ജെ.പി.സി ചെയർമാൻ സന്ദർശിച്ചു
text_fieldsബംഗളൂരു: വഖഫ് ബിൽ ഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ രൂപവത്കരിച്ച സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) അധ്യക്ഷൻ ജഗദാംബിക പാൽ വ്യാഴാഴ്ച വിവാദ മേഖലകൾ സന്ദർശിച്ചു.
വഖഫ് ഭൂമിയാണെന്നു പറഞ്ഞ് ഏറ്റെടുക്കാനായി റവന്യൂ വകുപ്പ് നോട്ടീസ് നൽകിയ കർഷകരെ കണ്ട അദ്ദേഹം തനിക്ക് 500 പരാതികൾ ലഭിച്ചതായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജെ.പി.സി അംഗം കൂടിയായ ബി.ജെ.പി എം.പി തേജസ്വി സൂര്യ ഒപ്പമുണ്ടായിരുന്നു. അതേസമയം പാലിന്റെ സന്ദർശനം ബി.ജെ.പി രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന ജിമ്മിക്ക് മാത്രമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയും മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.