മരണത്തിന്‍െറ ഉന്മാദനൃത്തം..
text_fieldsഅസാധ്യതകളുടെ ഒത്തുചേരലായ ജീവിതത്തിൽ നിന്ന് (life is a collective imposibility) മരണം എന്ന വ്യത്യസ്തമായ അനുഭവത്ത ിലേക്കുളള അസാധാരണമായ യാത്രയാണ് (death is an extraordinary experience) ഗാസ്പർ നോയയുടെ ക്ലൈമാക്സ്’ എന്ന സിനിമ. ‘വെറുക്കപ്പെട്ട സിനി മ’ എന്ന് ഗോവയിലെയും തിരുവനന്തപുരത്തെയും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ചില പ്രേക്ഷകർ വിലയിരുത്തുേമ്പ ാൾ തന്നെ ശ്വാസം വിടാതെ പിടിച്ചിരുത്തിയ 96 മിനുട്ട് നീളുന്ന, ഗാസ്പർ നോ സമ്മാനിക്കുന്ന മ്യൂസിക്കൽ ഹൊറർ സിനിമയു ടെ അനുഭവത്തെക്കുറിച്ച് പറയാതെ വയ്യ. കാൻസ് ഫെസ്റ്റിവലിൽ പുരസ്കാരത്തിളക്കത്തോടെയാണ് ‘ൈക്ലമാക്സ്’ ഇന്ത്യൻ ചലച്ചിത്രമേളയിലേക്ക് എത്തിയത്. മനുഷ്യാംശത്തെ ഛർദിച്ചുകളയുന്ന എൽ.എസ്.ഡി എന്ന മയക്കുമരുന്നിെൻറ ഭീകരാനുഭവമാണ് ഗാസ്പർ നോയ വിഭ്രാന്തി പടർത്തുന്ന സംഗീതത്തിന്‍െറ അകമ്പടിയോടെ പ്രേക്ഷകരുടെ തലച്ചോറിൽ ചോരച്ചീറ്റിച്ച ദൃശ്യങ്ങളാൾ അടുക്കിവെച്ചത്.
ഒരു ഡാൻസ് ഹാൾ, ഒരു പാർട്ടി, അതിൽ മയക്കുമരുന്ന് കലർത്തിയ സാംഗ്രില്ല എന്ന സ്പാനിഷ് പാനീയം, മിന്നിമറയുന്ന ചുവപ്പൻ വെളിച്ചം...മയക്കുമരുന്ന് തലക്കുള്ളിലെ ചെകുത്താനെ പുറത്തെത്തിക്കുേമ്പാൾ അവർ മൃഗങ്ങളാകുന്നു. ലൈംഗികതയും കൊലരസവും നിറഞ്ഞ നരകമാകുകയാണ് ആ സ്റ്റുഡിയോ ഹാളും മുറികളും.
മയക്കുമരുന്ന് കുടിച്ചുതീർത്ത യഥാർഥ സംഭവത്തെ അധികരിച്ച് എടുത്ത സിനിമയുടെ ആദ്യ കാൽ മണിക്കൂറിൽ ഡാൻസ് പ്രോഗ്രാമിലെ അംഗങ്ങളുമായുള്ള ഇൻറർവ്യൂ ആണ്. അവർ അവർ മാത്രമായിരിക്കുന്ന രംഗം അത് മാത്രമാണ്. പിന്നീട് അത്യുഗ്രൻ ഡാൻസ്. അത് കഴിയുേമ്പാൾ ഡിന്നർ. അതിലാണ് എൽ.എസ്.ഡി കലർന്ന സാംഗ്രില്ല ഒഴുകിയത്. ഡാൻസ് ലീഡറുടെ ചെറിയ മകനും അത്യാഹിതത്തിെൻറ ഇരയാകുന്നുണ്ട്. മാതാവ് അവനെ ഇടുങ്ങിയ സ്റ്റോർ റൂമിൽ പൂട്ടിയിടുേമ്പാൾ അവെൻറ കരച്ചിൽ ഉച്ചത്തിലും പിന്നീട് അലിഞ്ഞലിഞ്ഞും ഇല്ലാതാകുന്നു.
വംശീയതയും വെറുപ്പും ലൈംഗികയും പടർന്നുപിടിക്കുകയാണ് ഒാരോരുത്തരിലും. ചെകുത്താൻ കയറിയ മസ്തിഷ്കം. ലോകം തലകീഴായി. അതോടൊപ്പം നോയയുടെ കാമറയും.. മുറിയാതെ ഒാടിനടന്ന് ഒറ്റഷോട്ടിൽ അവസാനിപ്പിക്കും പോലെ ചലിക്കുകയാണ് അത്. ഇടക്ക് ഒളിഞ്ഞുനോട്ടക്കാരനായും, ചിലപ്പോൾ തലകീഴായി മറിഞ്ഞും. ആക്രോശങ്ങൾ എത്തുേമ്പാൾ അവിടെക്ക് പാഞ്ഞ് ഒടുവിൽ എല്ലാം അവസാനിച്ച് നിശബ്ദനും സ്തബ്ധനുമാകുന്നു ആ കാമറ. കണ്ടിരിക്കുന്ന പ്രേക്ഷകൻ താൻ ആ പാർട്ടിയിൽ ഇല്ലെന്ന് ഉറപ്പുവരുത്താൻ ഒന്നല്ല ഒരുപാട് തവണ ഹാൾ വിട്ട് പുറത്തേക്കോടാൻ തോന്നും. എന്നിട്ടും പോവാതെ പിടിച്ചിരുത്തുന്നതാണ് നോയ ഇഫക്ട്. സിനിമ കഴിയുേമ്പാൾ ശ്വാസം വിട്ട് മൂകമായ മനസ്സുമായി അവർ ഇറങ്ങിപ്പോകും. ചിലർ പറയും- വേണ്ടിയിരുന്നില്ല.
സിനിമ ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരനനെന്ന് വിശേഷിപ്പിക്കുന്ന അമേരിക്കൻ സംവിധായകൻ സ്റ്റാൻലി കുബ്രിക്കിനെ ഗുരുവായിക്കണ്ട ഗാസ്പർ നോയുടെ സിനിമകളെല്ലാം വേറിട്ടവഴിയിലൂടെയുള്ളതായിരുന്നു. ‘െഎ സ്റ്റാൻഡ് എലോൺ’, ‘ഇറിവേഴ്സിബ്ൾ’, ‘എൻറർ ദ വോയ്ഡ്’ ഉൾപ്പെടെ മിക്ക സിനിമകളും പ്രേക്ഷകർക്ക് മറക്കാനാകില്ല. കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങൾ നേടിയിട്ടുണ്ട് ഗാസ്പർ. ൈക്ലമാക്സും കാനിൽ പുരസ്കാരം നേടിയാണ് എത്തിയത്. ‘ഇറിവേഴ്സിബ്ൾ’ ആണ് നോയെ ജനകീയനാക്കിയത്. ലൈംഗികാതിപ്രസരം ഏറെയുള്ള ത്രിഡി സിനിമയായ ‘ലൗ’വുമായാണ് 2015ൽ നോയ തിരുവനന്തപുരം ചലച്ചിത്രമേളയിലെ നോട്ടപ്പുള്ളിയാകുന്നത്. തുടർന്ന് മേളയിലെത്തിയ ‘ക്ലൈമാക്സിലും’ പ്രേക്ഷകരിൽ പ്രതീക്ഷ ഏറെയായിരുന്നു. എന്നാൽ തികച്ചും വ്യത്യസ്തമായ അവതരണവും വിഭ്രമലോകത്തെത്തിക്കുന്ന സംഗീതവും ഉന്മാദവും തിരുവനന്തപുരം മേളയിലെ പ്രേക്ഷകരെ ആകർഷിച്ചില്ല. എങ്കിലും തെൻറ സിനിമ തേൻറത് മാത്രമാണെന്ന് പറഞ്ഞ് തിരക്കഥയും എഡിറ്റിങും സംവിധാനവും എല്ലാം നിർവഹിക്കുന്ന കുബ്രിക്കിെൻറ ശിഷ്യെൻറ മോശം ചിത്രമല്ല ക്ലൈമാക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.