വ്യാപകമായ ലഹരി ഉപയോഗം കുടുംബങ്ങളെ തകർക്കുന്നു- ഇഫ്താർ മീറ്റ്
text_fieldsബാംഗ്ലൂർ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് ശിവാജി നഗർ ഷംസ് കൺവെൻഷൻ സെന്ററിൽ നടന്നു. ‘ഖുർആൻ ഹൃദയവസന്തം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ, കുടുംബ ബന്ധങ്ങളിൽ വീഴ്ചകൾ സൃഷ്ടിക്കുന്ന ലഹരി ഉപയോഗത്തിന്റെ വ്യാപനമടക്കം സമകാലീന സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ മുഖ്യ ചർച്ചാവിഷയമായി.
ലഹരിയുടെ വ്യാപനം കുടുംബങ്ങളെ തകർക്കുന്നുവെന്നും അതിനാൽ അതി ജാഗ്രത വേണമെന്നും സംഗമം ഉണർത്തി. റമദാൻ മാസത്തിലെ വിശുദ്ധി കാത്തുസൂക്ഷിക്കാനും തുടർന്നുള്ള ദിവസങ്ങളിലും ആത്മീയതകൊണ്ടും ആരാധനകൊണ്ടും ജീവിതം സമ്പന്നമാക്കാനും പണ്ഡിതർ ഉപദേശം നൽകി. സ്വാഗതസംഘം ജനറൽ കൺവീനർ ഹാരിസ് ബെന്നൂർ ആമുഖ പ്രസംഗം നിർവഹിച്ചു. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ടൈംസ് മുസ്തഫ അധ്യക്ഷത വഹിച്ചു. ബി.ടി.എം ലേഔട്ട് മസ്ജിദ് ഖത്തീബ് ബിലാൽ കൊല്ലം, അബ്ദുൽ അഹദ് സലഫി എന്നിവർ വിഷയമവതരിപ്പിച്ചു. ഹനാൻ മുഹമ്മദ് ഖുർആൻ അവതരണം നടത്തി. റഷീദ് കുട്ടമ്പൂർ മുഖ്യപ്രഭാഷണവും ശിവാജി നഗർ സലഫി മസ്ജിദ് ഖത്തീബ് നിസാർ സ്വലാഹി സമാപന പ്രഭാഷണവും നിർവഹിച്ചു. ഇഫ്താർ മീറ്റിൽ മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.