കോൺഗ്രസ് എം.എൽ.എയെ അധിക്ഷേപിച്ച വനിത പൊലീസിന് സസ്പെൻഷൻ
text_fieldsമംഗളൂരു:കടുർ മണ്ഡലം കോൺഗ്രസ് എം.എൽ.എ കെ.എസ്.ആനന്ദിനെതിരെ വാട്സ്ആപ് സ്റ്റാറ്റസിട്ട വനിത പൊലീസിന് സസ്പെൻഷൻ. തരികെരെ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കെ.ലതക്കെതിരെയാണ് ചിക്കമംഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്തിെൻറ നടപടി. കടുർ പൊലീസ് സ്റ്റേഷനിൽ നിന്ന് ലതയെ ഈയിടെയാണ് തരികെരെയിലേക്ക് സ്ഥലം മാറ്റിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഹെൽമറ്റ് ധരിക്കാത്ത ഏതാനും കോൺഗ്രസ് പ്രവർത്തകർക്ക് താൻ പിഴ ചുമത്തിയതിന് എം.എൽ.എയുടെ പ്രതികാരമാണ് സ്ഥലം മാറ്റം എന്നാണ് ലതയുടെ ആരോപണം. ഇക്കാര്യം പറഞ്ഞ് എം.എൽ.എയുടെ വീട്ടിൽ ചെന്ന് പ്രതിഷേധിച്ചതിന് പിറകെയായിരുന്നു വാട്സ്ആപ് സ്റ്റാറ്റസ്. തനിക്ക് എന്ത് സംഭവിച്ചാലും എംഎൽഎയാവും ഉത്തരവാദി തുടങ്ങിയ കാര്യങ്ങൾ കുറിച്ചു.
ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് അച്ചടക്ക നടപടി.പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ ബി.ജെ.പി നേതാക്കൾക്ക് മേൽക്കോയ്മ ഉണ്ടായിരുന്ന ചിക്കമംഗളൂരു ജില്ലയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും കോൺഗ്രസ് തൂത്തുവാരിയിരുന്നു.ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുൻ മന്ത്രി സി.ടി.രവി ഉൾപ്പെടെ പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.