ബൗറിങ് ആശുപത്രിയിൽ വീൽചെയറുകൾ കൈമാറി
text_fieldsബംഗളൂരു: എസ്.വൈ.എസ് ജില്ല സാന്ത്വന സമിതിക്ക് കീഴിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രികളിൽ നൽകിവരുന്ന വീൽചെയർ ആദ്യഘട്ട വിതരണം ശിവാജി നഗർ ബൗറിങ് ഹോസ്പിറ്റലിൽ നടന്നു.
ഏതാനും വർഷങ്ങളായി ജില്ലയിലെ പ്രധാന ആശുപത്രികളിൽ ആവശ്യമായ ഉപകരണങ്ങളും ഫർണിച്ചറും എസ്.വൈ.എസ് നൽകിവരുന്നുണ്ട്. വിശേഷ ദിവസങ്ങളിൽ ഭക്ഷണ വിതരണവും വളന്റിയർ സേവനവും രക്തദാനവും നടത്തിവരുന്നതായും ഭാരവാഹികൾ അറിയിച്ചു.
വരുംദിവസങ്ങളിൽ നിംഹാൻസ്, കിദ്വായി, വിക്ടോറിയ ഹോസ്പിറ്റലുകളിലും വീൽചെയറുകൾ വിതരണം ചെയ്യും. വിതരണ ഉദ്ഘാടനത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീർ സഹദി, ബംഗളൂരു ജില്ല പ്രസിഡന്റ് ജാഫർ നൂറാനി, സെക്രട്ടറി ഇബ്രാഹിം സഖാഫി പയ്യോട്ട, സാന്ത്വനം സെക്രട്ടറി നാസർ, അനസ് സിദ്ദീഖി, ഫിർദൗസ് മാറത്തള്ളി, സ്വാലിഹ്, നസീർ ഹാജി, സഫീർ, ഹബീബ്, അബ്ദുൽ റഹിമാൻ ഹാജി, ബഷീർ ഹാജി, ടി.സി. സ്വാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.