വനിത ദിനാഘോഷവും ചിത്രപ്രദർശനവും
text_fieldsബംഗളൂരു: അന്താരാഷ്ട്ര വനിതദിനം വിപുലമായ പരിപാടികളോടെ കുന്ദലഹള്ളി കേരളസമാജം ആഘോഷിച്ചു. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്ന അനുരാധ ഗോവിന്ദ് മുഖ്യാതിഥിയായിരുന്നു.
മാലിന്യ സംസ്കരണത്തിൽ ഓരോ വ്യക്തിക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സംബന്ധിച്ച് അവർ ക്ലാസെടുത്തു. സമാജത്തിലെ വനിത വിഭാഗമായ ‘സുരഭി’യുടെ മുൻസാരഥികളും സാമൂഹിക പ്രവർത്തകരുമായ രേഖ അരവിന്ദ്, കവിത രാജ്മോഹൻ എന്നിവരെ ആദരിച്ചു. ബാംഗ്ലൂർ കേരള സമാജം നടത്തിയ തിരുവാതിര മത്സരത്തിൽ സമ്മാനം നേടിയവരെ അനുമോദിച്ചു.
കാസർകോട്ടെ കാഞ്ഞങ്ങാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആകൃതി സ്കൂൾ ഓഫ് ആർട്സിലെ കെ. രാമചന്ദ്രന്റെ നേതൃത്വത്തിൽ കേരളീയ ചുവർ ചിത്രങ്ങളുടെ പ്രദർശനവും നടത്തി. മലയാളിയും ചിത്രകാരനുമായ വാണീദാസ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
രാമചന്ദ്രന്റെ ശിക്ഷണത്തിൽ കേരളീയ ചുവർ ചിത്രകല പഠിക്കാൻ താൽപര്യമുള്ളവർക്ക് 9449538245 നമ്പറിൽ ബന്ധപ്പെടാമെന്ന് ജനറൽ സെക്രട്ടറി രജിത്ത് ചേനാരത്ത് അറിയിച്ചു. സുരഭി ചെയർപേഴ്സൻ ഹൃദ്യ, വൈസ് ചെയർപേഴ്സൻ സൗമ്യ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.