12 വർഷം കാത്തിരുന്നു; ഇപ്പോൾ ഫൈനൽ
text_fields12 വർഷം കാത്തിരുന്നു ചെയ്ത ഫൈനൽസ് സിനിമ വെള്ളിയാഴ്ച പുറത്തിറങ്ങുന്നതിന്റെ ത്രി ല്ലിലാണ് അരുൺ പി.ആർ. നാടകപ്രവർത്തകനും തിരക്കഥാകൃത്തുമായ സംവിധായകന്റെ പ്രതീക് ഷകളിലൂടെ...
2020 ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ നേടാൻ പരിശീലിപ്പിക്കുന്ന അച്ഛെൻറയും മകളുടെയും ജീവിതമാണ് ഫൈനൽസ്. സുരാജ് വെഞ്ഞാറമൂടും രജീഷ വിജയനുമാണ് ഇൗ കഥാപാത്രങ് ങൾ ചെയ്തത്. മലയാളികൾക്ക് അത്ര പരിചയമില്ലാത്ത സൈക്ലിങ്ങാണ് രജീഷ പരിശീലിക്കുന്നത്. സാമ്പത്തികമായി അത്ര ഭദ്രതയില്ലാത്ത കുടുംബം. ചെറുപ്പത്തിൽ ഒരു പത്രത്തിൽ വായിച്ച സ്റ്റോറിയാണ് സൈക്ലിങ് സിനിമയിൽ തിരഞ്ഞെടുക്കാൻ കാരണം. സൈക്ലിങ്ങിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കുടുംബത്തെക്കുറിച്ച് അറിഞ്ഞു. സൈക്ലിങ്ങുമായി ബന്ധപ്പെട്ടവരെ പോയി കണ്ടാണ് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.
ജമ്നാപ്യാരിയും ഫൈനൽസും
ജമ്നാപ്യാരിയുടെ തിരക്കഥ എഴുതുന്ന സമയത്താണ് ഫൈനൽസ് സംവിധാനം ചെയ്യുന്നത് ആലോചിക്കുന്നത്. 12 വർഷമായി കൈയിലിരിക്കുന്നു തിരക്കഥ. മലയാളത്തിൽ ഇത് വായിക്കാത്തവർ ഇല്ല. മൂന്നുനാല് വർഷം മുമ്പ്, സംവിധാനം ചെയ്യാമെന്ന് തീരുമാനിച്ച് മണിയൻ പിള്ള രാജുവിനെ കണ്ടത് വഴിത്തിരിവായി. അദ്ദേഹമാണ് സിനിമ നിർമിക്കുന്നത്. എെൻറ ഒരു നാടകത്തിൽ രജീഷ വിജയൻ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണവരെ കാസ്റ്റ് ചെയ്യുന്നത്. നിരഞ്ജ്, മുത്തുമണി, ധ്രുവൻ, മണിയൻപിള്ള രാജു, ടിനി ടോം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
പറയുന്നത് രാഷ്ട്രീയം
രാഷ്ട്രീയം പറയാനാണ് ഞാൻ ശ്രമിക്കുന്നത്, ലിംഗരാഷ്ട്രീയവും ജാതിയുടെ രാഷ്ട്രീയവും. ജാതിയും ജെൻഡറും പറയാതെ മുന്നോട്ടുപോകാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല. സ്ട്രഗിൾ ആണിനും പെണ്ണിനും ഒരു പോലെയല്ല. പെണ്ണിനു കൂടാനാണ് സാധ്യത. പ്രിവിലേജിലുള്ളവർക്ക് അത് മനസ്സിലാകണമെന്നില്ല. അതുകൊണ്ട് പ്രിവിലേജ്ഡ് അല്ലാത്ത ഒരു ക്ലാസിനെപ്പറ്റി പറയണമെന്നാണ് ആഗ്രഹം. പറ്റുന്ന രീതിയിൽ അതിനുവേണ്ടി ശ്രമിക്കും. ചലച്ചിത്രതാരം മുത്തുമണിയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.