നട്ടിൽ തീർത്ത് ലോകകപ്പ്, ലുലു മാളിന് ലോക റെക്കോഡ്
text_fieldsബംഗളൂരു: ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന്റെ ഭാഗമായി നട്ടുകൾ കൊണ്ട് ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയുടെ ഏറ്റവും വലിയ മാതൃക ഒരുക്കി ലോക റെക്കോഡിൽ ഇടം നേടി ലുലു മാൾ ബംഗളൂരു. 16235 നട്ടുകൾ ഉപയോഗിച്ചാണ് ട്രോഫിയുടെ മാതൃക നിർമിച്ചത്.
11 അടിയോളം ഉയരവും 369.8 കിലോ ഭാരവുമുണ്ട്. വേൾഡ് റെക്കോഡ്സ് യൂനിയൻ പ്രതിനിധികളുടെയും കർണാടക ക്രിക്കറ്റ് അസോസിയേഷനിലെ ഭിന്നശേഷിക്കാരായ താരങ്ങളുടെയും സാന്നിധ്യത്തിൽ നട്ടുകൾ കൊണ്ടൊരുക്കിയ ലോകകപ്പ് മാതൃക മാളിലെ നോർത്ത് ഏട്രിയത്തിൽ അനാച്ഛാദനം ചെയ്തു.
വേൾഡ് റെക്കോഡ്സ് യൂനിയൻ ലുലു മാളിൽ നേരിട്ടെത്തി നടത്തിയ വിലയിരുത്തലിന് ശേഷമാണ് റെക്കോഡ് പ്രഖ്യാപിച്ചത്. ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിന്റെ 2023ന്റെ അതേ മാതൃകയിലാണ് ഈ കപ്പും. ലുലു ഇവന്റ്സ് ടീം 12 ദിവസംനീണ്ട പ്രയത്നത്തിലാണ് കപ്പ് നിർമിച്ചത്. പ്ലാസ്റ്ററോപാരിസ് ഷീറ്റിൽ നട്ടുകൾ ചേർത്ത് വെൽഡ് ചെയ്യുകയായിരുന്നു. ഇത് കാണാനും സെൽഫിയെടുക്കാനും ഉപഭോക്താക്കൾക്ക് പ്രത്യേകം അവസരമൊരുക്കിയിട്ടുണ്ട്.
ഈ മാസം 30 വരെ ലോകകപ്പ് മാതൃക പ്രദർശിപ്പിക്കും. ലുലു ഗ്രൂപ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു കർണാടക റീജനൽ ഡയറക്ടർ ഷരീഫ് കെ.കെ, ലുലു തിരുവനന്തപുരം റീജനൽ ഡയറക്ടർ ജോയി ഷഡാനന്ദൻ, ലുലു മാൾ ബംഗളൂരു ജനറൽ മാനേജർ കിരൺ പുത്രൻ, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ മദൻ കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.