മഴക്കുഴി പദ്ധതിയുമായി ജല അതോറിറ്റി
text_fieldsബംഗളൂരു: കനത്ത ജലക്ഷാമത്തിൽനിന്ന് പാഠമുൾക്കൊണ്ട് നഗരത്തിൽ മഴക്കുഴികൾ നിർമിക്കാനുള്ള പദ്ധതിയുമായി ജലഅതോറിറ്റി രംഗത്ത്.
അടുത്ത മാസം അവസാന വാരത്തോടെ 2,000 മഴക്കുഴികൾ നിർമിക്കാനാണ് തീരുമാനം. 1,000 മഴക്കുഴികൾ ഇതിനകം പൂർത്തിയായതായി അധികൃതർ അവകാശപ്പെട്ടു. 10 മുതൽ 14 മീറ്റർവരെയാണ് ഒരോ മഴക്കുഴിയുടേയും ആഴം.
മഴക്കുഴികളുണ്ടാക്കുന്നതോടെ നഗരത്തിലെ ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഓരോ മേഖലകളിലും അതത് എക്സിക്യൂട്ടിവ് എൻജിനീയർമാരുടെ നേതൃത്വത്തിലാണ് കുഴിക്കുന്നത്. എട്ടുമുതൽ പത്തുവരെ തൊഴിലാളികളടങ്ങിയ സംഘത്തെ ഒരോ മേഖലയിലും നിയോഗിച്ചിട്ടുണ്ട്. മഴക്കുഴികൾ നിർമിക്കുന്നതിനനുസരിച്ച് കോൺക്രീറ്റ് റിങ്ങുകൾ ഇറക്കുന്നതാണ് രീതി. ഇതോടെ കുഴി ഇടിഞ്ഞുതാഴാനുള്ള സാധ്യത ഒഴിവാകും. കുഴികൾക്ക് ചുറ്റും സുരക്ഷാവേലിയും നിർമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.