ഭക്തജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തികാട്ടാന
text_fieldsമംഗളൂരു: കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് കാട്ടാനയെത്തിയത് ഭക്തജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാട്ടാനയെ ക്ഷേത്രപരിസരത്ത് കണ്ടപ്പോൾ ക്ഷേത്രത്തിലെ വളർത്താനയാണെന്ന് ചിലർ തെറ്റിദ്ധരിച്ച് അനുഗ്രഹം തേടാൻ ശ്രമിച്ചു. എന്നാൽ, ക്ഷേത്ര ജീവനക്കാർ ഉടൻ ഭക്തരെ വിവരമറിയിച്ച് പിന്തിരിപ്പിച്ചു.
തുടർന്ന് ക്ഷേത്ര പരിസരത്തുള്ളവരോട് പെട്ടെന്ന് ഒഴിയാൻ നിർദേശിച്ചതോടെ തിരക്കും ബഹളവുമായി. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വനംവകുപ്പ് ജീവനക്കാരുടെ പരിശ്രമത്താൽ കാട്ടാനയെ തിരിച്ച് കാട്ടിലേക്കുതന്നെ മടക്കാനായി. കാട്ടാന മടങ്ങിയെത്താൻ സാധ്യതയുണ്ടെന്നും ഭക്തർ ജാഗ്രത പാലിക്കണമെന്നും ക്ഷേത്രം അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.