Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightNostalgiachevron_rightതിരിച്ചറിവുകളിലേക്ക്​...

തിരിച്ചറിവുകളിലേക്ക്​ ഒരു പലായനം

text_fields
bookmark_border
khibula
cancel
camera_alt????????? ????????? ????

‘യുദ്ധത്തിൽ ചിലപ്പോൾ നീതിയുണ്ടാകും, സമാധാനത്തിൽ അനീതിയും...’ രാജ്യം വിടാൻ പ്രേരിപ്പിക്കുന്ന പലായന സംഘത്തിലെ പ്രധാനിയോട്​ അധികാരഭ്രഷ്​ടനാക്കപ്പെട്ട ജോർജിയൻ പ്രസിഡൻറ്​ സിവാദ്​ ഗാംസഖുർദിയ പറയുന്നതിതാണ്​. ‘സിവിൽ യുദ്ധത്തിൽ എനിക്കുവേണ്ടി കൊല്ലപ്പെട്ടവർ. അവരുടെ രക്തസാക്ഷിത്വം പാഴായില്ലെന്ന്​ ഉറപ്പാക്കാൻ ഞാൻ രാജ്യത്ത്​ തുടരുക തന്നെ വേണം’. അധികാരം നഷ്​ടപ്പെട്ട്​, ഒരോ നിമിഷവും മരണത്തെ മുന്നിൽ കണ്ട്​ താവളങ്ങൾ മാറുന്ന നിസ്സഹായതക്കിടയിലും ആ നേതാവി​​​​​െൻറ മനസിൽ ജനതയെ കുറിച്ചുള്ള ചിന്ത മാത്രം. മറിച്ചൊരു ചിന്തയിലേക്ക്​ മനസ്​ പോ​കു​േമ്പാളെല്ലാം ഗാംസഖുർദിയക്ക്​ കേൾക്കാം, ജനം തനിക്കുനേരെ ആക്രോശിക്കുന്നത്​- ‘യൂദാസ്​, യൂദാസ്​, യൂദാസ്​...’

സോവിയറ്റാനന്തര കാലത്ത്​ ജോർജിയയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറ്​ സിവാദ്​ ഗാംസഖുർദിയയുടെ അവസാന നാളുകളിലൂടെയാണ്​ ജോർജി ഒാവാഷ്വില്ലി സംവിധാനം ചെയ്​ത ‘ഖിബുല’ സഞ്ചരിക്കുന്നത്​. 1993ൽ വിമത അട്ടിമറിയിൽ അധികാരഭ്രഷ്​ടനാക്കപ്പെട്ട ശേഷം പ്രധാനമന്ത്രിയടക്കം വിരലിലെണ്ണാവുന്ന വിശ്വസ്​തർക്കൊപ്പം തിരിച്ചുവരവിനായി അദ്ദേഹം നടത്തുന്ന പലായനം തിരിച്ചറിവിലേക്കാണ്​ എത്തിക്കുന്നത്​​. താൻ അധികാരത്തിൽ നിന്നിറങ്ങിയ രാജ്യത്ത്​ വനാന്തരത്തിലും പർവത മേഖലയിലും ജനങ്ങൾ എങ്ങിനെയാണ്​ ജീവിക്കുന്നതെന്ന തിരിച്ചറിവിലേക്ക്​, മുൻകാല ബന്ധത്തിൽ തനിക്കൊരു മകളുണ്ട്​ എന്ന തിരിച്ചറിവിലേക്ക്​...രാഷ്​ട്രീയാധികാരങ്ങളുടെ കാഴ്​ചകൾക്കും അറിവുകൾക്ക്​ അപ്പുറത്താണ്​ സാധാരണ മനുഷ്യരുടെ ജീവിതമെന്ന വലിയ പാഠമാണ്​ പലായനം അദ്ദേഹത്തെ പഠിപ്പിക്കുന്നത്​.  

ദീർഘകാലം സോവിയറ്റ്​ വിമതനെന്ന നിലക്ക്​ സോവിയറ്റ്​ യൂനിയനകത്ത്​ ജയിലിലും പുറത്തുമായി മനുഷ്യാവകാശ പ്രവർത്തന പാരമ്പര്യമുള്ള സിവാദ്​ ഗാംസഖുർദിയക്ക്​ ചുരുങ്ങിയ കാലമേ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറായി അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളൂ. അധികാരട്രഷ്​ടനാക്കപ്പെട്ട ശേഷം, തിരികെയെത്തി താൻ ഏറെ സ്​നേഹിക്കുന്ന മണ്ണിനെ രാജ്യദ്രോഹികളിൽ നിന്നും നുണയന്മാരിൽ നിന്നും രക്ഷിക്കണമെന്ന ലക്ഷ്യവുമായി വിശ്വസ്​ത സംഘത്തിനൊപ്പം കോക്കാസസ് പർവതത്തിലേക്ക്​ അദ്ദേഹം പലായനം ചെയ്യുകയാണ്​. 

എന്നാൽ, പ്രസിഡൻറ്​ രാജ്യം വി​െട്ടന്ന വാർത്തയാണ്​ റേഡിയോയിലൂടെയും മറ്റും വിമത ഭരണകൂടം നൽകുന്നത്​. ജനങ്ങളിൽ ചിലരിലെങ്കിലും പ്രസിഡൻറിനെതിരായ വികാരം ഉണ്ടാക്കിയെടുക്കാനും ഇതിന്​ കഴിയുന്നുണ്ട്​. എങ്കിലും സാധാരണക്കാരുടെ ഹൃദയത്തിൽ താൻ ഇന്നും ജനകീയ നേതാവ്​​ തന്നെയെന്ന്​ ബോധ്യപ്പെടുന്നുണ്ട്​ ഗാംസഖുർദിയക്ക്​. ഒരു രാത്രി കഴിയുന്ന സത്രത്തി​​​​​െൻറ നടത്തിപ്പുകാരിയായ നിയ ത​​​​​െൻറ മകളാണെന്ന്​ അദ്ദേഹം തിരിച്ചറിയുന്ന രംഗവും വികാരതീവ്രത ചോരാതെ ചിത്രത്തിലുണ്ട്​. നിയയെ കാണു​േമ്പാൾ തന്നെ സംശയം തോന്നുന്ന ഗാംസഖുർദിയ ചായയുമായി അവൾ റൂമിലെത്തു​േമ്പാൾ പേരും അമ്മയുണ്ടോയെന്നും മാത്രമാണ്​ ചോദിക്കുന്നത്​. ‘ഉണ്ട്​’ എന്നാണ്​ കണ്ണീരോടെയുള്ള​ മറുപടി. നിറമിഴികളോടെ ഗാംസഖുർദിയയും ആ സത്യത്തെ അംഗീകരിക്കുന്നു. 

ഒാരോ താവളങ്ങൾ മാറു​േമ്പാഴും സംഘാംഗങ്ങളുടെ എണ്ണം കുറയുകയാണ്​. പലായനത്തി​​​​​െൻറ വ്യർഥതയും ഒരുവേള ഗാംസഖുർദിയ തിരിച്ചറിയുന്നു. ‘എന്ന്​ തീരും ഇൗ ഒള​ിച്ചോട്ടം? ഇൗ ലോകത്ത്​ എന്നെപ്പോലെ ഒരുവന്​ ജീവിക്കാൻ ഇടമേയില്ല’^നെടുവീർപ്പോടെ ഇങ്ങനെ പറയേണ്ടി വരുന്നത്ര സംഘർഷങ്ങളിലൂടെയാണ്​ ഗാംസഖുർദിയ കടന്നുപോകുന്നത്​.  
ഗാംസഖുർദിയയുടെ നിസ്സംഗത ഇറാൻ അഭിനേതാവ് ഹുസൈൻ മഹ്​ജൂബി​​​​​െൻറ അഭിനയത്തിൽ ഭദ്രമായി. ചരിത്ര സിനിമയെ കാവ്യാത്​മകമായി അവതരിപ്പിക്കുന്നതിൽ ജോർജി ഒാവാഷ്വില്ലിയുടെയും റുളോഫ്​ ജാൻ മിന്നബൂവി​​​​​െൻറയും തിരക്കഥയും എൻറി​േകാ ലൂസിഡിയുടെ കാമറയും വിജയം കണ്ടു.  

13 പേരുണ്ടായിരുന്ന സംഘത്തിൽ ഒടുവിൽ ഗാംസഖുർദിയയും പ്രധാനമന്ത്രിയും രണ്ട്​ സുരക്ഷ ഉദ്യോഗസ്​ഥരും മാത്രം ബാക്കിയാകുന്നു. ഖിബുലയിലാണ്​ ആ പലായനം അവസാനിക്കുന്നത്​. 1993 ഡിസംബർ 31ന്​ അവിടുത്തെ ഒളിത്താവളത്തിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടതാണോ ജീവനൊടുക്കിയതാണോയെന്നത്​ ഇന്നും അജ്​ഞാതം. പലായനത്തിനിടെ അഭയം തന്നൊരു വീട്ടിലെ ബാലിക പാടിയ പാട്ടി​​​​​െൻറ വരികൾ മരണ സമയത്ത്​ ആ പ്രഥമ പൗരന്​​ ആശ്വാസം നൽകിയിരിക്കാം...
‘പ്രിയ രാജ്യമേ, എന്തിനിത്ര ദുഃഖം?
ഇന്ന്​ ആശയറ്റെങ്കിലെന്ത്​?
നാളെകൾ നി​േൻറത്​ മാത്രമല്ലേ...   
ഇൗ തലമുറ മൺമറഞ്ഞെങ്കിലെന്ത്​?
വരും തലമുറ നിൻ പ്രതാപം തിരിച്ചുപിടിക്കില്ലേ...’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffkreviewmoviesmalayalam newsFilim festivalIFFK 2017
News Summary - Review of the movie khibula-Movies
Next Story