ഇന്ദ്രൻസ് ഒരു ഹാസ്യ നടനല്ല
text_fieldsകാഴ്ചകളെയും കേൾവികളെയും പുനർനിർവചിച്ച ഫ്രെയിമുകളുടെ മുന്നിലേക്ക് അഭിനയത്തികവുകൊണ്ട് കയറിനിന്ന നടനായിരുന്നു ഇന്ദ്രൻസ്. തുടർച്ചയായ ഹാസ്യകഥാപാത്രങ്ങളില്‍നിന്ന് സീരിയസ് റോളുകളിലെത്തിയ അഭിനയജീവിതമാണ് അദ്ദേഹത്തിേൻറത്. അദ്ദേഹത്തിെൻറ സമീപകാല ചിത്രങ്ങളെല്ലാം ഇതിന് തെളിവാണ്.
ടി.വി. ചന്ദ്രെൻറ കഥാവശേഷൻ തൊട്ടാണ് ഇന്ദ്രൻസിനെ തേടി അഭിനയസാധ്യതയുള്ള റോളുകൾ തേടിയെത്തിയത്. മേക്കപ്പില്ലാത്ത ജീവിതമാണ് ഇന്ദ്രൻസ് എന്ന നടനെ മലയാളസിനിമയിൽ 90കളിൽ അടയാളെപ്പടുത്തിയത്. സ്വന്തം മനസ്സും ശരീരവും നീറുേമ്പാഴും അദ്ദേഹം മലയാളിയെ കറകളഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയായിരുന്നു ഒാരോ ഫ്രെയിമുകളിലും. വിശപ്പും വേദനയുമില്ലാത്ത കഥാപാത്രങ്ങളായിരുന്നു മൂന്നര പതിറ്റാണ്ടുമുമ്പ് കാമറക്ക് മുന്നിൽ നിൽക്കുേമ്പാൾ തിരക്കഥയിൽ അദ്ദേഹത്തിന് ഒരുക്കിയിരുന്നത്. മലയാളത്തിെൻറ ചാർളി ചാപ്ലിനെന്ന് വിളിച്ചുപോകുന്ന ഒരു ജീവിത പിന്നാമ്പുറം അപ്പോഴും മേക്കപ്പിനകത്ത് ആ നടൻ ഒളിപ്പിച്ച് വെച്ചിരുന്നു. നാലാം ക്ലാസിൽ സ്കൂൾ പഠനം അവസാനിപ്പിച്ച് അമ്മാവെൻറ തുന്നൽക്കടയിൽ സൂചിയും നൂലും കോർത്ത് തുന്നിപ്പിടിപ്പിച്ചത് ജീവിതം തന്നെയായിരുന്നു. പല നിറങ്ങളിലും പലതരത്തിലും ചിതറിക്കിടന്ന തെൻറ ജീവിതത്തുണിക്കഷണങ്ങളെ കൈയൊതുക്കത്തിൽ തുന്നിച്ചേർത്തപ്പോൾ മലയാളസിനിമയും അദ്ദേഹത്തെ ചേർത്തുപിടിച്ചു, പൊട്ടാത്ത നൂലിഴകൾകൊണ്ട്.
മനുവിെൻറ മൺറോതുരുത്ത്, ഡോ. ബിജുവിെൻറ കാടുപൂക്കുന്ന നേരം, വിനോദ് മങ്കരയുടെ കാംബോജി, ചന്ദ്രൻ നരിക്കോടിെൻറ പാതി, ആർ. ശരത്തിെൻറ ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, അടൂരിെൻറ പിന്നെയും, രഞ്ജിത്തിെൻറ ലീല, മനോജ് കാനയുടെ അമീബ തുടങ്ങി സമീപകാലത്തിറങ്ങിയ ഒരുപാട് ചിത്രങ്ങളിൽ ഇന്ദ്രൻസിലെ അഭിനയവിസ്മയത്തെ ചലച്ചിത്ര ആസ്വാദകർ അനുഭവിച്ചു. ഇന്ദ്രൻസിെൻറ വർത്തമാനങ്ങളിലേക്ക്.
പാതി, ലോന, ആളൊരുക്കം
ചന്ദ്രൻ നരിക്കോട് എന്ന നവാഗത സംവിധായകെൻറ പരീക്ഷണ ചിത്രമാണ് ‘പാതി’. തെയ്യം മുഖത്തെഴുത്തുകാരനും നാട്ടുവൈദ്യനുമായ കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ഇതിൽ ഞാൻ അവതരിപ്പിക്കുന്നത്. ജന്മനാ വിരൂപനായ കമ്മാരന് ഒരിക്കല്‍ നടത്തിയ ഭ്രൂണഹത്യയുടെ പാപഭാരവും പേറി ജീവിക്കുകയാണ്. കമ്മാരെൻറ ജീവിതപരിസരങ്ങളിലൂടെ ഭ്രൂണഹത്യ എന്ന അറുകൊലയടക്കമുള്ള സമൂഹം വെച്ചുപുലർത്തുന്ന മനോഭാവങ്ങളെയാണ് ചിത്രം പ്രശ്നവത്കരിക്കുന്നത്.
പാതി ബോധവും മറുപാതി ഉപബോധവുമായി ഉള്ളുലഞ്ഞ് ജീവിക്കുകയാണ് കമ്മാരന്. നവാഗതനായ ബിജു ബെര്‍ണാഡ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ലോന’യാണ് പുതിയ ചിത്രങ്ങളിൽ മറ്റൊന്ന്. നഗരത്തിരക്കില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടിവരുന്ന ചില മനുഷ്യരുടെ കഥ പറയുകയാണ് ചിത്രം. അന്തർമുഖനായ മെക്കാനിക്കാണ് ലോന. സ്വന്തം മേൽവിലാസം തേടിയുള്ള അയാളുടെ യാത്രയുടെ കഥയിലൂടെ ചിത്രം സംസാരിക്കുന്നത്.
75 വയസ്സുള്ള പപ്പുപിഷാരടി എന്ന ഓട്ടൻതുള്ളൽ കലാകാരനായി അഭിനയിക്കുന്ന ചിത്രമാണ് ആളൊരുക്കം. 20 വർഷം മുമ്പ് കാണാതായ മകനെ തിരക്കി തിരുവനന്തപുരം നഗരത്തിലെത്തുന്ന ഓട്ടൻതുള്ളൽ കലാകാരനായ പപ്പു പിഷാരടിയുടെ ജീവിതമാണ് ചിത്രത്തിെൻറ പ്രമേയം. ചിത്രത്തിനുവേണ്ടി കലാമണ്ഡലത്തിലെ കലാകാരന്മാരിൽനിന്നാണ് ഓട്ടൻതുള്ളൽ പഠിച്ചത്.
‘ആഭാസം’ പറയുന്നത്
നവാഗതനായ ജുബീത് നമ്രദത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ആഭാസത്തിെൻറ ഷൂട്ടിങ് ബംഗളൂരുവിൽ ചില തൽപരകക്ഷികൾ മുടക്കിയിരുന്നു. മതവും അത്തരം രാഷ്ട്രീയവുമൊക്കെ എല്ലാത്തിലും ഇടപെടുന്നതിെൻറ സൂചനയാണ് ഇൗ സംഭവം. അത്തരം ഇടപെടലുകൾ കലാകാരെൻറ സ്വാതന്ത്ര്യത്തെയാണ് നിഷേധിക്കുന്നത്. സ്വതന്ത്രമായിട്ട് ഒന്നുംപറയാൻ പറ്റാത്ത ഒരു ദുരന്തം തന്നെ വരും. എല്ലാവരും ഒാരോ രാഷ്ട്രീയവും മതവുമൊക്കെ പറഞ്ഞാണ് ഇറങ്ങുന്നത്. അങ്ങനെയൊരു ബലത്തിലാണ് പലരും ഇടപെടുന്നത്. അവർ എല്ലാ മേഖലയിലും ഇടപെടാൻ തുടങ്ങിയിരിക്കുന്നു. അതിെൻറ ഭാഗമാണ് ബംഗളൂരുവിൽ കണ്ടത്. നമ്മൾ നിലവിൽ അനുഭവിക്കുന്നത് എന്താണെന്ന് പറയുകയാണ് ആഭാസം. സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിൽ ചിന്തിക്കുന്നവർക്ക് പലതും മനസ്സിലാക്കാനുണ്ട്.
പ്രതീക്ഷിക്കുന്ന ബഹുമതികൾ
എെൻറ ഒാരോ സിനിമയും കണ്ടിട്ട് പ്രേക്ഷകരായ സാധാരണക്കാരും സിനിമാപ്രവർത്തകരും നിരൂപകരുമൊക്കെ പറയുന്ന അഭിപ്രായങ്ങൾ തന്നെയാണ് ഏറ്റവുംവലിയ സന്തോഷവും ബഹുമതിയും. പിന്നെ അവാർഡ് കിട്ടാനൊക്കെ ഒരു ഭാഗ്യം വേണം. മാറിമാറി വരുന്ന ഒാരോ സർക്കാറും നിർണയിക്കുന്ന സമിതികളാണല്ലോ അവാർഡ് നിർണയിക്കുന്നത്. അവരിൽ മേൽത്തട്ടിലുള്ളവരൊക്കെ ആണല്ലോ അവാർഡ് നിർണയിക്കുക. അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, മനുഷ്യരല്ലേ. ആ സൈഡിെന കുറിച്ച് ചിന്തിച്ചാൽ തകർന്നുപോകും. അതുകൊണ്ട് അത്തരം അവാർഡുകളെപ്പറ്റി ഞാൻ ആേലാചിക്കാറേയില്ല. മാധവ് രാമദാസെൻറ അപ്പോത്തിക്കിരിയിൽ അങ്ങനെ സംഭവിച്ചു (ഇൗ സിനിമയിലെ അഭിനയത്തിന് 2014ലെ സംസ്ഥാന സർക്കാറിെൻറ പ്രത്യേക ജൂറി പരാമർശം ഇന്ദ്രൻസിന് ലഭിച്ചിരുന്നു). അതിൽ സന്തോഷവുമുണ്ട്.
അഭിനയജീവിതത്തിെൻറ രണ്ട് ഘട്ടങ്ങൾ
കരിയറിെൻറ ആദ്യഘട്ടത്തിൽ കോമഡി കഥാപാത്രങ്ങളായിരുന്നു ഏറെയും ലഭിച്ചത്. അന്നും ഇന്നും കഥാപാത്രങ്ങളെ ഞാനായിട്ട് തെരഞ്ഞെടുക്കാറില്ല. ഒാരോരുത്തരും വിളിക്കും. കാരക്ടർ എെന്തന്നുപോലും ചോദിക്കാറില്ല, പോയി ചെയ്യും. അങ്ങനെയായിരുന്നു പണ്ടും, ഇപ്പോഴും അതുതന്നെയാണ്. കൂടുതൽ ദിവസം വേണമെന്ന് സംവിധായകർ പറയുേമ്പാൾ മാത്രമാണ് ചിലപ്പോഴെങ്കിലുമൊക്കെ എന്ത് കാരക്ടർ എന്ന് ചോദിക്കാറുള്ളത്. എന്നാലും ഒന്നും തിരസ്കരിക്കാറൊന്നുമില്ല. അതുകൊണ്ട് ഞാനായിട്ട് തന്നെ തെരഞ്ഞെടുത്തതല്ല ഒന്നും. വന്നുചേരുന്നു. എത്ര ദിവസം വേണം, എന്ത് കിട്ടും എന്ന് അേന്വഷിക്കും അത്രതന്നെ. ചെയ്തത് എല്ലാം എനിക്ക് സംതൃപ്തി നൽകുന്നതാണ്. ഇഷ്ടത്തോടെയാണ് എല്ലാം ചെയ്യുന്നത്.
മാറ്റിനിർത്തിയ ഫ്രെയിമുകളിലേക്ക്
സ്ഥിരം ഹ്യൂമർ വേഷങ്ങൾ ചെയ്യുന്ന നടന്മാരെ സീരിയസായ ഭാഗങ്ങളോ ൈക്ലമാക്സ് സീനുകളൊക്കെ വരുേമ്പാൾ മാറ്റിനിർത്താറുണ്ട്. ഡയറക്ടറോ ആർട്ടിസ്റ്റുകളൊക്കെയോ പറയും ആ സീനുകൾക്കുള്ളിൽ എെൻറ കഥാപാത്രം ഉണ്ടായാൽ അതിെൻറയൊരു ഗൗരവം അങ്ങ് പോവുമെന്ന്. പ്രേക്ഷകർ ചിരിക്കുമെന്നൊക്കെ പറയും. ഒാരോരുത്തരുടെ ചിന്തയാണത്. ‘ചേട്ടാ ക്ലൈമാക്സിൽ ഇല്ല, ക്ലൈമാക്സിൽ വന്നാൽ അതിെൻറ സീരിയസ് പോവും’ എന്നൊക്കെ അസിസ്റ്റൻറ് ഡയറക്ടർമാർ പറയും. അവർക്കിടയിൽ നടക്കുന്ന ചർച്ചക്കൊടുവിലായിരിക്കും ഇത് നമ്മളോട് പറയുന്നത്. ഇന്നും ചിലപ്പോൾ അങ്ങനെ ചിന്തിക്കുന്നവരുണ്ടാകും .എന്നാൽ, ഇന്ന സീനിൽ വരണമെന്ന് ഞാൻ ആഗ്രഹിച്ചിെട്ടാന്നുമില്ല. അഭിനയിക്കുേമ്പാൾ എല്ലാവർക്കും ഒരേ വികാരം ആണെന്നാണ് എെൻറ വിശ്വാസം.
അതിപ്പോൾ വലുതായാലും ചെറുതായാലും തടിയുള്ളവനായാലും മെലിഞ്ഞവനായാലും ഗ്ലാമർ കൂടിയയാളായാലും കുറഞ്ഞ ആളായാലും ശരി. ഉദാഹരണത്തിന് അമ്മ മരിച്ചാൽ കരയുന്നത് ഒരേപോലെ ആവാം, പക്ഷേ രണ്ടുപേരുടെയും സെൻറിെമൻറ്സിൽ വ്യത്യാസമുണ്ടാവും. അങ്ങനെയുള്ള കാര്യത്തിൽ എനിക്ക് എേൻറതായ ഒരു നിയമമുണ്ട്. ആര് ചെയ്യുന്നതുപോെലയും എനിക്ക് ചെയ്യാൻ പറ്റും. സത്യനും നസീറും ചെയ്തത് പോലെ എനിക്ക് ചെയ്യാൻ പറ്റും. പക്ഷേ, കാഴ്ചയിൽ അങ്ങനെ വരണമെന്നില്ലെന്ന് മാത്രം. അങ്ങനെയൊരു വിശ്വാസം നമുക്കുണ്ട്. ഒന്നും കരുതിക്കൂട്ടി അഭിനയിക്കുന്നതല്ല. വിളിക്കുന്നു, തരുന്ന വേഷം അങ്ങനെ ചെയ്ത് ചെയ്ത് പോകുന്നു. എന്നെ വിളിച്ച് കൂടുതലും അങ്ങനത്തെ വേഷങ്ങൾ തന്നിട്ടുള്ളവരൊക്കെ മികച്ച സംവിധായകന്മാരും അതിനെ ക്കുറിച്ച് നല്ല അറിവുള്ളവരുമായിരുന്നു. അതുകൊണ്ട് എനിക്ക് വിജയിക്കാൻ പറ്റി. അവരെ എനിക്ക് അനുസരിക്കുകയേ വേണ്ടിവന്നിട്ടുള്ളൂ. അതൊരു ഭാഗ്യമായിട്ട് തോന്നുന്നു. നല്ല സംവിധായകർക്കൊപ്പം നിൽക്കാൻപറ്റി എന്നതു ഗുണംചെയ്െതന്ന് തന്നെ പറയാം.
കഥാവശേഷന് മുമ്പും ശേഷവും
ടി.വി. ചന്ദ്രൻ സാറിനെ പോലുള്ളവർ വിളിക്കുേമ്പാൾതന്നെ നമ്മുക്ക് ഒാണം വന്നെത്തിയപോലെ തോന്നും. ഒന്നാം ഒാണം രണ്ടാം ഒാണം എന്ന പോലെയായിരിക്കും അവർക്കൊപ്പമുള്ള ഒാരോ ദിനവും. മനസ്സിലൊരു ഒാണക്കാലം നിറഞ്ഞ് നിൽക്കും. അടൂർ സാറോ എം.പി. സുകുമാരൻ നായരോ ടി.വി. ചന്ദ്രനോ ഒക്കെ വിളിക്കുേമ്പാൾ അങ്ങനെയാണ്. അവരുടെ ഡേറ്റ് എത്തുന്നതും കാത്ത് നിൽക്കുന്നത് തന്നെ ആവേശമാണ്. സെറ്റിലെത്തുേമ്പാൾ അവരുടെ രീതിക്കൊപ്പം അങ്ങ് ചേരും.
കഥാപാത്രത്തിലേക്കുള്ള വഴി
ഒരുപാട് കണ്ട് പരിചയിച്ച ഒരാളെ നമുക്ക് അനുകരിക്കാൻ കിട്ടും. അങ്ങനെ ഒാരോ കഥാപാത്രത്തിനും അനുസരിച്ച് കണ്ടെത്തിയാൽ എളുപ്പമാകും. അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമുക്ക് അറിയാവുന്ന ഏതെങ്കിലും ഒരു അപ്പൂപ്പെൻറയോ അമ്മാവെൻറയോ സുഹൃത്തിെൻറയോ ബന്ധുക്കളുെടയോ അങ്ങനെ ആരുടെയെങ്കിലും ഒരാളുടെ ചേഷ്ടകളുമായി കഥാപാത്രത്തിന് സാമ്യമുള്ള ഒരാളെ കണ്ടെത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. അങ്ങനെയാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്.
തുന്നൽക്കാരനായ സുരേന്ദ്രന്
കൂലിപ്പണിയായിരുന്നു അച്ഛന്. അച്ഛെൻറ വരുമാനംകൊണ്ടാണ് ഏഴു മക്കളുടെ വയറുനിറഞ്ഞത്. വയറുനിറയുമായിരുന്നില്ലെങ്കിലും ഞങ്ങളുടെ മനസ്സുനിറയുമായിരുന്നു. അന്നതിനെ പട്ടിണിയും പരിവട്ടവുമെന്ന് പറയാൻ പറ്റില്ല. മനസ്സുനിറയുന്നതുകൊണ്ട് അതൊരു പ്രശ്നമായിട്ട് തോന്നിയില്ലായിരുന്നു. നാലാം ക്ലാസിലെത്തിയപ്പോൾ മൂത്തവരൊക്കെ പണിക്കുപോയിത്തുടങ്ങി. നാലാം ക്ലാസിൽ പഠിത്തം നിർത്തി അമ്മാവെൻറ തുന്നൽക്കടയിൽ കയറി. എെൻറ റോൾ മോഡലായിരുന്നു അമ്മാവൻ.
അഭിനയം വലിയ ഇഷ്ടമായിരുന്നു. നാട്ടിൽ അമച്വർ നാടകസംഘങ്ങൾ സജീവമായിരുന്നു. അവർക്കൊപ്പംകൂടി ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യുമായിരുന്നു. അപ്പോഴൊന്നും സിനിമയൊന്നും സ്വപ്നം കണ്ടിട്ടില്ലായിരുന്നു. തയ്യല്‍ക്കടയില്‍ ഇടക്കിടക്ക് വരുന്ന ഒരാള്‍ വഴിയാണ് സി.എസ്. ലക്ഷ്മണന് എന്നയാള്‍ക്ക് സഹായിയെ വേണമെന്ന് അറിയുന്നത് അയാൾക്കൊപ്പമാണ് സിനിമയിലേക്ക് വസ്ത്രാലങ്കാര സഹായിയായി എത്തുന്നത്. ‘ചൂതാട്ടം’ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചു. ചെറിയ വേഷം അഭിനയിക്കാനും അവസരം കിട്ടി. പിന്നീട് വേലായുധന് കീഴില്ലത്തിെൻറ സഹായിയായി. സിനിമയിലേക്ക് എത്തിയില്ലായിരുന്നെങ്കിൽ ഞാൻ നാടകമോ അല്ലെങ്കിൽ എെൻറ തയ്യലോ ഒക്കെ ആയിട്ട് നിൽക്കുമായിരുന്നു. എന്ത് ചെയ്താലും അത് ആസ്വദിച്ച് ചെയ്യുന്നതാണ് എെൻറ രീതി. നാടകമാണല്ലോ എന്നെ കൊതിപ്പിച്ച് സിനിമയിലേക്ക് വിട്ടത്.
‘ആടിലെ’ മന്ത്രി ആശാൻ
ഇടുക്കിയിൽ നടന്ന ഒരു അനുമോദനച്ചടങ്ങിൽ മന്ത്രി മണിയായിരുന്നു ഉദ്ഘാടനത്തിനെത്തിയത്. അന്ന് ഞാൻ സൂചിപ്പിച്ചിരുന്നു മന്ത്രിയെ അനുകരിച്ചിട്ടുണ്ടെന്ന്. അന്ന് കുറെനേരം ചിരിച്ചു അദ്ദേഹം. ‘ആട് ഒരു ഭീകരജീവിയാണ്’ അദ്ദേഹം കണ്ടിട്ടുണ്ടാകും, ആ ഒരു രസത്തിൽ തന്നെയായിരിക്കും അദ്ദേഹം എടുത്തതെന്ന് മനസ്സിലാക്കുന്നു.
വായനയാണ് എന്റെ വളർച്ച...
ഒൗപചാരികമായ വിദ്യാഭ്യാസമൊന്നും അങ്ങനെ കിട്ടിയില്ല.വളരെ കുറവാണ്.എനിക്ക് എന്തെങ്കിലുമൊെക്ക ചർച്ച ചെയ്യണമെങ്കിലോ,ഒരു നല്ല വാക്ക് കിട്ടണമെങ്കിലോ ആൾക്കാരുടെ കൂെട നിൽക്കണമെങ്കിലൊ വായിക്കാതെ നിർവാഹമില്ലെന്ന് തോന്നി.കോമഡിയിൽ നിന്ന് ഇന്നത്തെ ഒരു മാറ്റം ഉണ്ടായെങ്കിൽ തന്നെ പുസ്തകങ്ങൾ നൽകിയ കരുത്ത് തന്നെയാണ്. അഭിനയത്തിനോടൊപ്പം,പുസ്തകങ്ങളാണ് എന്നെ ഇന്നത്തെ നിലയിൽ രൂപപ്പെടുത്തിയത്.ആദ്യമൊക്കെ പുസ്തകത്തിെൻറ ഭംഗിനോക്കിയായിരുന്നു വായിച്ചിരുന്നത്. തരംതിരിവൊന്നുമില്ലായിരുന്നു.ഇപ്പോൾ നല്ല പുസ്തകങ്ങളൊക്കെ സുഹൃത്തുക്കൾ സജസ്റ്റ് ചെയ്യും.ആഴ്ചപ്പതിപ്പുകൾ മുറെതറ്റാെത വായിക്കാൻ ശ്രമിക്കും.
കള്ളൻ കൊച്ചാപ്പിയും, എറമുള്ളാനും ഇടക്ക് ഉണർന്നെണീക്കും. ഗുജറാത്ത് കലാപം പ്രമേയമാക്കി ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത കഥാവശേഷനിലെ പാവത്താനായ കള്ളൻകൊച്ചാപ്പിയും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ എന്ന നോവലിനെ അടിസ്ഥാനമാക്കി എം.പി. സുകുമാരൻ നായർ സംവിധാനം ചെയ്ത രാമാനത്തിലെ എറമുള്ളാൻ എന്ന മുക്രിയും ഇടക്കിടക്ക് എെൻറ ഉള്ളിൽ ഉണർന്നെണീറ്റ് അഭിനയിക്കും. 2009-ലെ കേരളസംസ്ഥാന സർക്കാറിന്റെ മികച്ച രണ്ടാമത്തെ ചിത്രമായിരുന്നു രാമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.