പാർട്ടി അധ്യക്ഷനോട് വിയോജിച്ച് യെദിയൂരപ്പ
text_fieldsബംഗളൂരു: കർണാടകയിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ടിപ്പു-സവർക്കർ പോരാട്ടമാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീലിന്റെ പ്രസ്താവനയോട് വിയോജിച്ച് പാർട്ടിയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ.
എൻ.ഡി.ടി.വി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് യെദിയൂരപ്പയുടെ പരാമർശം. വികസന വിഷയങ്ങളിൽനിന്ന് മാറി ബി.ജെ.പി ടിപ്പു-സവർക്കർ പോരാട്ടം എന്ന രീതിയിലാണല്ലോ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന ചോദ്യത്തിനായിരുന്നു മറുപടി. ‘ഞാൻ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് എല്ലാം മറന്ന് പ്രവർത്തിക്കുമ്പോൾ നമ്മളും നന്നായി പ്രവർത്തിക്കുകയാണ് വേണ്ടത്.
മോദിയുടെയും അമിത് ഷായുടെയും നായകത്വത്തിൽ ഞങ്ങൾ മികച്ച ഭൂരിപക്ഷം നേടുമെന്ന് എനിക്കുറപ്പുണ്ട്. കോൺഗ്രസിനെയോ ജെ.ഡി-എസിനെയോ ഞങ്ങൾ വകവെക്കുന്നില്ല. തെരഞ്ഞെടുപ്പ് വിജയത്തിനായി നന്നായി പരിശ്രമിക്കേണ്ടതുണ്ടെന്നും സർക്കാറിന്റെ ജനകീയപദ്ധതികളെ കുറിച്ച് വീടുതോറും പ്രചാരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.