കർണാടകയിൽ ലോക വനിത ദിനം ആചരിച്ചു
text_fieldsബംഗളൂരു: ലോക വനിത ദിനം പെൺകരുത്തിന്റെ ആഘോഷമായി. വിവിധ സംഘടനകൾ പ്രത്യേക പരിപാടികൾ നടത്തി.
കൈരളി കലാസമിതി
ബംഗളൂരു: വിമാനപുര കൈരളി കലാസമിതി വനിതാദിനം ആഘോഷിച്ചു. എഴുത്തുകാരി ഇന്ദുമേനോൻ ആയിരുന്നു മുഖ്യാതിഥി. കൈരളി മഹിളാവേദി ചെയർപേഴ്സൻ ബിന്ദു രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി.കെ. സുധീഷ് എന്നിവർ സംസാരിച്ചു. മലയാളം മിഷൻ ഭാഷ മയൂരം അവാർഡ് ലഭിച്ച മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരനെ ആദരിച്ചു. മഹിള വേദി കൺവീനർ ശോഭന ബാലചന്ദ്രൻ നന്ദി പറഞ്ഞു. വിവിധ സാംസ്കാരിക പരിപാടികൾ നടത്തി.
വിമാനപുര കൈരളി കലാസമിതിയുടെ വനിത ദിനാചരണം എഴുത്തുകാരി ഇന്ദു മേനോൻ ഉദ്ഘാടനം ചെയ്യുന്നു
ആരോഗ്യ പ്രഭാഷണം
ബംഗളൂരു: ലോക വനിത ദിനത്തോടനുബന്ധിച്ച് വൈദ്യരത്നം ഔഷധശാല മല്ലേശ്വരം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രോത്ഥാന വിദ്യാകേന്ദ്ര ബനസങ്കരി സ്കൂളിൽ സ്ത്രീകൾക്കായി പ്രഭാഷണ പരിപാടി നടത്തി. ‘സ്ത്രീ ആരോഗ്യം ആയുർവേദത്തിലൂടെ’ വിഷയത്തിൽ വൈദ്യരത്നം മല്ലേശ്വരം ബ്രാഞ്ച് ഫിസിഷ്യൻ ഡോ. ആശ പി മേനോൻ മുഖ്യപ്രഭാഷണം നടത്തി. റീജനൽ മാനേജർ വിനോദ് എ.ആർ, ബ്രാഞ്ച് മാനേജർ വിസ്മിത എന്നിവർ സംബന്ധിച്ചു.
‘സ്ത്രീ ആരോഗ്യം ആയുർവേദത്തിലൂടെ’ വിഷയത്തിൽ ഡോ. ആശ പി. മേനോൻ സംസാരിക്കുന്നു
വിജ്ഞാന നഗർ കരയോഗം
ബംഗളൂരു: എൻ.എസ്.എസ് കർണാടക വിജ്ഞാന നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ ലോക വനിത ദിനം ആചരിച്ചു. ‘ഡിജി ഓൾ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി’ വിഷയത്തിൽ ഉമ ടീച്ചറും നളിനിയും സംസാരിച്ചു. വിജയ, രമ രാജപ്പൻ നായർ, ശശികല, ഭാഗ്യലക്ഷ്മി, ചാന്ദിനി, അനിത നമ്പ്യാർ, രശ്മി, യശോദ, ഉഷ , ശാരദ, ശ്യാമള എന്നിവർ നേതൃത്വം നൽകി.
എൻ. എസ്.എസ് കർണാടക വിജ്ഞാന നഗർ കരയോഗം ലോക വനിത ദിനം ആചരിച്ചപ്പോൾ
പീനിയ കരയോഗം
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി പീനിയ കരയോഗത്തിന്റെ നേതൃത്വത്തിൽ ലോക വനിത ദിനം ആചരിച്ചു. മഹിള വിഭാഗം പ്രസിഡന്റ് സിന്ധു കൃഷ്ണ നേതൃത്വത്തിൽ ‘സ്ത്രീ ശാക്തീകരണവും സ്വയംപര്യാപ്തതയും’ വിഷയത്തിൽ ചർച്ച നടത്തി.
കർണാടക നായർ സർവിസ് സൊസൈറ്റി പീനിയ കരയോഗം നടത്തിയ ലോക വനിത ദിനാഘോഷത്തിൽനിന്ന്
ഹൊരമാവ് കരയോഗം
ബംഗളൂരു: കെ.എൻ.എസ്.എസ് ഹൊരമാവ് കരയോഗം മഹിള വിഭാഗം അംഗനയുടെ പ്രവർത്തകർ ലോക വനിത ദിനം ആചരിച്ചു. കരയോഗം അംഗവും മാക്സ് വെൽ പബ്ലിക് സ്കൂൾ സെക്രട്ടറിയുമായ ഉഷാകുമാരിയെ ആദരിച്ചു.
കെ.എൻ. എസ്.എസ് ഹൊരമാവ് കരയോഗം ലോക വനിത ദിനം ആചരിച്ചപ്പോൾ
ലോക വനിത ദിനത്തിൽ എല്ലാ ജീവനക്കാരും വനിതകൾ മാത്രമായി സർവിസ് നടത്തിയ ബംഗളൂരു-മൈസൂരു എക്സ്പ്രസ് ട്രെയിൻ സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്ര പുറപ്പെട്ടപ്പോൾ. ജെ. ഫാത്തിമ, സരസ്വതി, പ്രതിഭ ശർമ, സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയവർ ചേർന്നാണ് ട്രെയിൻ ഫ്ലാഗ്ഓഫ് ചെയ്തത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.