Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയ​ശ്വ​ന്ത്പൂ​ർ...

യ​ശ്വ​ന്ത്പൂ​ർ -​ഹൊ​സൂ​ർ മെ​മു സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
train
cancel

ബം​ഗ​ളൂ​രു: യ​ശ്വ​ന്ത്പൂ​ർ-​ഹൊ​സൂ​ർ-​യ​ശ്വ​ന്ത്പൂ​ർ മെ​മു സ​ർ​വി​സ് (06203/06204 ) പു​ന​രാ​രം​ഭി​ക്കു​ന്നു. ശ​നി​യാ​ഴ്ച മു​ത​ൽ ഈ ​ട്രെ​യി​നു​ക​ൾ ട്രാ​ക്കി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ്. യ​ശ്വ​ന്ത്പൂ​ർ-​ഹൊ​സൂ​ർ മെ​മു (06203) യ​ശ്വ​ന്ത്പൂ​രി​ൽ​നി​ന്ന് രാ​വി​ലെ 10.45ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് 12.30ന് ​ഹൊ​സൂ​രി​ലെ​ത്തും.

ഹെ​ബ്ബാ​ൾ (10.59), ബാ​ന​സ്‍വാ​ടി (11.10), ബെ​ല​ന്തൂ​ർ റോ​ഡ് (11.25), കാ​ർ​മ​ലാ​രം (11.31), ഹീ​ലാ​ലി​ഗെ (11.41), ആ​നേ​ക്ക​ൽ റോ​ഡ് (11.51) എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​കും. ഹൊ​സൂ​ർ-​യ​ശ്വ​ന്ത്പൂ​ർ മെ​മു (06204) ഹൊ​സൂ​രി​ൽ​നി​ന്ന് ഉ​ച്ച​ക്ക് 3.20ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് 5.15ന് ​യ​ശ്വ​ന്ത്പൂ​രി​ലെ​ത്തും.

ആ​നേ​ക്ക​ൽ റോ​ഡ് (3.35), ഹീ​ലാ​ലി​ഗെ (3.46), കാ​ർ​മ​ലാ​രം (3.56), ബെ​ല​ന്തൂ​ർ റോ​ഡ് (4.00), ബാ​ന​സ്‍വാ​ടി (4.14), ഹെ​ബ്ബാ​ൾ (4.46) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Memu ServiceYeswantpur
News Summary - Yeswantpur - Hosur MEMU service resumes
Next Story