ഒരുദിന വേതനവുമായി കൈകോർത്ത് എം.എം.എ ജീവനക്കാർ
text_fieldsബംഗളൂരു: വയനാട് ദുരന്ത പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് തങ്ങളുടെ ഒരുദിന വേതനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മലബാർ മുസ്ലിം അസോസിയേഷൻ സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചു.
മാനേജർ പി.എം. മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റാഫ് യോഗമാണ് തീരുമാനമെടുത്തത്. എം.എം.എ ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തനം സാധാരണയായി കാണുന്ന ജീവനക്കാരായ തങ്ങൾകൂടി ഇതിൽ പങ്കാളികളാവണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്ന് ക്രസന്റ് സ്കൂൾ പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫാ ഖാൻ പറഞ്ഞു. എം.എം.എയുടെ എല്ലാ സ്ഥാപനങ്ങളിലുമായി നൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ഉരുൾപൊട്ടലിന്റെ ആഘാതം സ്ക്രീനിലൂടെ പ്രദർശിപ്പിക്കുകയും രണ്ട് മിനിറ്റ് മൗന പ്രാർഥനയും നടത്തി. പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ, വൈസ് പ്രിൻസിപ്പൽ ശ്വേത, രാജവേലു, ശിവകുമാർ, അഫ്സർ, ജ്യോതി തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി. തീരുമാനമറിഞ്ഞ മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് എൻ.എ. മുഹമ്മദും ജനറൽ സെക്രട്ടറി ടി.സി. സിറാജും സ്റ്റാഫ് അംഗങ്ങളെ അഭിനന്ദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.