വയനാടിനായി കൈകോർത്ത് ബംഗളൂരു
text_fieldsബംഗളൂരു: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം പകരാനും സഹായം എത്തിക്കാനും നടപടി സ്വീകരിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ നടന്ന ലോക കേരളസഭാംഗങ്ങളുടെയും ബംഗളൂരുവിലെ സാംസ്കാരിക സംഘടന പ്രതിനിധികളുടെയും ഗൂഗ്ൾ മീറ്റ് യോഗം തീരുമാനിച്ചു.
നോർക്ക റൂട്ട് ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത് അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗങ്ങളായ സി. കുഞ്ഞപ്പൻ, എൽദോ ബേബി, എം.കെ. നൗഷാദ്, കെ.പി. ശശിധരൻ, റെജികുമാർ, ഫിലിപ് കെ. ജോർജ്, സന്ദീപ് കൊക്കൂൺ എന്നിവർ സംസാരിച്ചു.സി.പി.എ.സി സെക്രട്ടറി ഗിരീഷ് കുമാർ, സൗത്ത് വെസ്റ്റ് കേരള സമാജം പ്രസിഡന്റ് വി. പ്രമോദ്, ഡെക്കാൻ കൾചറൽ സൊസൈറ്റി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി, മലയാളം മിഷൻ കോഓഡിനേറ്റർ ജീവൻ, സർജാപുര മലയാളി സമാജം സെക്രട്ടറി രാജീവ്, കുന്തലഹള്ളി കേരള സമാജം സെക്രട്ടറി അജിത്ത് കോടോത്ത്, സുവർണ കർണാടക കേരളസമാജം പ്രസിഡന്റ് രാജൻ ജേക്കബ്, കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി, കെ.എൻ.ഇ ട്രസ്റ്റ് സെക്രട്ടറി ജയ്ജോ ജോസഫ്, കെ.കെ.ടി.എഫ് കോഓഡിനേറ്റർ മെറ്റി ഗ്രേസ്, ഡോ. നകുൽ, ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊന്നമ്മ ദാസ്, തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെക്രട്ടറി പി.പി. പ്രദീപ്, മംഗളൂരു കേരള സമാജം സെക്രട്ടറി മാക്സിൻ സെബാസ്റ്റ്യൻ പൂജാരി മനോജ് വിശ്വനാഥൻ, അനുരൂപ് വത്സൻ എന്നിവർ പങ്കെടുത്തു.
ബംഗളൂരു, മൈസൂരു, മംഗളൂരു എന്നീ നഗരങ്ങളിലെ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുകയും വയനാട് കലക്ടറേറ്റും കേരള സർക്കാറുമായി ബന്ധപ്പെട്ട് അവരെ പുനരധിവസിപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുകയും വേണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംഘടനകളിലൂടെ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സഹായം എത്തിക്കാനും യോഗം തീരുമാനിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.