എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ് എം.എൽ.എക്ക് സ്വീകരണം നൽകി
text_fieldsബംഗളൂരു: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയും ശാന്തിനഗർ എം.എൽ.എയുമായ എൻ.എ. ഹാരിസിന് കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ സ്വീകരണം നൽകി. 2017 മുതൽ കെ.എസ്.എഫ്.എയുടെ ആക്ടിങ് പ്രസിഡന്റും 2019 മുതൽ പ്രസിഡന്റുമാണ് എൻ.എ. ഹാരിസ് എം.എൽ.എ. തനിക്കു ലഭിച്ച അവസരം ഫുട്ബാളിന്റെ വളർച്ചക്കുവേണ്ടി ഉപയോഗപ്പെടുത്തുമെന്നും അതിന് ഗ്രാസ് റൂട്ട് തലത്തിൽ പദ്ധതികളാവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടക ഫുട്ബാളിൽ വളരുകയാണ്. സംസ്ഥാന ഫുട്ബാൾ അസോസിയേഷനുകളിൽ സ്വന്തമായി സ്റ്റേഡിയം ഉള്ളത് കർണാടകക്ക് പുറമെ മഹാരാഷ്ട്ര അസോസിയേഷന് മാത്രമാണ്. ഫുട്ബാളിന്റെ വളർച്ചക്ക് എല്ലാവരിൽനിന്നും നിസ്സീമമായ പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
എൻ.എ. ഹാരിസിനെയും അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കെ.എസ്.എഫ്.എ ജനറൽ സെക്രട്ടറി എം. സത്യനാരായണയെയും പൊന്നാടയും പൂമാലയും നൽകി സ്വീകരിച്ചു. ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണചടങ്ങിൽ അഡ്വ. ഷക്കീൽ അഹമ്മദ്, ബി.കെ. മുനിരാജ്, എം. കുമാർ, എസ്. ശിവ മറ്റു കെ.എസ്.എഫ്.എ ഭാരവാഹികൾ, ദേശീയ- അന്തർദേശീയ താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.