Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകു​ടും​ബ വ്യ​വ​സ്ഥ​യെ...

കു​ടും​ബ വ്യ​വ​സ്ഥ​യെ ത​ക​ര്‍ക്കാ​നു​ള്ള ഒ​ളി​യ​ജ​ണ്ട​ക​ളെ ക​രു​തി​യി​രി​ക്കു​ക- വി​സ്ഡം ഫാ​മി​ലി കോ​ണ്‍ഫ​റ​ന്‍സ്

text_fields
bookmark_border
Family Conference
cancel
camera_alt

വി​സ്ഡം ഇ​സ്‍ലാ​മി​ക് ഓ​ര്‍ഗ​നൈ​സേ​ഷ​ൻ ബം​ഗ​ളൂ​രു പാ​ല​സ് ഗ്രൗ​ണ്ട് നാ​ല​പാ​ട് പ​വി​ലി​യ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി കോ​ണ്‍ഫ​റ​ന്‍സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: കു​ടും​ബ വ്യ​വ​സ്ഥ​യെ ത​ക​ര്‍ക്കാ​നു​ള്ള ഒ​ളി​യ​ജ​ണ്ട​ക​ള്‍ക്കെ​തി​രെ പൊ​തു സ​മൂ​ഹം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വി​സ്ഡം ഇ​സ്‍ലാ​മി​ക് ഓ​ര്‍ഗ​നൈ​സേ​ഷ​ൻ ബം​ഗ​ളൂ​രു​വി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി കോ​ണ്‍ഫ​റ​ന്‍സ് ആ​വ​ശ്യ​പ്പെ​ട്ടു.

‘വി​ശ്വാ​സ വി​ശു​ദ്ധി, സം​തൃ​പ്ത കു​ടും​ബം’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ആ​റു മാ​സ​ക്കാ​ല​ത്തെ പ്ര​ചാ​ര​ണ​ത്തി​ന് സ​മാ​പ​ന​മാ​യി സ​മ്മേ​ള​നം ന​ട​ന്ന​ത്. ധാ​ർ​മി​ക​ത നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന കു​ടും​ബ സം​വി​ധാ​ന​ത്തെ ത​ക​ര്‍ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്ന എ​ല്ലാ ചി​ന്താ​ധാ​ര​ക​ളും സ​മൂ​ഹ​ത്തി​ന്റെ പി​ന്നോ​ട്ട് പോ​ക്കി​ന് മാ​ത്ര​മേ കാ​ര​ണ​മാ​വു​ക​യു​ള്ളൂ​വെ​ന്ന് സ​മ്മേ​ള​നം വി​ല​യി​രു​ത്തി. കു​ടും​ബ സം​വി​ധാ​നം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ക്കും ക്രി​യാ​ത്മ​ക പ​രി​ഹാ​ര മാ​ര്‍ഗ​ങ്ങ​ള്‍ക്കും നേ​തൃ​ത്വം കൊ​ടു​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും മ​ത- രാ​ഷ്ടീ​യ - സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​ഹ​ല്ലു​ക​ളും മു​ന്നോ​ട്ട് വ​ര​ണം. പ്രീ ​മാ​രി​റ്റ​ല്‍, പോ​സ്റ്റ് മാ​രി​റ്റ​ല്‍ കൗ​ണ്‍സി​ലു​ക​ള്‍ ബം​ഗ​ളൂ​രു​വി​ലെ മ​ത-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ള്‍ സ്ഥി​രം പ​ദ്ധ​തി​യാ​യി ഏ​റ്റെ​ടു​ക്ക​ണം. വൈ​വാ​ഹി​ക രം​ഗ​ത്തെ സ്ത്രീ​ധ​ന​ത്തി​നും ധൂ​ര്‍ത്തി​നും ആ​ഭാ​സ​ങ്ങ​ള്‍ക്കും ത​ട​യി​ടാ​ന്‍ ക്രി​യാ​ത്മ​ക കൂ​ട്ടാ​യ്മ​ക​ള്‍ രൂ​പ​പ്പെ​ട​ണം.

പു​തു​ത​ല​മു​റ​യി​ലെ ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​ക​ളെ പ​ഠ​ന വി​ധേ​യ​മാ​ക്കി അ​ടി​സ്ഥാ​ന പ​രി​ഹാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സ​മു​ദാ​യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണം. ല​ഹ​രി​യു​ടെ അ​തി​വ്യാ​പ​നം പി​രി​മു​റു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ ശി​ക്ഷ​ക​ള്‍ നി​ഷ്‌​ക​ര്‍ഷി​ക്കു​ന്ന നി​യ​മ നി​ർ​മാ​ണം ന​ട​ത്താ​ൻ ക​ർ​ണാ​ട​ക- കേ​ര​ള സ​ർ​ക്കാ​റു​ക​ൾ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കു​ടും​ബ​ങ്ങ​ളെ കാ​ർ​ന്നു തി​ന്നു​ന്ന അ​ധാ​ർ​മി​ക​ത​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബം​ഗ​ളൂ​രു പാ​ല​സ് ഗ്രൗ​ണ്ട് പ​വി​ലി​യ​നി​ൽ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്റ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​മു​ഖ ഫാ​മി​ലി കൗ​ൺ​സി​ല​ർ ഹാ​രി​സ് ബി​ൻ സ​ലീം വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു. ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ അ​തി​ഥി​യാ​യെ​ത്തി​യ യു.​എ.​ഇ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ന്റ് ഹു​സൈ​ൻ സ​ല​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ദ​ർ​ശ നി​ഷ്ഠ സം​തൃ​പ്ത കു​ടും​ബ​ത്തി​ന്റെ അ​ടി​ത്ത​റ​യാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​നൗ​ഷാ​ദ്, വി​സ്ഡം വൈ​സ് പ്ര​സി​ഡ​ന്റ് ശ​രീ​ഫ് ഏ​ലാം​കോ​ട്, പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ റ​ഷീ​ദ് കൊ​ട​ക്കാ​ട്, വെ​ൽ​ക്കം അ​ഷ​റ​ഫ്, ബി.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. അ​ശ്റ​ഫ്, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ബം​ഗ​ളൂ​രു മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ കൊ​ടി​യ​ത്തൂ​ർ, ബം​ഗ​ളൂ​രു ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി.​വി. ബ​ഷീ​ർ, വി​സ്ഡം ബം​ഗ​ളൂ​രു പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ്, ട്ര​ഷ​റ​ർ സി.​പി. ഷ​ഹീ​ർ, സെ​ക്ര​ട്ട​റി ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സ​മ്മേ​ള​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​ച്ച​ങ്ങാ​ട​വും പു​സ്ത​ക മേ​ള​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wisdom Family Conference
News Summary - Wisdom Family Conference
Next Story