കളറിലൊരുങ്ങി ‘പഥേർ പാഞ്ചാലി’ രംഗങ്ങൾ
text_fieldsലോക സിനിമകളിൽ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നാണ് സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി. ചലച്ചിത്ര പ്രേമികളുെടയും പഠിതാക്കളുടെയും മനസിൽ ഇടം നേടിയ ഈ ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിെൻറ ഏതാനും നിറം ചാലിച്ച രംഗങ്ങൾ ഫോര്‍ കെ ദൃശ്യമികവോടെ പുറത്തിറങ്ങി.
2018 മുതൽ യു.എസിലെ മേരിലാൻഡ് സർവകലാശാലയിൽ പ്രഫസറായി ജോലി ചെയ്യുന്ന 30കാരനായ അനികേത് ബെറയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് രണ്ട് മിനുട്ട് 14 സെക്കൻറ് ദൈർഘ്യമുള്ള വിഡിയോക്ക് നിറം നൽകിയത്. തികച്ചും അക്കാദമിക പരീക്ഷണം മാത്രമാണിതെന്നും സത്യജിത് റേയുെട ചിത്രത്തോടുള്ള ഇഷ്ടമാണ് തന്നെ അതിനു പ്രേരിപ്പിച്ചതെന്നും അനികേത് ബെറ പറഞ്ഞു.
ഒരുപാട് യു.എസ് പ്രഫസർമാരും ഗവേഷകരും പഴയ കാല ദൃശ്യങ്ങൾ വെച്ച് ഇത്തരം പരീക്ഷണങ്ങൾ നടത്താറുണ്ട്. എെൻറ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ചിലതിൽ അങ്ങനെയൊന്ന് ചെയ്തുനോക്കണമെന്ന് തനിക്കാഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപുവിനേയും ദുര്‍ഗയേയും പിഷിയേയുമെല്ലാം ബ്ലാക് ആൻഡ് വൈറ്റിൽ കണ്ട് ശീലിച്ച സിനിമാ പ്രേക്ഷകര്‍ക്ക് കൗതുകപൂർണമായ കാഴ്ചാനുഭവമാണ് കളറിൽ പുറത്തു വന്ന ദൃശ്യങ്ങൾ നൽകുന്നത്. യാദൃശ്ചികമെന്നോണം ബംഗ്ലാദേശി വിഡിയോ എഡിറ്റർ റക്കീബ് റാണെയും പഥേർ പാഞ്ചാലിയുടെ മറ്റൊരു കളർ വിഡിയോ പുറത്തിറക്കിയിട്ടുണ്ട്.
ദുര്‍ഗ എന്ന 14 വയസ്സുകാരിയുടെയും സഹോദരന്‍ അപുവിെൻറയും ജീവിതമാണ് പഥേര്‍ പാഞ്ചാലിയിലൂടെ സത്യജിത് റേ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.