസ് എന്ന് അധ്യക്ഷൻ ആർ.വി. ആചാരി നിരീക്ഷിച്ചു.
സംസ്ഥാന സമിതിയംഗം ഗുരുശാന്ത്, കന്നഡ സാംസ്കാരിക സംഘടന സമുദായയുടെ സാരഥി സുരേന്ദ്ര റാവു, ബംഗളൂരു ഐ.ടി യൂനിയൻ സെക്രട്ടറി സൂരജ്, കഥാകൃത്ത് വല്ലപ്പുഴ ചന്ദ്രശേഖരൻ തുടങ്ങിയവർ വി.എസിന്റെ ജനകീയ സമരങ്ങളുടെ വിഭിന്നമാനങ്ങൾ വിശകലനം ചെയ്തു. ഇ.എം.എസ് പഠനവേദി കൺവീനർ സുദേവൻ പുത്തൻചിറ സ്വാഗതം പറഞ്ഞു. എം.പി. മോഹൻദാസിന്റെ വിപ്ലവഗാനാലാപനത്തോടെ പരിപാടി സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.