എളുപ്പമാണ്, വിശുദ്ധരെ സൃഷ്ടിക്കാൻ
text_fieldsതിരുവനന്തപുരം: മരുഭൂമിയിലെ കുന്നിൻ മുകളിലെ ഒറ്റമരം. കളവുമുതൽ ഒളിപ്പിക്കാൻ ഇതിലും നല്ലൊരു അടയാളം വേറെയില്ല. പൊലീസ് പിന്തുടർന്ന് വന്നപ്പോൾ ആ മൊറോക്കൻ കള്ളൻ ചെയ്തതും അതുതന്നെ. ജയിൽമോചിതനായി വന്നശേഷം എടുക്കാനായി കളവുമുതൽ ഒളിപ്പിക്കുന്നതിന് ആ മരച്ചുവട്ടിൽ ഒരു കുഴിമാടമുണ്ടാക്കുകയാണ് അയാൾ. ശിക്ഷ കഴിഞ്ഞ് വരുേമ്പാൾ അയാളെ സ്തബ് ധനാക്കി അവിടമൊരു ആരാധനകേന്ദ്രമായി മാറിയിരുന്നു.
അവിടെ വിശ്വാസികൾ പണിതുയർത്തിയ ‘അജ്ഞാത വിശുദ്ധെൻറ’ ശവകുടീരത്തിെൻറ അടിയിലായി പോകുകയാണ് അയാളുടെ കളവുമുതൽ. മൊറോക്കോയിലെ ഉൾപ്രദേശങ്ങളിൽ നിലനിൽക്കുന്ന അന്ധവിശ്വാസത്തെ കളിയാക്കാനാണ് തിരക്കഥാകൃത്തും സംവിധായകനുമായ അലാവുദ്ദീൻ അൽജിം ‘ദി അൺനോൺ സെയ്ൻറ്’ ആവിഷ്കരിച്ചതെങ്കിലും, ആൾദൈവങ്ങളെയും വിശുദ്ധെരയും നിഷ്പ്രയാസം സൃഷ്ടിക്കാൻ കഴിയുന്ന ഇന്ത്യൻ പശ്ചാത്തലത്തിലും ഏറെ പ്രസ്കതിയുണ്ട് ഇൗ സിനിമക്ക്.
ദൈവവിശ്വാസവും അന്ധവിശ്വാസവും തമ്മിലും ആരാധനയും ആർത്തിയും തമ്മിലുമുള്ള പോരാട്ടം ആറ്റിക്കുറുക്കിയ നർമത്തിൽ അനുഭവവേദ്യമാക്കുകയാണ് ‘അൺനോൺ സെയ്ൻറ്’. കളവ് മുതൽ ഒളിപ്പിക്കുേമ്പാൾ വിജനമായിരുന്ന ആ പ്രദേശത്ത് ഒരു ചെറിയ ഗ്രാമം സൃഷ്ടിക്കപ്പെടുന്നു. അവിടെയുള്ള ‘അജ്ഞാത വിശുദ്ധൻ’ ഹോസ്റ്റലിൽ താമസിച്ച്, ഒരു കൂട്ടാളിക്കൊപ്പം കളവുമുതൽ തിരിച്ചെടുക്കാൻ ശ്രമിക്കുകയാണ് കള്ളൻ. എന്നാൽ, ശവകുടീരത്തിെൻറ രാത്രി കാവൽക്കാരെൻറയും നായയുടെയും സാന്നിധ്യമുള്ളതിനാൽ അവർക്കതിന് കഴിയുന്നില്ല.
നാട്ടുകാർ ഏറെ ബഹുമാനിക്കുന്ന കാവൽക്കാരനാകെട്ട, സ്വന്തം മകനെക്കാൾ ഇഷ്ടം നായയോടാണ്. കള്ളെൻറ കൂട്ടാളി അപകടത്തിൽപ്പെടുത്തുന്ന നായക്ക് അവിടെ പുതുതായി വന്ന ഡോക്ടറിെൻറയും സ്ഥലത്തെ ദന്തിസ്റ്റ് കം ബാർബറുടെയും സഹായത്തോടെ അയാൾ സ്വർണപല്ല് വെച്ചുപിടിപ്പിക്കുന്നു. ഏറെ അഭിമാനത്തോടെ ചെയ്തിരുന്ന ശവകുടീര കാവൽ ഉേപക്ഷിച്ച് അയാൾ നായക്ക് കാവൽ നിൽക്കാൻ തുടങ്ങുന്നു. ദശകേത്താളം അവിടെ മഴ പെയ്യാത്തത് ‘അജ്ഞാത വിശുദ്ധനെ’ ആരാധിക്കുന്നത് കൊണ്ടുള്ള ദൈവകോപം കൊണ്ടാണെന്നാണ് കർഷകനായ ഇബ്രാഹിം വിശ്വസിക്കുന്നത്.
വരൾച്ചയിലും പൊടിശല്യത്താലും വീർപ്പുമുട്ടുന്ന മകൻ അവിടെ നിന്ന് പലായനം ചെയ്യാൻ ഇബ്രാഹിമിനെ നിർബന്ധിക്കുന്നുണ്ടെങ്കിലും മഴക്കായി പ്രാർഥന തുടരുകയാണ് അയാൾ. ഇബ്രാഹിമിെൻറ മരണശേഷം അയാളുടെ കുഴിമാടത്തിൽ മകൻ പ്രാർഥിക്കുേമ്പാളാണ് അവിടെ പത്തുവർഷത്തിന് ശേഷം മഴ പെയ്യുന്നത്. നാടിന് ശാപമായ അജ്ഞാത വിശുദ്ധെൻറ കുടീരം ഡൈനാമിറ്റ് വെച്ച് തകർക്കുന്ന ഇബ്രാഹിമിെൻറ മകന് കള്ളൻ കുഴിച്ചിട്ട കളവുമുതൽ കിട്ടുന്നു. ഗ്രാമത്തിനും തനിക്കും ഭാഗ്യം കൈവന്നത് പിതാവിെൻറ മരണേശഷമായതിനാൽ വിപണന സാധ്യത തിരിച്ചറിഞ്ഞ് ‘ഇബ്രാഹിമിെൻറ ശവകുടീരം’ മകൻ പടുത്തുയർത്തുന്നതോടെ പുതിയൊരു ‘വിശുദ്ധൻ’ സൃഷ്ടിക്കപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.