Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്​ ആയിരം...

കാസർകോട്​ ആയിരം കടന്ന്​ അധ്യാപക ഒഴിവുകൾ

text_fields
bookmark_border
കാസർകോട്​ ആയിരം കടന്ന്​ അധ്യാപക ഒഴിവുകൾ
cancel

കാസർകോട്​: വിദ്യാർഥികളെ കടുത്ത പരീക്ഷണത്തിലേക്ക്​ തള്ളിവിട്ട്​ കാസർകോട്​ ജില്ലയിൽ അധ്യാപകരുടെ ഒഴിവുകൾ ആയിരത്തിലേറെ. സർക്കാർ സ്​കൂളുകളിലെ ഒന്നു മുതൽ 12വരെ ക്ലാസുകളി​ലാണ്​ ഇത്രയും ഒഴിവുകൾ. പി.എസ്​.സി റാങ്ക്​ലിസ്​റ്റും നിയമനശിപാർശ ലഭിച്ചവരുമുണ്ടായിരിക്കെയാണ്​ ഗുരുതര സ്​ഥിതിവിശേഷം.

സ്​കൂളുകൾ തുറക്കാത്തതിനാൽ അധ്യാപകനിയമനം വേണ്ടെന്നാണ്​ സർക്കാറി​െൻറ പൊതുനിലപാട്​. അടിയന്തരസാഹചര്യം മുൻനിർത്തി ചിലയിടത്ത്​ അധ്യാപകനിയമനം നടത്തുമെന്ന്​ വ്യക്​തമാക്കിയെങ്കിലും തുടർനടപടിയായില്ല. നിയമനശിപാർശ ലഭിച്ചവർക്ക്​ ജൂൺ 29നകം നൽകണമെന്ന്​ കേരള അഡ്​മിനിസ്​ട്രേറ്റിവ്​ ട്രൈബ്യൂണൽ ഉത്തരവുമുണ്ട്​.

കാസർകോട്​ പ്രൈമറി-ഹൈസ്​കൂൾതലത്തിൽ മാത്രം 644 ഒഴിവുകളുണ്ടെന്നാണ്​ ജില്ല വിദ്യാഭ്യാസ ഉപഡയറക്​ടർക്ക്​ സമർപ്പിച്ച കണക്ക്​. എൽ.പി, യു.പി തലങ്ങളിലാണ്​ കൂടുതൽ ഒഴിവുകൾ​. ഒാൺലൈൻ ക്ലാസ്​ ആയതിനാൽ ഗെസ്​റ്റ്​ അധ്യാപകരെ നിയമിക്കാൻ കഴിയാത്ത സ്​ഥിതിയാണ്​.

ഹയർസെക്കൻഡറിതലത്തിൽ അതിസങ്കീർണമാണ്​ കാര്യങ്ങൾ. സംസ്​ഥാനത്ത്​ ഹയർസെക്കൻഡറി അധ്യാപകരുടെ മൊത്തം ഒഴിവി​െൻറ മൂന്നിലൊന്നും കാസർകോട്ടാണ്​. 65 ഗവ. ഹയർസെക്കൻഡറി സ്​കൂളുകളിലായി 282 ഒഴിവുകളാണുള്ളത്​​​. ചുരുക്കംചില സ്​കൂളുകളിൽനിന്നുള്ള കണക്ക്​ ലഭ്യമായിട്ടില്ല. അതുകൂടി ചേർത്താൽ എണ്ണം കൂടും. 20 പ്രിൻസിപ്പൽമാരുടെ തസ്​തികകളും ഒഴിഞ്ഞുകിടക്കുന്നു​. 38 ലാബ്​ അസിസ്​റ്റൻറുമാരുടെ ഒഴിവ്​ വേറെ.

വി.എച്ച്​.എസ്​.ഇയിലെ 22 ഗവ. സ്​കൂളുകളിലായി നൂറിലധികം ഒഴിവുകളുണ്ട്​. ചില വി.എച്ച്​.എസ്​.എസുകളിൽ മൂന്നും നാലും അധ്യാപകരാണുള്ളത്​. അധ്യാപകക്ഷാമം പരിഹരിക്കാൻ രണ്ടു ബാച്ചുകൾക്ക്​ ഒരുമിച്ച്​ ഒാൺലൈൻ ക്ലാസെടുക്കാനാണ്​ നിർദേശം. നൂറിലധികം കുട്ടികൾ ഉള്ളതിനാൽ ഒാൺലൈൻവഴി നടക്കുന്നില്ല.

ക്ഷാമം പരിഹരിക്കാൻ അധ്യാപകവിദ്യാർഥികളെ ട്രെയ്​നികളായി നിയമിക്കാനുള്ള ജില്ല വിദ്യാഭ്യാസസമിതിയുടെ തീരുമാനം വിവാദമായതിനാൽ ബദൽവഴി തേടുകയാണ്​ ജില്ല.

എന്തുകൊണ്ട്​ ഇത്രയും ഒഴിവുകൾ

കാസർകോട്​: നിയമനം നേടുന്ന ഇതര ജില്ലക്കാർ നാട്ടിലേക്ക്​ സ്​ഥലംമാറ്റത്തിന്​ ശ്രമിക്കുന്നതാണ്​ ഒഴിവുകൾ കൂടാൻ പ്രധാന കാരണം. സംസ്​ഥാനതലത്തിലുള്ള നിയമനമായതിനാൽ ഹയർസെക്കൻഡറി മേഖലയിൽ പ്രത്യേകിച്ചും. മറ്റ്​ ഏത്​ ജില്ലകളിലും സ്​ഥാനക്കയറ്റമോ വിരമിക്കലോ നടന്നാലുള്ള ഒഴിവിൽ ഉടൻ അപേക്ഷിക്കും.

ഇങ്ങനെ പോകുന്നവർക്ക്​ പകരം ആളുണ്ടാവില്ല. പ്രൈമറി-ഹൈസ്​കൂൾ തലത്തിലും നിശ്ചിത ശതമാനം പേർ സ്​ഥലംമാറിപ്പോകുന്നു. പോകുന്നവർക്ക്​ പകരം ആൾ വരുന്നില്ലെന്നതാണ്​ ജില്ല​ നേരിടുന്ന പ്രശ്​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod NewsTeacher posts
News Summary - more than 1000 teaching posts vacant in kasaragod district
Next Story