Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പി​ന് കു​റ്റി​ച്ചൂ​ൽ വി​ല

text_fields
bookmark_border
സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പി​ന് കു​റ്റി​ച്ചൂ​ൽ വി​ല
cancel
camera_alt

ബം​ഗ​ളൂ​രു യെ​ല​ഹ​ങ്ക​യി​ൽ സ്കൂ​ൾ ടോ​യ്‌​ല​റ്റു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ചി​ത്രം

ബം​ഗ​ളൂ​രു: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ബം​ഗ​ളൂ​രു യെ​ല​ഹ​ങ്ക​യി​ൽ സ്കൂ​ൾ ടോ​യ്‌​ല​റ്റു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ആ​ക്ഷേ​പം.

ശു​ചി​മു​റി​യി​ൽ ബ്ര​ഷും പു​റ​ത്ത് കു​റ്റി​ച്ചൂ​ലു​മാ​യി അ​ധ്യ​യ​ന​സ​മ​യം അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ക​ഠി​ന​മാ​യി ജോ​ലി ചെ​യ്യി​ച്ചു എ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ത് സം​ബ​ന്ധി​ച്ച ദൃ​ശ്യ​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ബെ​ൽ​ത്തൂ​ർ പ​ര​മേ​ഷ് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും പ​രാ​തി ന​ൽ​കി.

സം​ഭ​വ​ത്തി​ന്റെ ഒ​രു വി​ഡി​യോ​യും അ​ദ്ദേ​ഹം അ​ധി​കാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ടോ​യ്‌​ല​റ്റു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന് അ​ധ്യാ​പ​ക​ർ​ക്കും പ്ര​ധാ​നാ​ധ്യാ​പി​ക​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ഗു​രു​ത​ര​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് അ​ധി​കൃ​ത​രെ​യും കു​ഴ​ക്കു​ന്നു​ണ്ട്.

നേ​ര​ത്തേ ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 26ന് ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ളെ ടോ​യ്‌​ല​റ്റ് വൃ​ത്തി​യാ​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ അ​ധ്യാ​പ​ക​ർ​ക്കോ ബ​ന്ധ​പ്പെ​ട്ട മ​റ്റ് സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കോ എ​തി​രെ എ​ഫ്‌.​ഐ.​ആ​ർ ഫ​യ​ൽ ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.

ഇ​തു​സം​ബ​ന്ധി​ച്ച് എ​ല്ലാ സ​ർ​ക്കാ​ർ പ്രൈ​മ​റി ഹൈ​സ്കൂ​ളു​ക​ൾ​ക്കും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ ക​മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsassaultYelahanka
News Summary - Yelahanka school teachers Arranged students to clean school toilets
Next Story