Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​ഖ​ഫ് ഭേ​ദ​ഗ​തി...

വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​യാ​ൽ ഫ​ലം പ​ക​ൽ​കൊ​ള്ള -ഐ.​എ​ൻ.​എ​ൽ

text_fields
bookmark_border
Waqf amendment bill,
cancel

ബം​ഗ​ളൂ​രു: സം​യു​ക്ത പാ​ർ​ല​മെ​ന്റ​റി ക​മ്മി​റ്റി​യു​ടെ മു​മ്പാ​കെ​യു​ള്ള വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം പാ​സാ​യാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ ഒ​ത്താ​ശ​യോ​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ക​ൽ​കൊ​ള്ള​യാ​യി​രി​ക്കും രാ​ജ്യ​ത്ത് സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് ഐ.​എ​ൻ.​എ​ൽ ദേ​ശീ​യ സ​മി​തി യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള വ്യ​വ​സ്ഥ​ക​ൾ എ​ടു​ത്തു​ക​ള​യു​ക​യും വ്യ​ക്തി​ക​ൾ​ക്കും കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും വ​ഖ​ഫ് സ്വ​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ഭേ​ദ​ഗ​തി​ക​ളാ​ണ് കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​തി​ന​കം അ​ന്യാ​ധീ​ന​പ്പെ​ട്ട കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് സ്വ​ത്തു​ക്ക​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​പോ​ലും അ​തോ​ടെ അ​സാ​ധ്യ​മാ​വും. അ​തു​കൊ​ണ്ട് രാ​ജ്യ​ത്തെ മു​ഴു​വ​ൻ മ​തേ​ത​ര​ശ​ക്തി​ക​ളും ഒ​ന്നി​ച്ചു​നി​ന്ന് വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഐ.​എ​ൻ.​എ​ൽ ദേ​ശീ​യ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സം​യു​ക്ത പാ​ർ​ല​മെ​ന്റ​റി ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൽ​ക​ണ്ഠാ​കു​ല​മാ​ണ്. ജെ.​പി.​സി അം​ഗ​ങ്ങ​ള​ല്ലാ​ത്ത, ഹി​ന്ദു​ത്വ അ​നു​കൂ​ലി​ക​ളെ വി​ദ​ഗ്‍ധ​ർ എ​ന്ന ലേ​ബ​ലി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക​യാ​ണ്.

ഈ ​മാ​സം 25ന് ​തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ വീ​ണ്ടും കൊ​ണ്ടു​വ​ന്ന് പാ​സാ​ക്കാ​നാ​ണ് നീ​ക്കം. മ​തേ​ത​ര ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ബാ​ബ​രി ധ്വം​സ​ന​ത്തി​ന് ശേ​ഷ​മു​ള്ള മ​റ്റൊ​രു മ​ഹാ​ദു​ര​ന്ത​മാ​യി​രി​ക്കും അ​തെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​ർ​ട്ടി അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്റ് പ്ര​ഫ. മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജാ​തി സെ​ൻ​സ​സ്, മ​ദ്റ​സ വി​ദ്യാ​ഭ്യാ​സ നി​യ​മം, വം​ശ​ഹ​ത്യ തു​ട​രു​ന്ന ഫ​ല​സ്തീ​നി​ലെ അ​വ​സ്ഥ​യും, സ​യ​ണി​സ്റ്റ് സാ​മ്രാ​ജ്യ​ത്വ ശ​ക്തി​ക​ളു​ടെ ഗൂ​ഢ​പ​ദ്ധ​തി​ക​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു.

അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന സെ​ൻ​സ​സി​ൽ ജാ​തി, ഉ​പ​ജാ​തി വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് രാ​ജ്യ​ത്തി​​ന്റെ സാ​മൂ​ഹി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള യ​ഥാ​ർ​ഥ ചി​ത്രം പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ ഇ​ൻ​ഡ്യാ സ​ഖ്യം മോ​ദി ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ ജ​ന​താ​ദ​ൾ (യു), ​ടി.​ഡി.​പി, ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി, അ​പ് നാ ​ദ​ൾ എ​ന്നി​വ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്ക​ണം. 1931ന് ​ശേ​ഷം ഇ​വി​ടെ ജാ​തി സെ​ൻ​സ​സ് ന​ട​ന്നി​ട്ടി​ല്ല.

എ​ന്നി​ട്ടും ഈ ​വി​ഷ​യ​ത്തി​ൽ മോ​ദി സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ദ്റ​സ വി​ദ്യാ​ഭ്യാ​സ​ത്തി​നെ​തി​രെ ന​ട​ത്തു​ന്ന കു​ത്സി​ത നീ​ക്കം പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സ്വ​ത്വ​വും അ​ന്ത​സ്സാ​ർ​ന്ന അ​സ്തി​ത്വ​വും അ​പ​ക​ട​ത്തി​ലാ​വു​മെ​ന്ന് പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. യു.​പി മ​ദ്റ​സ ബോ​ർ​ഡി​നെ ഫ​ല​ത്തി​ൽ ഇ​ല്ലാ​താ​ക്കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യു​ടെ മു​മ്പാ​കെ​യു​ള്ള കേ​സി​ൽ രാ​ജ്യ​ത്തി​ന്റെ ബ​ഹു​സ്വ​ര​ത​യും ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വി​ധി ഉ​ണ്ടാ​വു​മെ​ന്ന് യോ​ഗം പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waqf amendment bill
News Summary - Waqf amendment bill
Next Story