ബംഗളൂരു: അഞ്ചാമത് ലോക കോഫി സമ്മേളനം തിങ്കളാഴ്ച മുതല്‍ 28 വരെ ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. ഇന്റര്‍നാഷനല്‍ കോഫി ഓര്‍ഗനൈസേഷനാണ് (ഐ.സി.ഒ.) കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍ എന്നിവയുമായി സഹകരിച്ച് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ സമ്മേളനം നടക്കുന്നത്. നാലു ദിവസത്തെ സമ്മേളനത്തില്‍ 80ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഐ.സി.ഒ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍,...
ബംഗളൂരു: അഞ്ചാമത് ലോക കോഫി സമ്മേളനം തിങ്കളാഴ്ച മുതല്‍ 28 വരെ ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. ഇന്റര്‍നാഷനല്‍ കോഫി ഓര്‍ഗനൈസേഷനാണ് (ഐ.സി.ഒ.) കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍ എന്നിവയുമായി സഹകരിച്ച് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ സമ്മേളനം നടക്കുന്നത്.
നാലു ദിവസത്തെ സമ്മേളനത്തില്‍ 80ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഐ.സി.ഒ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍, കാപ്പി ഉൽപാദകര്, കാപ്പി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കും. ആഗോള കാപ്പി വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.