Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightതെന്നിപ്പറന്ന പൊന്നിൻ...

തെന്നിപ്പറന്ന പൊന്നിൻ കിനാക്കൾ

text_fields
bookmark_border
bhayanakam
cancel

സിനിമയുടെ തിരക്കുകളിലേക്ക് ഊളിയിടാന്‍ മടിച്ച്, കുട്ടികള്‍ക്ക് ഉപകരണസംഗീതത്തിന്റെ അറിവു കള്‍ പകര്‍ന്ന് ഇരിക്കുമ്പോളാണ് പുതിയ സിനിമയിലെ അഞ്ച് പാട്ടുകള്‍ക്ക് ഈണം പകരണമെന്നാവശ്യപ്പെട്ട് അവര്‍ അയാളെ തേടിയെത്തിയത്. ഈ ആവശ്യവുമായി ആരെങ്കിലും അയാളെ സമീപിച്ചിട്ട് അപ്പോഴേക്ക് ഏഴ്, എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന ്നു. മറക്കാന്‍പോലും ചിലപ്പോള്‍ മറന്നുപോകുന്ന മലയാളികള്‍ വൈകിയെങ്കിലും തന്നെ ഓര്‍മിച്ചതില്‍ അയാള്‍ സന്തോഷിച ്ചു. നിസ്സാര തുക മാത്രം അഡ്വാന്‍സായി വാങ്ങി അഞ്ച് പാട്ടുകള്‍ക്ക് ഈണം നല്‍കി. നിര്‍മാതാവും അണിയറശില്‍പികളും തമ ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിനിമ വൈകുമെന്നറിഞ്ഞ് അയാള്‍ ദുഃഖിച്ചു. ഒടുവില്‍, തന്നെ അറിയിക്കാതെ മറ്റാരെയ ോ വെച്ച് സ്വന്തം പാട്ടുകള്‍ റെക്കോഡ് ചെയ്യപ്പെട്ടെന്നറിഞ്ഞാണ് അയാള്‍ തകര്‍ന്നത്. എങ്കിലും ദുഃഖവും ക്രോധവുമ െല്ലാം ഉള്ളിലൊതുക്കി. എന്നോ പാടി മറന്നൊരു ഗാനമായി മാത്രം മലയാളി മനസ്സില്‍ നിന്നാല്‍ മതിയായിരുന്നെന്ന് തോന്നി യ നിമിഷങ്ങള്‍.....


18 വര്‍ഷം മുമ്പ് അയാള്‍ സംഗീതം നല്‍കിയ ചിത്രം മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു; അതില െ ഗാനങ്ങളും. ചിത്രത്തിന്റെ രണ്ടാംഭാഗം എടുക്കാനൊരുങ്ങിയപ്പോള്‍ അണിയറക്കാര്‍ അയാളെ ഓര്‍മിച്ചതുപോലുമില്ല. മലയ ാളി ഇപ്പോഴും പാടിത്തീരാത്ത അതിലെ പഴയ പാട്ടുകള്‍ തന്നെ റീമിക്‌സ് ചെയ്ത് ഉപയോഗിക്കുകയായിരുന്നെങ്കിലും സംവിധാ യകന്റെ അനുജന്റെ പേരാണ് സംഗീതം എന്ന വിഭാഗത്തോട് ചേര്‍ത്ത് വായിക്കപ്പെട്ടത്. ആ ഗാനങ്ങളുടെ തനത് ഈണക്കാരനെ കുറിച ്ച് ആരൊക്കെയോ ഓര്‍മപ്പെടുത്തിയപ്പോള്‍ സംവിധായകന്‍ അയാളെ വിളിച്ചു. തന്റെ അടുത്ത സിനിമയില്‍ തീര്‍ച്ചയായും അയാ ളാകും സംഗീതസംവിധാനം നിര്‍വഹിക്കുകയെന്ന ഉറപ്പും നല്‍കി. രണ്ടാം സിനിമയും ഹിറ്റായപ്പോള്‍ ചിത്രത്തിന്റെ മൂന്നാ ംഭാഗം ഇപ്പോള്‍ അതേ സംവിധായകന്‍ ഒരുക്കുകയാണ്. സംഗീതം പക്ഷേ, നമ്മുടെ കഥാപുരുഷനല്ലെന്ന് മാത്രം. റീമിക്‌സിലൂടെ സ് വന്തം ഗാനം വികലമാക്കിയതിലുള്ള പരാതിയും വാക്കുപാലിക്കാത്തതിലെ പരിഭവവുമെല്ലാം ഉള്ളിലൊതുക്കി കഴിയാനേ അയാള്‍ക ്കാകൂ. ശ്യാമരാഗം പോലെ ശാന്തനാണയാള്‍... മലയാളികളുടെ മനസ്സിന്റെ മച്ചിന്‍മേലെന്നും ഉറങ്ങാതലയുന്ന ചില ഗാനങ്ങളുടെ ഈണം ആ മനുഷ്യന്‍േറതാണ്.

ഇടിച്ചുകയറി അവസരം ചോദിക്കാന്‍ എനിക്ക് അന്നുമിന്നും കഴിയില്ല. എന്റെ സംഗീതം വേണ്ടവര്‍ എന് നെത്തേടി വരും


ചിരിക്കാഴ്ചകളുമായി 1989ല്‍ ഇറങ്ങിയ സിദ്ദീഖ്-ലാലിന്റെ 'റാംജിറാവ് സ്പീക്ക ിങ്' എന്ന സിനിമയുടെ ടൈറ്റില്‍ കാര്‍ഡുകള്‍ക്കൊപ്പമാണ് 'സംഗീതം- എസ്. ബാലകൃഷ്ണന്‍' എന്ന് ആദ്യം വെള്ളിത്തിരയില്‍ ത െളിഞ്ഞത്. അതിലെ പാട്ടുകള്‍ (കണ്ണീര്‍ക്കായലിലേതോ, ഒരായിരം കിനാക്കളാല്‍, ഗുലുമാല്‍, കളിക്കളം) ഹിറ്റായെങ്കിലും ബാ ലകൃഷ്ണന് പിന്നെ ഒരവസരം കിട്ടാന്‍ വീണ്ടും സിദ്ദീഖ്-ലാല്‍ തന്നെ വേണ്ടി വന്നു. 1990ലെത്തിയ 'ഇന്‍ ഹരിഹര്‍ നഗറി'ലെ ഗാനങ ്ങളും ഹിറ്റായതോടെ (ഉന്നംമറന്ന് തെന്നിപ്പറന്ന, ഏകാന്തചന്ദ്രികേ) തിരക്കേറിയൊരു സംഗീതസംവിധായകന്‍ പിറന്നെന്നുത ന്നെ സംഗീതപ്രേമികള്‍ കരുതി. എന്നാല്‍, മലയാളികള്‍ വീണ്ടും ബാലകൃഷ്ണനെ കേള്‍ക്കാന്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞു. 1991ല് ‍ 'ഗോഡ്ഫാദറി'ലൂടെയും (നീര്‍പളുങ്കുകള്‍, പൂക്കാലം വന്നൂ പൂക്കാലം, മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ ) 1993ല്‍ 'വിയറ്റ്‌നാം കോളനി'യിലൂടെയും (പവനരച്ചെഴുതുന്നു, പാതിരാവായി നേരം, ലല്ലലം ചൊല്ലുന്ന) 'ബാലകൃഷ്ണ ഗാനങ്ങള്‍' കേട്ടപ്പോള്‍ സിദ്ദീഖ്-ലാലിന്റെ സ്ഥിരം ഈണക്കാരന്‍ ഇയാള്‍ തന്നെ എന്ന് ഉറപ്പിക്കപ്പെട്ടു. എന്നാല്‍, 'കാബൂളിവാല' എത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു (പിന്നീട് ഇരുവര്‍ക്കും മാത്രമറിയാവുന്ന ഏതോ മനഃശസ്ത്രക്രിയയിലൂടെ സയാമീസ് ഇമേജില്‍ നിന്ന് സിദ്ദീഖും ലാലും വേര്‍പെട്ടത് മറ്റൊരു ചരിത്രം).

റാജിറാവ്​ സ്​പീക്കിങ്​

തൊണ്ണൂറുകളില്‍ 'കിലുക്കാംപെട്ടി', 'മഴവില്‍കൂടാരം', 'ഇഷ്ടമാണ് നൂറുവട്ടം', 'മിസ്റ്റര്‍ ആന്‍ഡ് മിസിസ്', 'ഗൃഹപ്രവേശം' തുടങ്ങിയ ചിത്രങ്ങള്‍ക്കും ബാലകൃഷ്ണന്‍ സംഗീതം പകര്‍ന്നു. 'മക്കള്‍ മാഹാത്മ്യം' എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതവുമൊരുക്കി. ആറോളം വര്‍ഷത്തെ ഇടവേളക്ക് ശേഷം 2001ല്‍ 'ആകാശത്തിലെ പറവകള്‍' എന്ന സിനിമ. അതില്‍പിന്നെ 'സംഗീതം' എന്ന ടൈറ്റിലിനൊപ്പം ആ പേര് ആരും കണ്ടില്ല. പ്രണയവും വിരഹവും തമാശയും സെമിക്ലാസിക്കലുമെല്ലാം അടങ്ങിയ ഒരുപിടി ഗാനങ്ങള്‍ മലയാളിയുടെ നെഞ്ചോട് ചേര്‍ത്തുവെച്ചിട്ട് ബാലകൃഷ്ണന്‍ പോയത് എവിടേക്കാണ്?

''ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു. എന്നാലത് വിളിച്ചുപറയാന്‍ എനിക്കറിയുമായിരുന്നില്ല. അതുകൊണ്ട് ആരും എന്നെത്തേടി വന്നില്ല. ആരെയും തേടി ഞാനും പോയില്ല''- ചെന്നൈ തിരുവാണ്‍മിയൂര്‍ ലക്ഷ്മിപുരത്ത് കലാക്ഷേത്ര ഫൗണ്ടേഷന് സമീപത്തുള്ള അംബേദ്കര്‍ സ്ട്രീറ്റിലെ വീട്ടിലിരുന്ന് ബാലകൃഷ്ണന്‍ ജീവിതം പറഞ്ഞുതുടങ്ങി. വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന മുഖവുരയോടെ...


ഈ പിന്മാറ്റത്തിന് അല്ലെങ്കില്‍ പുറത്താക്കലിന് പിന്നിലെന്താണ് കാരണം?

  • എന്നെ ആരെങ്കിലും സിനിമയില്‍ നിന്ന് പുറത്താക്കിയതാണെന്ന് കരുതുന്നില്ല. അതങ്ങനെ സംഭവിച്ചെന്നേയുള്ളൂ. പിന്മാറുകയായിരുന്നെന്ന് ഒരര്‍ഥത്തില്‍ പറയാം. ഇടിച്ചുകയറി അവസരം ചോദിക്കാന്‍ എനിക്ക് അന്നുമിന്നും കഴിയില്ല. എന്റെ സംഗീതം വേണ്ടവര്‍ എന്നെത്തേടി വരും എന്നുറപ്പുണ്ട്. ഇതുവരെ വന്നതും അങ്ങനെയുള്ളവരാണ്. സിനിമക്ക് ഈണം നല്‍കുന്നില്ലെന്ന് കരുതി എന്നിലെ സംഗീതം നശിക്കില്ല. കുട്ടികളെ പഠിപ്പിച്ചും സിനിമാഗാനങ്ങള്‍ക്ക് വേണ്ടി പിന്നണി വായിച്ചും അതെന്നില്‍ നിലനില്‍ക്കും. എനിക്ക് ശേഷം മക്കളിലൂടെയും ശിഷ്യരിലൂടെയും. ഭാര്യ സി.എസ്. രാജലക്ഷ്മി നന്നായി വീണ വായിക്കും. അഡയാര്‍ മ്യൂസിക് കോളജില്‍ പഠിച്ചയാളാണ്. മൂത്ത മകന്‍ വിമല്‍ ശങ്കര്‍ നന്നായി പാടും. കര്‍ണാട്ടിക് സംഗീതം പഠിക്കുന്നുണ്ട്. ചെന്നൈ ഐ.ഐ.ടിയില്‍ പഠിക്കുന്ന ഇളയ മകന്‍ ശ്രീവല്‍സന്‍ മൃദംഗം വായിക്കും.
    ഇൻ ഹരിഹർ നഗർ

    എന്റെയും കുടുംബത്തിന്റെയും ജീവിതത്തിന് ഇതൊക്കെ തന്നെ ധാരാളം. ഞാന്‍ ചിട്ടപ്പെടുത്തിയ ഏറ്റവും നല്ല ഗാനംതന്നെ ഈ ജീവിതമാണ്. സിനിമക്ക് സംഗീതം ചെയ്ത് മാത്രമേ ജീവിക്കൂ എന്ന വാശിയൊന്നുമില്ല. ചെന്നൈ പെരുങ്കുഴിയിലെ അബാകസ് മോണ്ടിസോറി സ്‌കൂളിലെയും സാന്തോമിലെ ഗലീലി അക്കാദമി ഓഫ് മ്യൂസിക്കിലെയും കുട്ടികള്‍ക്ക് 'റെക്കോഡര്‍' എന്ന വാദ്യോപകരണത്തിന്റെ ക്ലാസ് എടുക്കുന്നുണ്ട്. വീട്ടില്‍ വന്ന് പഠിക്കുന്ന കുട്ടികള്‍ വേറെയുമുണ്ട്. കൊറിയയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും വരെ ശിഷ്യരുണ്ട്. ഇന്ത്യയില്‍ 'റെക്കോഡര്‍' വായിക്കുന്നവര്‍ ഉണ്ടെങ്കിലും പരിശീലിപ്പിക്കുന്നവര്‍ കുറവാണ്.

തുടര്‍ച്ചയായ നാല് സിനിമകള്‍ക്ക് ശേഷം സിദ്ദീഖ്-ലാലും ഉപേക്ഷിച്ചല്ലോ?

  • അവര്‍ ഉപേക്ഷിച്ചെന്ന് ഞാന്‍ പറഞ്ഞാലത് നന്ദികേടാവും. സിദ്ദീഖ്-ലാലുമായി ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല. അവര്‍ മാറ്റം ആഗ്രഹിച്ചിരിക്കാം. അതായിരിക്കുമല്ലോ അവരും പിരിഞ്ഞത്. സത്യന്‍ അന്തിക്കാടും ജോണ്‍സനും നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാലിപ്പോള്‍ ജോണ്‍സന് പകരം ഇളയരാജ വന്നു. ജോണ്‍സന്‍ ഉപേക്ഷിക്കപ്പെട്ടെന്ന് അത് അര്‍ഥമാക്കുന്നില്ല. 'വിയറ്റ്‌നാം കോളനി'ക്ക് ശേഷം സിനിമാഗാനങ്ങള്‍ക്ക് പിന്നണി വായിക്കുന്നതില്‍ ഞാനും തിരക്കിലായി. സലില്‍ ചൗധരി, ഇളയരാജ, എം.ബി. ശ്രീനിവാസന്‍, കന്നടയിലെ രാജന്‍നാഗേന്ദ്ര, ഗുണസിങ്, ജെറി അമല്‍ദേവ്, ശ്യാം തുടങ്ങിയവരുടെ നിരവധി ഗാനങ്ങള്‍ക്ക് ഞാന്‍ 'റെക്കോഡര്‍' വായിച്ചിട്ടുണ്ട്. 'കാലാപാനി'യിലൊക്കെ ഞാന്‍ പിന്നണിയിലുണ്ട്.
    ഗോഡ്​ഫാദർ

    എന്റെ 'റെക്കോഡര്‍' വായന ഇഷ്ടപ്പെട്ട് ബോളിവുഡില്‍ മികച്ച അവസരം നല്‍കാമെന്ന് പറഞ്ഞ് സലില്‍ ചൗധരി മുംബൈയിലേക്ക് ക്ഷണിച്ചതാണ്. ഞാന്‍ പോയില്ല. 1982 മുതല്‍ ഒമ്പത് വര്‍ഷത്തോളം രാജന്‍ നാഗേന്ദ്രയുടെ അസിസ്റ്റന്റ് ആയിരുന്നു. സ്വതന്ത്ര സംഗീതസംവിധായകനായ ശേഷവും പിന്നണിയിലും അസിസ്റ്റന്റായും തുടര്‍ന്നു. എല്ലാവരും അതിന് തയാറാകാറില്ല. ഉദാഹരണത്തിന് രവീന്ദ്രന്‍ മാഷ് ഒരു ഉപകരണവും വായിക്കുമായിരുന്നില്ല. എന്നാല്‍, ദേശീയ അവാര്‍ഡ് നേടിയ ശേഷവും ഔസേപ്പച്ചന്‍ വയലിന്‍ വായിക്കാന്‍ പോകാറുണ്ട്. 'കാബൂളിവാല' എന്ന ചിത്രത്തില്‍ എ.ആര്‍. റഹ്മാനെ കൊണ്ട് സംഗീതം ചെയ്യിക്കാനായിരുന്നു സിദ്ദീഖ്-ലാലിന്റെ ആലോചന. അവര്‍ ബന്ധപ്പെട്ടപ്പോള്‍ എ.ആര്‍. റഹ്മാന്‍ എന്നെ വിളിച്ചിരുന്നു. 'റാംജിറാവ് സ്പീക്കിങ്ങി'ലെ 'കളിക്കളം ഇത് പടക്കളം' എന്ന ഗാനത്തിന് കീബോര്‍ഡ് വായിച്ചത് റഹ്മാനും ഡ്രമ്മില്‍ ശിവമണിയുമായിരുന്നു. കീബോര്‍ഡിലും ഡ്രമ്മിലും മാത്രം സെറ്റ് ചെയ്ത പാട്ടാണത്. റഹ്മാന്റെ 'തിരുടാ തിരുടാ', 'ഡ്യുയറ്റ്' തുടങ്ങിയ ചിത്രങ്ങളില്‍ ഞാനും 'റെക്കോഡര്‍' വായിച്ചിട്ടുണ്ട്. ''നിങ്ങളുടെ സംവിധായകര്‍ എന്നോട് സംഗീതം ചെയ്യാന്‍ ആവശ്യപ്പെട്ടു'' എന്നാണ് റഹ്മാന്‍ അന്ന് പറഞ്ഞത്. എന്തുകൊണ്ടോ, ആ പടം റഹ്മാന്‍ ചെയ്തില്ല.
    എസ്​. ബാലകൃഷ്​ണന്‍െറ റെക്കോർഡർ വായന കേട്ട്​ സലിൽ ചൗധരി ഒരിക്കൽ ബോളിവുഡിലേക്ക്​ ക്ഷണിച്ചതാണ്​

സിദ്ദീഖിലും ലാലിലും ആരാണ് കൂടുതല്‍ നിര്‍ദേശങ്ങള്‍ തരുക?

  • രണ്ടാളും നല്‍കും. ലാലിന് തബല വായിക്കാനറിയാം. അതുകൊണ്ട് നല്ല താളബോധമുണ്ട്. ഞാന്‍ ട്യൂണ്‍ ചെയ്യുന്നത് കഥാസന്ദര്‍ഭത്തിന് ചേരുന്നതല്ലെങ്കില്‍ വേണ്ട നിര്‍ദേശങ്ങളൊക്കെ സിദ്ദീഖ് നല്‍കിയിട്ടുണ്ട്. അങ്ങനെ ആദ്യം ചിട്ടപ്പെടുത്തിയിട്ട് പിന്നീട് മാറ്റിയ ഗാനമാണ് 'വിയറ്റ്‌നാം കോളനി'യിലെ 'പാതിരാവായി നേരം'.

'ടു ഹരിഹര്‍ നഗറി'ലും പരിഗണിക്കപ്പെട്ടില്ല?

  • 18 വര്‍ഷം മുമ്പെടുത്ത സിനിമക്ക് രണ്ടാം ഭാഗം വരുമ്പോഴും എന്നെ പരിഗണിക്കണമെന്ന് അവകാശപ്പെടാനാകുമോ? 'ഇന്‍ ഹരിഹര്‍ നഗറി'ലെ ഗാനങ്ങള്‍ റീമിക്‌സ് ചെയ്താണ് പുതിയ പടത്തില്‍ ഉപയോഗിക്കുന്നതെന്ന് എന്നെ ആരും അറിയിച്ചിരുന്നില്ല. ഏതോ ചാനലുകാര്‍ എന്നെ കണ്ടെത്തി അഭിമുഖം കൊടുത്തു കഴിഞ്ഞാണ് ലാല്‍ വിളിക്കുന്നത്. അലക്‌സ് പോളും വിളിച്ചിരുന്നു. സിനിമയുടെ ടൈറ്റിലില്‍ 'ഒറിജിനല്‍ സ്‌കോര്‍' എന്നോ മറ്റോ ആണ് എന്റെ പേര്‍ നല്‍കിയത്. അടുത്ത സിനിമയുടെ സംഗീത സംവിധായകന്‍ ഞാനായിരിക്കുമെന്ന് ലാല്‍ ഉറപ്പ് നല്‍കിയതാണ്. ഇപ്പോള്‍ 'ഹരിഹര്‍ നഗറി'ന്റെ മൂന്നാംഭാഗം അദ്ദേഹമെടുക്കുന്നെന്ന് കേട്ടു. എന്തായാലും സംഗീത സംവിധായകന്‍ ഞാനല്ല. എനിക്കതില്‍ ലാലിനോട് പരിഭവവുമില്ല. ഫാസില്‍, സിദ്ദീഖ്-ലാല്‍ എന്നിവരോട് നന്ദി മാത്രമേയുള്ളൂ. മലയാളികള്‍ക്ക് എന്നെ പരിചയപ്പെടുത്തിയത് ഇവരാണ്. എല്ലാവരും മറന്നുതുടങ്ങിയ എന്നെ വീണ്ടും ഓര്‍മിപ്പിച്ചതും ഇവരൊക്കെ തന്നെ.
    മഴവിൽ കൂടാരം

റീമിക്‌സ് ചെയ്ത ഗാനങ്ങള്‍ ഇഷ്ടപ്പെട്ടോ, വിഷമമേകിയോ?

  • 'ഏകാന്ത ചന്ദ്രികേ' വലിയ കുഴപ്പമില്ലാതെ പോയി. എന്നാല്‍, 'ഉന്നം മറന്ന് തെന്നിപ്പറന്ന' എന്ന ഗാനം റീമിക്‌സ് ചെയ്ത് കേട്ടപ്പോള്‍ വിഷമം തോന്നി. ഈ പാട്ട് നല്ല ബീറ്റുകളോടെ, പാശ്ചാത്യരീതിയില്‍ തന്നെ ഈണമിട്ടതാണ്. റീമിക്‌സ് ചെയ്യപ്പെടുന്നത് ഗാനങ്ങള്‍ക്ക് കിട്ടുന്ന ഒരു ബഹുമതിയാണ്. ഹിറ്റായതുകൊണ്ടാണല്ലോ അവ റീമിക്‌സ് ചെയ്യപ്പെടുന്നത്. എന്നാല്‍, ഒറിജിനലിന്റെ ആത്മാവിനെ നശിപ്പിച്ച് റീമിക്‌സ് ചെയ്യുന്നത് ദ്രോഹമാണ്. പാട്ടിന്റെ യഥാര്‍ഥ സ്രഷ്ടാക്കളോടും പാട്ടിനോടും ആദരവും നീതിയും പുലര്‍ത്തി വേണം റീമിക്‌സ് ചെയ്യാന്‍.

വീണ്ടും ഓര്‍മിക്കപ്പെട്ടിട്ടും രണ്ടാംവരവിന് അവസരമൊരുങ്ങിയില്ലേ?

  • സിദ്ദീഖ് ഷെമീറിന്റെ പുതിയ ചിത്രത്തിന്റെ പാട്ടുകളുടെ കമ്പോസിങ് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ 'മഴവില്‍കൂടാരം', 'ഇഷ്ടമാണ് നൂറുവട്ടം' ഒക്കെ ഞാന്‍ ചെയ്തതാണ്. പക്ഷേ, പുതിയ പടം മുടങ്ങിയെന്നാണറിഞ്ഞത്. കൃത്യമായി അറിയില്ല.

    'മായക്കാഴ്ച' എന്നൊരു ചിത്രത്തിന്റെ ആളുകളും വന്നിരുന്നു. അവര്‍ പറഞ്ഞതനുസരിച്ച് അഞ്ച് പാട്ടുകള്‍ക്ക് ഈണം നല്‍കി. തുച്ഛമായ അഡ്വാന്‍സ് മാത്രമേ ലഭിച്ചുള്ളൂ. ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ സംഗീതം ചെയ്യുന്നതിന്റെ സന്തോഷം കാരണം പണത്തിന്റെ കാര്യമൊന്നും ആലോചിച്ചില്ല. നിര്‍മാതാവും അണിയറ ശില്‍പികളും തമ്മിലുള്ള എന്തോ ഭിന്നത മൂലം പടം വൈകുന്നെന്നറിഞ്ഞപ്പോള്‍ സങ്കടവുമായി. എന്നാല്‍, മനസ്സ് തകര്‍ന്നത് മറ്റൊരു കാര്യമറിഞ്ഞപ്പോളാണ്. എന്നെ അറിയിക്കാതെ അവര്‍ ഞാന്‍ ഈണം നല്‍കിയ പാട്ടുകള്‍ മറ്റാരെയോ കൊണ്ട് റെക്കോഡിങ്ങും മിക്‌സിങ്ങും ചെയ്തു. ഇതെല്ലാം അല്‍പമറിയാവുന്ന ഏതോ ട്രാക്ക് ഗായകനെകൊണ്ടാണ് ഇതൊക്കെ ചെയ്യിച്ചത്. ആരാണ് സംഗീത സംവിധായകന്‍ എന്നു പോലും ചോദിക്കാതെ മലയാളത്തിലെ യുവഗായകര്‍ എങ്ങനെ പാടി എന്നതാണ് അദ്ഭുതം. ഏറെ മനോവിഷമം ഉണ്ടാക്കിയ സംഭവമാണത്. സിനിമ പുറത്തിറങ്ങിയോ എന്നറിയില്ല. ടി.വിയില്‍ കാണിച്ചത്രേ. സംഗീത സംവിധായകനായി എന്റെ പേര് വെച്ചിട്ടുണ്ടെന്നാണ് കേട്ടത്. അതിലെന്ത് കാര്യം? ദാസേട്ടനുവരെ പാട്ട് പറഞ്ഞു കൊടുത്തിട്ടുള്ള എനിക്ക് പുതുഗായകരുമായി ഇടപെടാനുള്ള അവസരം നിഷേധിക്കപ്പെട്ടില്ലേ? ഇത്തരക്കാര്‍ എന്നെ മറക്കുന്നതുതന്നെയാണ് നല്ലത്. അവര്‍ക്കെതിരെ അസോസിയേഷനില്‍ പരാതി നല്‍കണമെന്നൊക്കെ ആദ്യം കരുതി. പിന്നെ വേണ്ടെന്നുവെച്ചു.

മനസ്സ് മടുപ്പിച്ച അനുഭവങ്ങള്‍ ഇനിയുമുണ്ട്?

  • നിരാശയുണ്ടാക്കിയ അനുഭവങ്ങള്‍. ഫാസില്‍ സാറിന്റെ 'കിളിപ്പേച്ച് കേള്‍ക്കവാ' എന്ന തമിഴ് പടത്തിന്റെ ഓഫര്‍ തന്നിരുന്നു. ഇളയരാജ ചെയ്യാമെന്നേറ്റ പടമാണ്. അദ്ദേഹത്തിന് സിംഫണിയുടെയോ മറ്റോ തിരക്കായിരുന്നതുമൂലം അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് എന്നെ സമീപിച്ചു. ഞാന്‍ അഭിമാനത്തോടെ ഏറ്റെടുത്തു, കമ്പോസിങ്ങും നടത്തി. 'ഫാസില്‍-ഇളയരാജ' ടീം ആണെങ്കിലേ പണം മുടക്കൂവെന്ന് ഫിനാന്‍സര്‍ പറഞ്ഞതോടെ ഞാന്‍ പുറത്തായി. പിന്നീട് ആ ചിത്രം രാജാസാര്‍ തന്നെ ചെയ്തു. അഡ്വാന്‍സ് നല്‍കിയ പണം ഇതുവരെ ഫാസില്‍ തിരികെ വാങ്ങിയതുമില്ല. ഫാസിലിന്റെ ഒരു ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുകയെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. സംഗീതത്തിന് അത്ര പ്രാധാന്യം നല്‍കുന്നയാളാണ് അദ്ദേഹം.
    ആകാശത്തിലെ പറവകൾ


    'ആകാശത്തിലെ പറവകള്‍' എന്ന സിനിമയില്‍ കലാഭവന്‍ മണി പാടുന്ന 'വരുത്തന്റൊപ്പം' എന്ന ഗാനം ഞാന്‍ ചെയ്തതല്ല. മണിക്ക് പാടാന്‍ വേണ്ടി മറ്റൊരു പാട്ടാണ് കമ്പോസ് ചെയ്തത്. സംവിധായകന്‍ വി.എം. വിനുവിനൊക്കെ അത് ഇഷ്ടമായി. എന്നാല്‍, ഏറെ തിരക്കുള്ളതിനാല്‍ ആ ഗാനം പഠിച്ച് പാടാന്‍ മണിക്ക് സമയം കിട്ടിയില്ല. നേരത്തേ ഏതോ കാസറ്റിന് വേണ്ടി മണി പാടിയ ഗാനമാണ് പിന്നീട് ചിത്രത്തിലുള്‍പ്പെടുത്തിയത്. ഞാന്‍ ട്യൂണ്‍ ചെയ്ത ഗാനം മാറ്റിയത് ഏറെ നിരാശയുണ്ടാക്കി.

പിന്നണിവാദനവും ക്ലാസുകളുമായി തിരക്കിലാണ്?

  • 62ാം വയസ്സ് അനുവദിക്കുന്നത്ര തിരക്കുകളുണ്ട്. ക്ലാസുകള്‍ ധാരാളം. പിന്നണി വായിക്കാന്‍ ഇപ്പോള്‍ കാര്യമായി പോകാറില്ല. ഞാന്‍ റെക്കോഡറും വെസ്‌റ്റേണ്‍ ഫ്‌ളൂട്ടും മാത്രമാണ് വായിക്കുന്നത്. എല്ലാത്തരം ഫ്‌ളൂട്ടുകളും വായിക്കുന്നവരെയാണ് ഇപ്പോള്‍ ആവശ്യം. എനിക്കതിനാവില്ല. പിന്നെ ഇപ്പോള്‍ ട്രെന്‍ഡ് മാറിയിട്ടുണ്ട്. ഇലക്‌ട്രോണിക്‌സ് വാദ്യോപകരണങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. അതിലൊന്നും ഞാന്‍ വിദഗ്ധനല്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഏത് സമയം വിളിച്ചാലും എന്നെ കിട്ടുകയുമില്ല. മൊബൈല്‍ ഇല്ലാത്തത്ര പഴഞ്ചനാണ് ഞാനെന്ന് ആളുകള്‍ പറയും. ശ്രദ്ധ പോകും, ശല്യമാകും എന്നൊക്കെ തോന്നിയതുകൊണ്ടാണ് മൊബൈല്‍ ഒഴിവാക്കിയത്. എന്നെ ആവശ്യമുള്ളവര്‍ തേടിയെത്തും. നല്ല സംഗീതം അവര്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുമുണ്ട്.
    ട്രിനിറ്റി കോളജ്​ ഒാഫ്​ മ്യൂസിക്കിന്‍െറ ഗ്രേഡ്​ പരീക്ഷ പാസ്സായപ്പോൾ മദ്രാസ്​ സ​​​െൻററിലെ മികച്ച വിദ്യാർത്ഥിക്കുള്ള ട്രോഫി എസ്​. ബാലചന്ദറിൽനിന്ന്​ സ്വീകരിക്കുന്നു

    1948 നവംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ സൗത്ത് അര്‍ക്കോഡ് ജില്ലയിലെ പാലൂരില്‍ ജനിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി മേലാറ്റൂര്‍ എം.എ. ശങ്കര അയ്യരുടെയും കോഴിക്കോട്ടുകാരി രാജമ്മാളുടെയും രണ്ട് പെണ്‍മക്കളിലും ആറ് ആണ്‍മക്കളിലും ഏറ്റവും ഇളയവന്‍. കോയമ്പത്തൂരില്‍ അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായിരുന്നു അച്ഛന്‍. 15ാമത്തെ വയസ്സില്‍ കോയമ്പത്തൂര്‍ വിശ്വനാഥന്‍ പിള്ളക്ക് കീഴില്‍ ഓടക്കുഴല്‍ ശാസ്ത്രീയമായി പഠിച്ചുതുടങ്ങി. 18ാം വയസ്സില്‍ കോയമ്പത്തൂരിലെ 'മോഡേണ്‍ ഓര്‍ക്കസ്ട്ര'യില്‍ അംഗമായി. 'ഫ്‌ളൂട്ട് ബാലന്‍' എന്ന പേരില്‍ കോയമ്പത്തൂരിലെ സംഗീതപ്രേമികള്‍ക്കിടയില്‍ അന്നുമിന്നും ബാലകൃഷ്ണന്‍ പ്രശസ്തനാണ്. 1972-73ല്‍ ധനതത്ത്വശാസ്ത്രത്തില്‍ ബിരുദമെടുത്ത കാലത്ത് താല്‍പര്യം പാശ്ചാത്യ സംഗീതത്തോടായി. അങ്ങനെയാണ് മദ്രാസിലെത്തുന്നത്. ബിന്നി ലിമിറ്റഡില്‍ അക്കൗണ്ടന്റായി ജോലിയും ലഭിച്ചു. എ.ആര്‍. റഹ്മാന്റെ ഗുരു കൂടിയായ ജേക്കബ് ജോണിന്റെ ശിഷ്യനായി റെക്കോഡറും വെസ്‌റ്റേണ്‍ ഫ്‌ളൂട്ടും പഠിച്ചു. അന്നത്തെ പ്രശസ്തമായ വില്യം ഓര്‍ക്കസ്ട്രയിലും അംഗമായിരുന്നു. 1979ലാണ് ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്നും റെക്കോഡറില്‍ തിയറിയിലും പ്രാക്ടിക്കലിലും ഗ്രേഡ് പരീക്ഷ പാസായത്. മദ്രാസ് സെന്ററിലെ മികച്ച വിദ്യാര്‍ഥിക്കുള്ള ട്രോഫി ആ വര്‍ഷം ബാലകൃഷ്ണനായിരുന്നു. തുടര്‍ന്ന് 'പടയോട്ട'ത്തിന്റെയൊക്കെ സംഗീതസംവിധായകനായ ഗുണസിങ്ങിന്റെ ശിഷ്യനായി. മുന്നോട്ടുള്ള വഴി സംഗീതത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞതോടെ കണക്കിന്റെ ലോകത്തോട് വിട പറഞ്ഞു. 1980ല്‍ ബിന്നിയിലെ അക്കൗണ്ടന്റ് ജോലി മതിയാക്കി ഗുണസിങ്ങിന്റെ സഹായിയായി കൂടി.

    'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ഗുണസിങ് ആയിരുന്നു. അതിന്റെ റെക്കോഡിങ് വേളയിലാണ് ഫാസിലിനെ പരിചയപ്പെടുന്നത്. 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍' എന്ന സിനിമയുടെ റെക്കോഡിങ് സമയത്ത് ഫാസിലുമായി കൂടുതല്‍ അടുത്തു. എം.ബി. ശ്രീനിവാസിന്റെ അസിസ്റ്റന്റ് ആയിരുന്നു അപ്പോള്‍. 'സ്വന്തമായി ട്യൂണ്‍ ചെയ്തുകൂടേ...' എന്ന ഫാസിലിന്റെ ചോദ്യത്തിന് സാര്‍ അവസരം നല്‍കുമോ എന്ന മറുചോദ്യമായിരുന്നു ബാലകൃഷ്ണന്റെ പ്രതികരണം. അദ്ദേഹം പറഞ്ഞു, 'സിദ്ദീഖ്-ലാല്‍ ആണ് സംവിധായകര്‍. നീയാണ് സംഗീതം.'

ചെയ്ത പാട്ടുകള്‍ മിക്കതും ഹിറ്റ്, എന്നിട്ടും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ല?

  • എന്റെ പാട്ടുകള്‍ ഇപ്പോഴും കേള്‍ക്കപ്പെടുന്നു എന്നതാണ് അവയ്​ക്കുള്ള അംഗീകാരം. ഗാനങ്ങള്‍ ഓര്‍ത്തിരുന്ന മലയാളികള്‍ പക്ഷേ, എന്നെ മറന്നു. ഞാന്‍ ഫീല്‍ഡില്‍ സജീവമായിരുന്ന കാലത്ത് എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ ആരും വന്നിരുന്നില്ല. പക്ഷേ, 'ടു ഹരിഹര്‍ നഗര്‍' ഞാന്‍ ചെയ്തതല്ലെങ്കിലും അതുമായി ബന്ധപ്പെട്ട് അലക്‌സ് പോളിനേക്കാള്‍ ഇന്റര്‍വ്യൂകള്‍ എന്‍േറതായി വന്നു. അതാണദ്ഭുതം. വിവാദമുണ്ടാക്കാനായി മാത്രം എന്നെത്തേടി ആരെങ്കിലും വരുന്നതില്‍ താല്‍പര്യവുമില്ല.
    സിദ്ദീഖ്​ ലാൽ

    സിദ്ദീഖ്-ലാലിന്‍േറതല്ലാതെ ചെയ്ത ചിത്രങ്ങള്‍ വന്‍ ഹിറ്റുകള്‍ ആകാഞ്ഞതും അവസരം കുറയാന്‍ കാരണമായെന്ന് കരുതുന്നു. 'ഇന്‍ ഹരിഹര്‍ നഗറി'ന്റെ തെലുങ്ക് (മധുര നഗരിലോ), തമിഴ് (എം.ജി.ആര്‍ നഗര്‍) പതിപ്പുകളിലും ഞാനായിരുന്നു സംഗീതം. തെലുങ്കില്‍ അതേ ട്രാക്ക് ഉപയോഗിച്ചു. തമിഴില്‍ വേറെ പാട്ടുകളാണ് ചെയ്തത്. രണ്ടു ചിത്രങ്ങളും ആവറേജ് വിജയം മാത്രമായിരുന്നു. സൂപ്പര്‍ഗുഡ് ഫിലിംസ് ആര്‍.ബി. ചൗധരി നിര്‍മിച്ച 'അഭിരാമി' എന്ന തമിഴ് ചിത്രം പിന്നീട് ലഭിച്ചു. അവര്‍ എന്റെ പേര് മനോരഞ്ജന്‍ എന്നാക്കി. എങ്കിലും വിജയിച്ചില്ല. പിന്നെ ആരും വിളിക്കാതെയായി. ഞാന്‍ ഇവിടെ ഒതുങ്ങിക്കൂടുകയും ചെയ്തു. ദാസ് സാറിന്റെ 'തരംഗിണി'ക്ക് വേണ്ടി രണ്ട് കാസറ്റുകള്‍ ചെയ്തിട്ടുണ്ട്. ചില ഭക്തിഗാന കാസറ്റുകളും ചെയ്തു.
  • സിനിമാരംഗത്ത് സുഹൃത്തുക്കളാരുമില്ലേ?
  • എന്നിലേക്കും കുടുംബത്തിലേക്കും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അതുകൊണ്ട് വലിയൊരു സുഹൃദ്‌വലയമൊന്നുമില്ല. അസിസ്റ്റന്റായി ജോലി ചെയ്തിരുന്നതുകൊണ്ടും സിനി മ്യുസിഷ്യന്‍സ് യൂനിയന്റെ ട്രഷറര്‍ ആയിരുന്നതുകൊണ്ടും എം.ബി. ശ്രീനിവാസ്, ഗുണസിങ്, രാജന്‍നാഗേന്ദ്ര, ശ്യാം തുടങ്ങിയവരുമായി അല്‍പം സൗഹൃദമുണ്ട്. ബിച്ചു തിരുമലയുടെ വരികള്‍ക്കാണ് ഞാന്‍ കൂടുതല്‍ ഈണം പകര്‍ന്നിരിക്കുന്നത്. അക്കാലത്തൊക്കെ ഒരു മാനസിക ഐക്യം അദ്ദേഹവുമായി ഉണ്ടായിരുന്നു. ഒ.എന്‍.വി. കുറുപ്പ് സാറിന്റെ രണ്ട് പാട്ടുകള്‍ക്കെങ്കിലും ഈണം നല്‍കാനായതും ഭാഗ്യമായി കരുതുന്നു. ഗായകരുമായൊന്നും അടുപ്പം സൂക്ഷിച്ചിരുന്നില്ല. സംവിധായകര്‍ നിര്‍ദേശിച്ച ആളുകളെക്കൊണ്ടുതന്നെയാണ് പാടിപ്പിച്ചത്. അതിലൊന്നും ഇടപെട്ടിട്ടില്ല. സിനിമയില്‍ പാട്ടുകള്‍ തീരെയില്ലാതിരുന്ന മാര്‍ക്കോസിനെയും (മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ- ഗോഡ്ഫാദര്‍) താരതമ്യേന ചാന്‍സുകള്‍ കുറവായിരുന്ന ഉണ്ണി മേനോനെയുമൊക്കെ (റാംജിറാവിലെ 'ഒരായിരം കിനാക്കളായ്', ഹരിഹര്‍നഗറിലെയും ഗോഡ്ഫാദറിലെയും ഗാനങ്ങള്‍) അവര്‍ നിര്‍ദേശിക്കുകയായിരുന്നു. 'വിയറ്റ്‌നാംകോളനി'യിലെ 'പവനരച്ചെഴുതുന്നു' ദാസ് സാറിനെക്കൊണ്ട് പാടിപ്പിക്കണമെന്ന് മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതെന്റെയൊരു വലിയ മോഹമായിരുന്നു.

    (2010 മാധ്യമം പുതുവർഷ പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:s balakrishnanmalayalam musicsmusic director
News Summary - Interview with late music director S Balakrishnan
Next Story