2.50 കോടി രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
text_fieldsബംഗളൂരു: പുതുവത്സരാഘോഷങ്ങൾക്ക് വിതരണം ചെയ്യാനായി എത്തിച്ച 2.50 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി പൊലീസ്.
സെൻട്രൽ ക്രൈംബ്രാഞ്ച് നാർകോട്ടിക്സ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. ചൊക്കനഹള്ളിയിലാണ് സംഭവമെങ്കിലും വ്യക്തിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്തവയിൽ കഞ്ചാവ്, ഹൈഡ്രോ കഞ്ചാവ്, എൽ.എസ്.ഡി സ്ട്രിപ്സ്, എം.ഡി.എം.എ തുടങ്ങിയവയുണ്ട്.
വിശദമായ ചോദ്യം ചെയ്യലിൽ എൽ.എസ്.ഡി സ്ട്രിപ്പുകൾ ഗോവയിൽനിന്നും ഹൈഡ്രോ കഞ്ചാവ് തായ്ലൻഡിൽനിന്നും ചരസ് ഹിമാചലിൽനിന്നും കഞ്ചാവ് തെലങ്കാനയിൽനിന്നും കൂട്ടാളിയുടെ കൂടെ പുതുവത്സരാഘോഷങ്ങൾക്കായി എത്തിച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.