Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2024 2:56 PMUpdated On
date_range 8 Sept 2024 2:56 PMചാരിത്ര്യത്തിൽ സംശയം; പിതാവിന്റെ സഹായത്തോടെ യുവാവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി
text_fieldsbookmark_border
camera_alt
ഗീത, ദേവരഡ്ഡപ്പ
മംഗളൂരു: യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പിതാവിന്റെ സഹായത്തോടെ കുഴിച്ചുമൂടി. കൊപ്പാള കുകനൂർ താലൂക്കിലെ അറകേരി ഗ്രാമത്തിലാണ് സംഭവം. ഗീത ഭാവികട്ടിയാണ്(27) കൊല്ലപ്പെട്ടത്. ഭർത്താവ് ദേവരെഡ്ഡപ്പ ഭാവിക്കട്ടിയെയും(32) പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.
ചാരിത്ര്യത്തിൽ സംശയിച്ച് ശനിയാഴ്ച അർധരാത്രിയാണ് കൊല നടത്തിയതെന്ന് കുകനൂർ പൊലീസ് പറഞ്ഞു. രാത്രി തന്നെ പിതാവ് മല്ലറഡയപ്പയുടെ സഹായത്തോടെ കുഴിച്ചിട്ടു. ഗീതയുടെ സഹോദരൻ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story