ശിൽപശാല സംഘടിപ്പിച്ചു
text_fieldsബംഗളൂരു: ഭാരതീയ ബഹുജൻ അലയൻസ് കമ്മിറ്റി, മുസ്ലിം പേഴ്സനൽ ലോ ബോർഡ്, സിക്ക് പേഴ്സനൽ ബോർഡ് തുടങ്ങിയവരുടെ ആഭിമുഖ്യത്തിൽ ബംഗളൂരു എൻ.ജി.ഒ ഭവനിൽ ‘ഭരണ ഘടനയും പൗരാവകാശങ്ങളും’ എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ സാഹിബ്, കേരള പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ എന്നിവർ സംസാരിച്ചു.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് നൂറുക്കണക്കിന് പ്രതിനിധികൾ പങ്കെടുത്തു. ഐ.എൻ.എൽ കേരള ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സെക്രട്ടറി എം.എ. ലത്തീഫ്, സെക്രട്ടേറിയറ്റ് അംഗം സമദ് നരിപ്പറ്റ, പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുല്ലക്കോയ, എൻ.വൈ.എൽ സംസ്ഥാന ട്രഷറർ കെ.വി. അമീർ, ഐ.എൻ.എൽ കർണാടക പ്രസിഡന്റ് അസ്കർ അലി, എൻ.വൈ.എൽ മഹാരാഷ്ട്ര പ്രസിഡന്റ് ജലാലുദ്ദീൻ ബാബർ, വിമൻസ് ലീഗ് നാഷനൽ ജനറൽ സെക്രട്ടറി ഡോ. ഷമീമ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.