Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്കൂളുകളിൽ വീണ്ടും...

സ്കൂളുകളിൽ വീണ്ടും വാട്ടർ ബെൽ മുഴങ്ങും

text_fields
bookmark_border
water bell
cancel

ബംഗളൂരു: കുട്ടികളെ വെള്ളംകുടിക്കാൻ പ്രേരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും വാട്ടർ ബെല്ലുകൾ മുഴങ്ങും. ഇടവേളക്കു ശേഷമാണ് ഈ പദ്ധതി വീണ്ടും തുടങ്ങുന്നത്. നിശ്ചിത ഇടവേളകളിൽ വാട്ടർ ബെല്ലുകൾ അടിക്കും.

ഈ സമയങ്ങളിൽ കുട്ടികൾ വെള്ളം കുടിക്കണം. നിർജലീകരണം, വയറുവേദന, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നുവെന്ന രക്ഷിതാക്കളുടെ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണിത്. കുട്ടികളിൽ നിർജലീകരണത്തെ തുടർന്നുള്ള പ്രശ്നങ്ങൾ കൂടിവരുന്നുമുണ്ട്.

2019ലാണ് ആദ്യമായി കർണാടകയിൽ വാട്ടർ ബെൽ ആശയം വരുന്നത്. വെള്ളം കുടിക്കാൻ ഓർമപ്പെടുത്തുന്ന ഈ ബെൽ അടിക്കുന്നതോടെ കുട്ടികൾ വെള്ളം കുടിക്കുകയാണ് വേണ്ടത്. നിശ്ചിത അളവിൽ വെള്ളം കുടിക്കുന്നതിന്‍റെ പ്രാധാന്യം വിദ്യാർഥികളെ ഓർമപ്പെടുത്തുന്നതുകൂടിയാണ് ഈ പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolswater bell
News Summary - Water bells will ring again in schools
Next Story