തമാശക്ക് പിന്നിലെ സിനിമാ യാത്രകൾ
text_fieldsഅഷ്റഫ് ഹംസ സംവിധാനം ചെയ്ത തമാശ എന്ന ചിത്രം മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. ജീവിതത്തിൽ ഒര ു തവണയെങ്കിലും ബോഡി ഷെയിമിങ് അനുഭവിച്ച നിരവധി പേരാണ് സിനിമ കണ്ടിറങ്ങിയ ശേഷം സംവിധായകനെ വിളിച്ച് അഭിനന്ദിക്കു ന്നത്. തമാശ നൽകിയ സ്നേഹവും സൗഹൃദവുമായി സിനിമയിൽ സജീവമാകാനിരിക്കുന്ന സംവിധായകൻ അഷ്റഫ് ഹംസ മാധ്യമം ഒാൺലൈനുമായി സംസാരിക്കുന്നു.
ഒരു ചെറിയ സിനിമ എന്നതിനപ്പുറത്തേക്ക് ഒരുപാട് വലിയ കാര്യങ്ങള ്‍ സംവദിക്കാന്‍ തമാശ ശ്രമിക്കുന്നുണ്ട്. ആദ്യ സിനിമക്കു വേണ്ടി ഇങ്ങനെ ഒരു വിഷയത്തിലേക്ക് എത്തിച്ചേര്‍ന്നത് എങ ്ങനെയാണ്?
സിനിമ ചെയ്യുക എന്ന ഒരു ആഗ്രഹവുമായി ആ പരിസരത്ത് ഞാൻ കുറേ കാലമായി ഉണ്ട്. ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് ഇവരൊക്കെ ഇവിടെ (സിനിമയില്‍) വന്നിട്ട് ഉണ്ടായിട്ടുള്ള സൗഹൃദങ്ങളാ ണ്. സിനിമ ചെയ്യാനുള്ള എന്‍റെ പരിശ്രമങ്ങളെക്കുറിച്ച് അവര്‍ക്ക് അറിയാമായിരുന്നു.
അങ്ങനെ ഒരവസരത്തില്‍ ചെമ്പന്‍ വിന ോദ് 'ഒന്‍ടു മൊട്ടയേ കഥെ' എന്ന സിനിമയുടെ കഥയെ അടിസ്ഥാനമാക്കി ഒരു സ്‌ക്രിപ്റ്റ് ആലോചിക്കാമോ എന്നു ചോദിക്കുകയുണ് ടായി. ലിജോ, ചെമ്പന്‍ എന്നിവര്‍ മുന്നോട്ടു വെച്ച ഈ കാര്യവുമായി എനിക്ക് എപ്പോഴും അഭയവും സൗഹൃദവും ആയിട്ടുള്ള സമീര ്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ അടുത്തേക്ക് എത്തി. അവര്‍ കഥ കേട്ടു. സമീര്‍ താഹിര്‍ ബാംഗ്‌ളൂര്‍ ഡേയ്‌സ് കഴിഞ് ഞ ശേഷം മലയാളത്തില്‍ സിനിമ ചെയ്തിട്ടില്ല. അദ്ദേഹം ക്യാമറ ചെയ്യാം എന്നു പറഞ്ഞു. ഇങ്ങനെ സൗഹൃദത്തിന്റെ അടിസ്ഥാനത് തില്‍ ഉണ്ടായി വന്നതാണ് ഈ സിനിമ. അതു കൊണ്ടു തന്നെ ഒരുപാട് സമയമോ കഷ്ടതകളോ ഒന്നും തന്നെ ഇല്ല. ഈ ഒരു വിഷയം കേട്ടപ്പോ ള്‍ അതിനോടു തോന്നിയ ഒരു ഇഷ്ടം, അതു പറയേണ്ടത് ആണ് എന്ന തോന്നല്‍, അതിനെ എങ്ങനെ പറയാം എന്നുള്ള ആലോചന ഇതൊക്കെയാണ് സി നിമ ഉണ്ടാക്കിയത്.
സംവിധാനം ചെയ്യുന്ന ആദ്യത്തെ മുഴുനീള ചിത്രം എന്ന നിലക്ക് നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവയെ മറികടന്നതിനെക്കുറിച്ചും?
കൂടെയുള്ളവരുടെ പിൻബലം ഉള്ളതിനാൽ പ്രത്യേകിച്ച് വെല്ലുവിളികള്‍ ഒന്നും ഉണ്ടായില്ല. നല്ല സിനിമ ചെയ്യാനുള്ള ശ്രമത്തിന്‍റെ ഭാഗമായി നില്‍ക്കുന്ന നിര്‍മ്മാതാക്കളും ഒരു ടീമും ഉണ്ടാകുമ്പോള്‍ പിന്നെ അങ്കലാപ്പിന്റെ ആവശ്യമില്ലല്ലോ. അതുപോലെ ഷൂട്ടിംഗ് എന്റെ നാട്ടില്‍ തന്നെ ആയിരുന്നു. ഇങ്ങനെ എല്ലാംകൊണ്ടും ഓകെ ആയിരുന്നു.
വിനയ് ഫോര്‍ട്ട് എന്ന നടനെ പ്രധാന കഥാപാത്രത്തിനു വേണ്ടി തിരഞ്ഞെടുക്കാനുണ്ടായ സാഹചര്യം?
വിനയ് വളരെ സിംപിള്‍ ആണ്, പവര്‍ഫുളുമാണ്. ഇതൊക്കെ നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാവുന്നതുമാണ്. സിനിമ കണ്ടു കഴിഞ്ഞാല്‍ വിനയ് അല്ലാതെ വേറെ നടനെ ആ വേഷത്തിലേക്ക് സങ്കല്പിക്കാന്‍ ആകുന്നുണ്ടോ എന്നതാണ് എനിക്ക് തിരിച്ചു ചോദിക്കാനുള്ളത്.
ബോഡി ഷെയ്മിംഗ് പോലെ ആഴമുള്ള ഒരു വിഷയത്തെ കുറിച്ച് പറയുന്ന സിനിമ എന്ന നിലക്ക് സംവിധായകനോടുള്ള പ്രേക്ഷക പ്രതികരണം എങ്ങനെയാണ്? ആളുകള്‍ക്ക് എത്രത്തോളം സിനിമയെ/കഥയെ റിലേറ്റ് ചെയ്യിക്കാന്‍ കഴിഞ്ഞു എന്നു മനസ്സിലാകുന്ന തരത്തിലുള്ള ഫീഡ്ബാക്ക് ലഭിച്ചിരുന്നോ?
ഒരുപാട് ആളുകള്‍ വിളിച്ചിരുന്നു. ഏതെങ്കിലും തരത്തില്‍ എപ്പോഴെങ്കിലും ബോഡി ഷെയ്മിംഗിനു വിധേയരാക്കപ്പെട്ട ആളുകള്‍ പലരും വിളിക്കുന്നുണ്ട്. സിനിമ കണ്ട സാധാരണ പ്രേക്ഷകരും സ്‌നേഹത്തോടെ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അതു പോലെ തന്നെ റിവ്യൂസും മറ്റും കാണുമ്പോളും സന്തോഷം തോന്നാറുണ്ട്.
ഒഫീഷ്യല്‍ റീമേക്ക് എന്ന നില്ക്ക് മറ്റൊരു ഭാഷയില്‍ ഉള്ള കഥയെ കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടി വന്നത്? ഏതെങ്കിലും തരത്തിലുള്ള കോംപ്രമൈസുകള്‍ ചെയ്യേണ്ടി വന്നിരുന്നോ?
കോംപ്രമൈസിനപ്പുറത്തേക്ക് നല്ലപോലെ ജോലി ചെയ്യേണ്ടതുണ്ടായിരുന്നു. ആദ്യത്തെ വെല്ലുവിളി മലയാളി പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ശ്രീനിവാസന്‍ സാറിന്‍റെ സിനിമ മുതല്‍ ഇങ്ങേയറ്റത്ത് ഡാ തടിയാ വരെ അവര്‍ കണ്ടിട്ടുണ്ട് എന്നതാണ്. അതേ പ്രേക്ഷരുടെ മുന്നിലേക്ക് വീണ്ടും അപകര്‍ഷതാ ബോധത്തെക്കുറിച്ചും ബോഡി ഷെയിമിങ്ങിനെ കുറിച്ചും ഉള്ള ഒരു കഥയുമായി വരുകയാണ്. അങ്ങനെ ഒരു കഥയുമായി വരുമ്പോഴുള്ള വെല്ലുവിളി നന്നായിട്ട് ജോലി ചെയ്യണം എന്നുള്ളതാണ്.
കണ്ടു പരിചയിച്ച ഒരു കഥാപാത്രത്തിനെ പ്രേക്ഷകരുടെ മുന്നിലേക്ക് വെച്ചു കൊടുത്തിട്ട് ഒരു കാര്യവുമില്ല. ആ സിനിമകളിലൊക്കെ അപകര്‍ഷതാ ബോധം പേറുന്ന നായകന്റെ പ്രതിസന്ധികളെ അയാള്‍ മാനസികമായി ധൈര്യം സംഭരിച്ച് നേരിടേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ചാണ് പറഞ്ഞിരുന്നത്. അങ്ങനെയാണ് അതിന്റെ നരേഷന്‍ പൊതുബോധത്തില്‍ നില്‍ക്കുന്നത്. അപകര്‍ഷതാബോധം സ്വയം തിരുത്തേണ്ടതാണ് എന്നുള്ള ബോധം. എന്നാല്‍ അതു എല്ലായ്‌പ്പോഴും അങ്ങനെയല്ല. അതിനപ്പുറത്തേക്ക് നമ്മള്‍ കറക്ട് ചെയ്യേണ്ടതായിട്ടുള്ള, സമൂഹം മാറ്റിയെടുക്കേണ്ട കുറേ കാര്യങ്ങള്‍ ഉണ്ട് എന്ന ബോധ്യം ആണ് ഇങ്ങനെ ഒരു സ്‌ക്രിപ്റ്റിലേക്കു തിരിയണം എന്ന തോന്നല്‍ ഉണ്ടാക്കിയത് എന്നു പറയാം.
പ്രാദേശികമായ കഥ പറച്ചില്‍ രീതി ഉപയോഗിച്ചപ്പോള്‍ പ്രേക്ഷകന്‍ നേരിടാന്‍ സാധ്യതയുള്ള ഭാഷാപരമായ ബുദ്ധിമുട്ടുകളെ കണക്കിലെടുത്തിരുന്നോ?
ഏതു സ്ഥലത്തു നിന്നു സിനിമ എടുക്കുമ്പോഴും അവിടുത്തെ ഭാഷയില്‍ സംസാരിക്കേണ്ടി വരുമ്പോള്‍ സ്വാഭാവികമായും മറ്റു പ്രദേശത്തെ ആളുകള്‍ക്ക് അത്രയധികം റിലേറ്റ് ചെയ്യാന്‍ പറ്റിയില്ല എന്നു വരും. അത്തരം പ്രതിസന്ധികളെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. കാരണം സിനിമ ചെയ്യുമ്പോള്‍ അറിയാവുന്ന ആള്‍ക്കാരെയും പ്രദേശങ്ങളെയും അന്തരീക്ഷങ്ങളെയും സൃഷ്ടിച്ചിട്ട് അതിലൂടെ സിനിമ പറഞ്ഞു പോകുന്നതാണ് എളുപ്പം എന്നാണ് തോന്നിയിട്ടുള്ളത്.
അതിനപ്പുറത്തേക്ക് കടക്കണ്ട എന്നല്ല, അത് കുറച്ചു കൂടി പഠനം ആവശ്യമുള്ളതാണ്. എനിക്കിപ്പോള്‍ അറിയാവുന്നത് ഇതെല്ലാമാണ്. എനിക്കറിയാവുന്ന പ്രാദേശികതയും മറ്റും ഉപയോഗിച്ച് സിനിമ പറയാന്‍ പ്രത്യേകിച്ച് പ്രയാസം ഒന്നും ഉണ്ടായിട്ടില്ല. തിരുവനന്തപുരം സ്‌ളാംഗ് പോപ്പുലര്‍ സിനിമയില്‍ വരികയും അത് നമ്മള്‍ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും തിരിച്ചും അങ്ങനെ സംഭവിക്കും.
തുടക്കം, തമാശക്കു മുമ്പുള്ള സംവിധാന സംരംഭങ്ങള്‍, സിനിമാ മേഖലയിലേക്കുള്ള കടന്നു വരവ് മുതലായവയെക്കുറിച്ച്?
എല്ലാ ചെറുപ്പക്കാരെയും പോലെ ഷോര്‍ട്ട് ഫിലിംസ്, ഡോക്യുമെന്റററികള്‍, പരസ്യം എന്നിവയൊക്കെ ചെയ്തിട്ടുണ്ട്. ഇടക്ക് ഇതൊക്കെ നിര്‍ത്തി വേറെ ജോലിക്കു പോവുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ മുഹ്‌സിന്‍, സക്കരിയ, ഹര്‍ഷദ്, ഷറഫു, സുഹാസ്സ് തുടങ്ങിയ സുഹൃത്തുക്കള്‍ സിനിമയിലേക്കുള്ള വഴികളിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും അവരുടെ കൂടെ ഞാനും സിനിമയിലേക്ക് എത്തിപ്പെട്ടു എന്നുള്ളതാണ് സത്യം.
തമാശ പോലെ ചെറിയ ബഡ്ജറ്റില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്ന സിനിമകളാണോ താല്പര്യം? ഇനി ചെയ്യാന്‍ പോകുന്ന സിനിമകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍?
ഒരു കഥ പറയുമ്പോള്‍ അത് സ്‌ക്രീനില്‍ കാണാന്‍ വേണ്ട ബജറ്റ് എങ്ങനെയാണോ ആവുന്നത് ആ രീതിയാണ് ഇപ്പോഴുള്ളത്. അല്ലാതെ ബജറ്റ് ഇത്ര ആവും എന്ന രീതിയില്‍ ആലോചിക്കുന്നില്ല. അത്ര വലിയ ബഹളം ഉള്ള സിനിമകള്‍ ഒന്നും എനിക്ക് പറയാനില്ല. അതുകൊണ്ട് തന്നെ ഒരുപാട് വലിയ ബജറ്റിലുള്ള ഒരു സിനിമ ഉണ്ടാകുമോ എന്നും അറിയില്ല. മറ്റു ചിലര്‍ക്കായി ഉള്ള കുറച്ച് തിരക്കഥാ രചനയാണ് ഇനി ചെയ്യാന്‍ പോകുന്നത്.
മലബാറില്‍ നിന്നുള്ള ഒരു സംഘം യുവാക്കള്‍ അടുത്തിടെ മലയാള സിനിമാ മേഖലയില്‍ സ്വന്തം സ്ഥാനം കണ്ടെത്തുകയുണ്ടായി. അവര്‍ പറയാന്‍ ശ്രമിച്ച രാഷ്ട്രീയം, കഥകള്‍, മലബാറുകാര്‍ക്ക് അത്രത്തോളം പ്രാപ്യമല്ലാതിരുന്ന മലയാള സിനിമയിലേക്കുള്ള അവരുടെ കാല്‍വെപ്പ് തുടങ്ങിയവ പലരെയും അസ്വസ്ഥരാക്കുന്നതായും അസഹിഷ്ണുത ഉണ്ടാക്കുന്നതായും സോഷ്യല്‍ മീഡിയ കമന്റുകളില്‍ നിന്നും മറ്റും അനുഭപ്പെട്ടിരുന്നു. അത്തരത്തിലുള്ള എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നോ? ഉണ്ടെങ്കില്‍ അതിനെ എങ്ങനെ നോക്കിക്കാണുന്നു?
വ്യക്തിപരമായി ആ അര്‍ത്ഥത്തില്‍ എന്നെ അസ്വസ്ഥതപ്പെടുത്തുന്ന ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ഇനി അഥവാ അത്തരം ഒരു ചോദ്യം ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ സിനിമയുടെ വിജയം ആണ് അതിനുള്ള മറുപടി. ഒരുപക്ഷേ എല്ലാ സമയത്തും ഇത്തരം എതിര്‍ സ്വരങ്ങള്‍ ഉണ്ടാകുമായിരിക്കാം. ഉണ്ടാവുകയാണെങ്കില്‍ അതും നല്ലതാണ്. അങ്ങനെയേ കാണുന്നുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.