ജല അതോറിറ്റി അദാലത് ഇന്ന്
text_fieldsബംഗളൂരു: ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിന് കീഴിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ 11 വരെ ജല അദാലത് സംഘടിപ്പിക്കും. ബില്ലിങ്, കണക്ഷനുകളിലെ കാലതാമസം തുടങ്ങിയവ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും അറിയിക്കാം. സൗത്ത് ഈസ്റ്റ് മൂന്ന്, സൗത്ത് ഇൗസ്റ്റ് ആറ്, വെസ്റ്റ് ഒന്ന്-മൂന്ന്, നോർത്ത് വെസ്റ്റ് അഞ്ച്, നോർത്ത് രണ്ട്-മൂന്ന്, സൗത്ത് ഒന്ന്- മൂന്ന്, സൗത്ത് വെസ്റ്റ് മൂന്ന്, സൗത്ത് വെസ്റ്റ് ആറ്, ഈസ്റ്റ് രണ്ട്- നാല് സബ്ഡിവിഷനുകളിലുള്ളവർക്ക് അദാലത്തിൽ പങ്കെടുക്കാം. ജലവിതരണവുമായി ബന്ധപ്പെട്ട പരാതികൾ 1916 എന്ന നമ്പറിലും 8762228888 എന്ന വാട്സ്ആപ് നമ്പറിലും അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.