ഫാക്ടറി അപകടത്തിൽ തൊഴിലാളി മരിച്ചു; മന്ത്രിപുത്രനെതിരെ കേസ്
text_fieldsബംഗളൂരു: തൊഴിൽ മന്ത്രി ശിവറാം ഹെബ്ബാറിന്റെ മകന്റെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയിൽ നടന്ന അപകടത്തിൽ തൊഴിലാളി മരിച്ചു. മന്ത്രി പുത്രനെതിരെ കേസ്. ശിഗ്ഗോണിലെ വി.ഐ.എൻ.പി ഡിസ്റ്റിലറീസ് ആൻഡ് ഷുഗർ പ്രൈവറ്റ് ലിമിറ്റഡിൽ ശനിയാഴ്ചയാണ് സംഭവം.
ഫാക്ടറിയുടെ കൺവെയർ ബെൽട്ടിൽ കുടുങ്ങിയ ധുന്ദ്സി താലൂക്ക് നിവാസി നവീൻ ബസപ്പ ചലവദിയാണ് (19) മരിച്ചത്. ഫാക്ടറിയിലെ സുരക്ഷിതത്വമില്ലായ്മയും സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതുമാണ് അപകടകാരണമെന്ന് നവീന്റെ ബന്ധുക്കൾ ആരോപിച്ചു.
നവീന് യന്ത്രങ്ങളും കൺവെയർ ബെൽട്ടുകളുമുള്ള മേഖലയിൽ തൊഴിലെടുക്കാനുള വൈദഗ്ധ്യം ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. ഫാക്ടറി ഉടമയായ മന്ത്രിപുത്രൻ വിവേക് ഹെബ്ബാർ, ജനറൽ മാനേജർ മഞ്ജുനാഥ്, തൊഴിലാളികളെ കൈമാറുന്ന ബസവരാജ്, ഉമേഷ് സുരവ്, എ.എസ്. വിശ്വനാഥ്, ആകാശ് ധർമോജി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.