Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2024 9:53 AM IST Updated On
date_range 16 April 2024 9:53 AM ISTകുടകിലും കോലാറിലും കാട്ടാന ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു
text_fieldsbookmark_border
ബംഗളൂരു: കുടകിലും കോലാറിലുമുണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കുടക് ജില്ലയിൽ ഗോണിക്കുപ്പക്കടുത്ത് പൊന്നാംപേട്ടിൽ റോഡിലൂടെ നടന്നുപോകുന്ന യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കുടക് ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഈവർഷം ഇതുവരെയായി ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കോലാറിലെ ബംഗാരപ്പേട്ടിൽ ഈ ആഴ്ചയിലിത് രണ്ടാം തവണയാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. യുവാവ് മരണപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ വനംവകുപ്പ് ഓഫിസ് ഉപരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story