വേൾഡ് മലയാളി ഫെഡറേഷൻ പുസ്തകപ്രകാശനം
text_fieldsബംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബംഗളൂരു കൗൺസിലിന്റെ ഒമ്പതാമത് പ്രതിമാസ സാഹിത്യപരിപാടി ഇന്ദിരാനഗർ റോട്ടറി ഹാളിൽ നടന്നു. പ്രശസ്ത സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു.
പരിഭാഷ പരിപാടിയിൽ സാഹിത്യകാരനായ പ്രമോദ് കുമാർ അതിരകത്തിന്റെ ‘കാലം കണക്കെടുക്കുമ്പോൾ’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘വെൻ ടൈം റെക്കൻസ്’ എന്ന കൃതി പ്രകാശനം ചെയ്തു. ബംഗളൂരുവിലെ എഴുത്തുകാരിയായ സിന്ധു ഗാഥയാണ് പരിഭാഷ തയാറാക്കിയത്. കേന്ദ്ര അധ്യാപക അവാർഡ് ജേതാവായ രാധാകൃഷ്ണൻ മാണിക്കോത്ത് എഴുത്തുകാരിയും വിവർത്തകയുമായ മായ ബി. നായർക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. രാധാകൃഷ്ണൻ മാണിക്കോത്ത് പുസ്തകാവലോകനം നടത്തി.
എഴുത്തുകാരനായ ഡോ. കെ.കെ. പ്രേംരാജിന്റെ ‘തുലിപ് പുഷ്പങ്ങളുടെ പാടം’ എന്ന ചെറുകഥാസമാഹാരത്തിന്റെ കവർ പേജിന്റെ പ്രകാശനം പ്രമോദ് കുമാർ അതിരകം, ഷൈനി ജോയിക്ക് നൽകി പ്രകാശനം ചെയ്തു. രമ പിഷാരടി സ്വാഗതം പറഞ്ഞു. സെക്രട്ടറി റോയ് ജോയ്, ഒ. വിശ്വനാഥൻ, അഡ്വ. ശ്രീലക്ഷ്മി, ഡോ. കെ.കെ സുധ, ഷൈനി അജിത്, രവികുമാർ തിരുമല, ഡോ. കെ.കെ. പ്രേം രാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.