Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​യ​നാ​ട്...

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ; അ​നു​ശോ​ചി​ച്ച് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള ബം​ഗ​ളൂ​രു മേ​ഖ​ല

text_fields
bookmark_border
Wayanad Landslide
cancel
camera_alt

ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ (ചിത്രം: പി. സന്ദീപ്)

ബം​ഗ​ളൂ​രു: വ​യ​നാ​ട്ടി​ലെ ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും സം​ഭ​വി​ച്ച ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള ബം​ഗ​ളൂ​രു മേ​ഖ​ല അ​നു​ശോ​ച​നം അ​റി​യി​ച്ചു. സ​ർ​വം ന​ഷ്ട​പ്പെ​ട്ട് സ്വ​ന്തം ശ​രീ​രം മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഹീം കോ​ട്ട​യം പ​റ​ഞ്ഞു. ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി സേ​വ​ന സ​ന്ന​ദ്ധ​മാ​യി മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​ൻ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എ​ച്ച്.​ഡ​ബ്ല്യു.​എ വ​ള​ന്റി​യ​ർ​മാ​ർ ത​ങ്ങ​ളു​ടെ ആം​ബു​ല​ൻ​സു​മാ​യി ഐ.​ആ​ർ.​ഡ​ബ്ല്യു സ​ന്ന​ദ്ധ സേ​വ​ന സം​ഘ​ത്തോ​ടൊ​പ്പം ബു​ധ​നാ​ഴ്ച കാ​ല​ത്തു മു​ത​ൽ ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ത്ത് ക​ർ​മ​നി​ര​ത​രാ​യി രം​ഗ​ത്തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ജീ​വ ഇ​ട​പെ​ട​ലി​നൊ​പ്പം ത​ന്നെ ലോ​ക​ത്തെ​ങ്ങു​മു​ള്ള ന​ന്മ​നി​റ​ഞ്ഞ മ​നു​ഷ്യ​ർ മ​റ്റു പ​രി​ഗ​ണ​ന​ക​ൾ​ക്ക​തീ​ത​മാ​യി ത​ങ്ങ​ളു​ടെ ആ​ത്മാ​ർ​ഥ​മാ​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ടെ​ന്നു​ള്ള​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ക​ര​മാ​യ ക​ർ​മ​ത്തി​ൽ സ​ർ​ക്കാ​റി​നോ​ട് കൈ​കോ​ർ​ത്ത് പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​നോ​ടൊ​പ്പം ബം​ഗ​ളൂ​രു​വി​ലെ എ​ച്ച്.​ഡ​ബ്ല്യു.​എ​യും ഐ.​ആ​ർ.​ഡ​ബ്ല്യു​വും മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsJamaat islami keralaWayanad Landslide
News Summary - Wayanad landslide; Condolences Jamaat Islami Kerala Bengaluru Branch
Next Story