നാദാപുരം എം.എൽ.എ ഇ.കെ. വിജയന് സ്വീകരണം
text_fieldsബംഗളൂരു: നാദാപുരം എം.എൽ.എ ഇ.കെ. വിജയന് ബാംഗ്ലൂർ നാദാപുരം കൾച്ചറൽ ഫോറം(ബി.എൻ.സി.എഫ്) എക്സിക്യൂട്ടിവ് അംഗങ്ങൾ ചേർന്ന് ഫ്രേസർ ടൗണിൽ സ്വീകരണം നൽകി. നാദാപുരം സ്വദേശികളുടെ കൂട്ടായ്മയെ അഭിനന്ദിച്ച എം.എൽ.എ, ആവശ്യമായ പിന്തുണയും അറിയിച്ചു.
നാദാപുരത്തുനിന്ന് ബംഗളൂരുവിലേക്കുള്ള നിലവിലെ യാത്ര പ്രശ്നം പരിഹരിക്കാൻ പുതുതായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് അനുവദിക്കാൻ വേണ്ടി എം.എൽ.എക്ക് ഭാരവാഹികൾ നിവേദനം നൽകി.ഡിസംബർ 12ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ ഈ വിഷയം ഉയർത്തുമെന്നും ഗതാഗത മന്ത്രിയുമായി വിഷയം ഗൗരവപൂർവം ചർച്ചചെയ്ത് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.സ്വീകരണ പരിപാടിയിൽ മുഖ്യരക്ഷാധികാരി സിദ്ദീഖ് തങ്ങൾ, പ്രസിഡന്റ് ഹാരിസ് ഐമാക്, സെക്രട്ടറി കബീർ ജയനഗർ, ഷഹീർ സി.എച്ച്, സുബൈർ മടിവാള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.