വിവാഹാഭ്യർഥന നിരസിച്ച നഴ്സിനെ യുവാവ് ആക്രമിച്ചു
text_fieldsബംഗളൂരു: ബെളഗാവിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവാവ് നഴ്സിനെ ആക്രമിച്ചു. പ്രകാശ് ജാദവ് (29)എന്നയാളാണ് ആക്രമണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആക്രമിയെ നഴ്സ് ധൈര്യത്തോടെ പ്രതിരോധിക്കുന്നതും സഹപ്രവർത്തകർ സഹായത്തിന് എത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ആശുപത്രി വളപ്പില്‍ പ്രവേശിച്ച യുവാവ് റിസപ്ഷനു സമീപം ഒളിച്ചുനിന്ന് നഴ്സിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പ്രകാശും നഴ്സും ഒരേ ആശുപത്രിയിലെ വിവിധ ക്വാർട്ടേഴ്സുകളിലാണ് താമസിച്ചിരുന്നത്.
ഇയാള്‍ നിരന്തരം വിവാഹാഭ്യർഥന നടത്തി യുവതിയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. യുവതിയുടെ വീട്ടുകാരും പ്രകാശിന്റെ ആലോചന പൂർണമായി നിരസിച്ചതോടെയാണ് അക്രമത്തിലേക്ക് നീങ്ങിയത്. പ്രകാശിന്റെ നീക്കത്തില്‍ ആശുപത്രി ജീവനക്കാർ ഭയന്നെങ്കിലും തന്ത്രപൂർവം ജീവനക്കാർ ഇയാളെ പ്രതിരോധിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. പൊലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.