റൈറ്റേഴ്സ് ഫോറം സാഹിത്യ ചർച്ച ഞായറാഴ്ച
text_fieldsബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴസ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം ഏകദിന സാഹിത്യ ചർച്ച ഞായറാഴ്ച നടക്കും. രാവിലെ 10 മുതൽ ജീവൻ ഭീമ നഗറിലെ കാരുണ്യ ഹാളിൽ നടക്കുന്ന പരിപാടിയിൽ ബംഗളൂരുവിലെ പ്രമുഖ എഴുത്തുകാരുടെ വിവിധ വിഭാഗങ്ങളിൽപെട്ട രചനകളാണ് ചർച്ചചെയ്യുക.
സതീഷ് തോട്ടശ്ശേരിയുടെ അനുഭവം നർമ നക്ഷത്രങ്ങൾ (കഥ), രമ പ്രസന്ന പിഷാരടിയുടെ ശരത്കാലം (കവിത), വിഷ്ണുമംഗലം കുമാറിന്റെ സ്നേഹസാന്ദ്രം രവിനിവേശം (നോവൽ), സി.ഡി. ഗബ്രിയേലിന്റെ അഭയം (നാടകം), രവികുമാർ തിരുമലയുടെ ആത്മസഞ്ചാരങ്ങൾ (അഭിമുഖം) എന്നിവയാണ് ചർച്ചചെയ്യപ്പെടുന്ന കൃതികൾ.
വൈകീട്ട് അഞ്ചുവരെ നടക്കുന്ന ഏകദിന സാഹിത്യ ചർച്ചയിൽ ഇന്ദിര ബാലൻ, സതീഷ് തോട്ടശ്ശേരി, ഷൈനി അജിത്, ഫ്രാൻസിസ് ആന്റണി, അഡ്വ. മെന്റോ ഐസക് തുടങ്ങിയവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി ആസ്വാദന പ്രഭാഷണം നിർവഹിക്കും. സുധാകരൻ രാമന്തളി, സുരേഷ് കോടൂർ, കെ.ആർ. കിഷോർ, സുദേവ് പുത്തഞ്ചിറ, ടി. എം. ശ്രീധരൻ, ആർ. വി. ആചാരി, രഞ്ജിത്, എൻ. ആർ. ബാബു, തങ്കച്ചൻ പന്തളം തുടങ്ങി ബംഗളൂരുവിലെ പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംസാരിക്കുമെന്ന് പ്രസിഡന്റ് ടി. എ. കലിസ്റ്റസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99 86 45 49 99 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.