കലാമൂല്യ സിനിമകള്‍ക്ക് തിയറ്റര്‍ കിട്ടാത്ത അവസ്ഥ മാറ്റും –ലെനിന്‍ രാജേന്ദ്രന്‍
text_fieldsതിരുവനന്തപുരം: കലാമൂല്യസിനിമകള്‍ക്ക് തിയറ്റര്‍ കിട്ടാത്ത അവസ്ഥ മാറ്റുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍. ബുധനാഴ്ച കെ.എസ്.എഫ്.ഡി.സി ഓഫിസിലത്തെി സ്ഥാനമേറ്റശേഷം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളില്‍ കലാമൂല്യ സിനിമകളെ അവാര്‍ഡ് സിനിമകള്‍ എന്നുപറഞ്ഞ് രണ്ടാം നിരയിലേക്ക് മാറ്റിനിര്‍ത്തിയിരുന്നു. ഇനി അത്തരം സാഹചര്യമുണ്ടാകില്ല. കലാമൂല്യസിനിമകള്‍ക്ക് സാമ്പത്തികസഹായം നല്‍കും. സിനിമാ നയം രൂപവത്കരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. തദ്ദേശഭരണ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തി കെ.എസ്.എഫ്.ഡി.സിക്ക് കീഴില്‍ 500 തിയറ്ററുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ കമ്യൂണിറ്റി ഹാളുകളെ തിയറ്ററുകളാക്കി നവീകരിക്കാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 11ന് കലാഭവന്‍ തിയറ്ററിലെ കെ.എസ്.എഫ്.ഡി.സി ഓഫിസിലത്തെിയ ലെനിന്‍ രാജേന്ദ്രനെ മാനേജിങ് ഡയറക്ടര്‍ ദീപ ഡി. നായര്‍, ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍, ലാറ്റക്സ് മുന്‍ ചെയര്‍മാന്‍ രാജ്മോഹന്‍, ബീനാപോള്‍, സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, മധുപാല്‍, കാമറാമാന്മാരായ എസ്. കുമാര്‍, രാമചന്ദ്ര ബാബു, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന്‍ കമല്‍ വ്യാഴാഴ്ച ചുമതലയേല്‍ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.