ഭട്കലിൽ യുവ എൻജിനീയർ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
text_fieldsമംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഭട്കലിൽ യുവ എൻജിനീയർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഫാറൂഖ് മോട്ടിയയുടെ മകൻ ഫഹദ് മോട്ടിയാണ് (35) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ഗുഡ് ലക്ക് റോഡിൽ അബു ഉബൈദ മസ്ജിദിന് സമീപം താമസിക്കുന്ന മാതൃസഹോദര ഭാര്യയുടെ വീട്ടിൽ നിന്ന് ബൈക്കിൽ പുറപ്പെട്ടതായിരുന്നു സിവിൽ എൻജിനീയറായ ഫഹദ്. പിന്നീട് ഹുറുലിസാലക്കടുത്ത് പാതക്കരികെ ഇറക്കത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. കഴുത്തിൽ നേരിയ പാടുകൾ ഉണ്ടായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഫഹദ് സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞു. ഭട്കൽ റൂറൽ പൊലീസ് സ്ഥലത്തെത്തി കേസ് റജിസ്റ്റർ ചെയ്തു.വിശദമായ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി മഹേഷ് അറിയിച്ചു. മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. ഇതിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിലാവും തുടരന്വേഷണ മെന്ന് റൂറൽ പൊലീസ് സബ് ഇൻസ്പെക്ടർ ചന്ദ്രൻ ഗോപാൽ, സിറ്റി പൊലീസ് എസ്.ഐ നവീൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.