വിസ്ഡം സ്റ്റുഡന്റ്സ് ഇഫ്താർ സംഗമം നാളെ
text_fieldsബംഗളൂരു: രാജ്യത്തെ വിവിധ കാമ്പസുകളിൽ വിദ്യാർഥികളുടെ ഐക്യവും ആത്മീയതയും ശക്തിപ്പെടുത്തുന്നതിനായി വിസ്ഡം സ്റ്റുഡന്റ്സ് മേയ് 11ന് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ഭാഗമായി ബംഗളൂരുവിൽ വിദ്യാർഥികൾക്കായി ദീനി സെമിനാറും ഇഫ്താർ സംഗമവും സംഘടിപ്പിക്കും. വിസ്ഡം സ്റ്റുഡന്റ്സ് ബാംഗ്ലൂരിന്റെയും നാഷനൽ വിങ്ങിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ ഹജ്ജ് ഭവനടുത്തുള്ള എഡൻ ഹട്ട്സ് റസ്റ്റാറന്റിൽ ഇഫ്താർ മീറ്റ് നടക്കും.
ശിവാജി നഗർ സലഫി മസ്ജിദ് ഖത്തീബ് നിസാർ സ്വലാഹി പരിപാടി ഉദ്ഘാടനം ചെയ്യും. വിസ്ഡം പ്രഭാഷകനായ മുബാറക് മുസ്തഫ വിദ്യാർഥികളുമായി സംവദിക്കും. വിവിധ കാമ്പസുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. മുൻകൂർ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കായി പ്രത്യേക ഇഫ്താർ ഒരുക്കിയതായി സംഘാടകർ അറിയിച്ചു. പെൺകുട്ടികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക്: 9916012507, 9513111084

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.