Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപേടിയോടെയാണ്...

പേടിയോടെയാണ് 'ജോസഫി’നെ സമീപിച്ചത് -ജോജു

text_fields
bookmark_border
Joju George
cancel

സിനിമ ഒരു ഭാഗ്യപരീക്ഷണമാണ്. സിനിമയിലെ വിജയവും പരാജയവുമാക​െട്ട നിമിഷ നേരംകൊണ്ടും. ഹാസ്യന ടനായും വില്ലനായും സഹനടനായും ജോജു ജോർജ് സിനിമയിലുണ്ടായിരുന്നു. എം. പത്മകുമാറി​​െൻറ ‘ജോസഫ്’ ചിത്രത്തിലൂടെയ ാണ്​ 23 വർഷമായി മലയാള സിനിമയിലുള്ള ജോജു ജോർജ്​ ത​​​െൻറ കരിയറി​​െൻറ തിരുത്തൽ നടത്തിയത്​. റിട്ടയേഡ് പൊലീസ് ഉദ ്യോഗസ്ഥനായ ജോസഫ് എന്ന കഥാപാത്രം ജോജുവി​​െൻറ ​ൈകയിൽ ഭദ്രമായിരുന്നു. നിറഞ്ഞ സദസ്സിൽ ജോസഫ് പ്രദർശിപ്പിക്കു േമ്പാൾ ജോസഫിലെ പാട്ടുകൾ യൂ ട്യൂബിലും ഹിറ്റ്. ‘പണ്ട്​ പാടവരമ്പിലൂടെ’ എന്ന പാട്ടിലൂടെ ജോജു പാടി അഭിനയിക്കുകയ ും ചെയ്തു. ജോസഫ് എന്ന ജോജുവി​​െൻറ വിശേഷങ്ങളിലൂടെ...

ഒരു പൊലീസ് സ്ക്രിപ്​റ്റ്​

ജോസ ഫ് ഒരു ൈക്രം ത്രില്ലർ ഇമോഷനൽ ഡ്രാമയാണ്. ‘ജോസഫി’നെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ തന്നെ പേടിയോടെയാണ് സമീപിച്ച ത്. മാനസികമായി തയാറെടുത്തു ആദ്യം. എ​​െൻറ സുഹൃത്തുക്കളായ ഗുരുക്കന്മാരായ കുറച്ചുപേരോട് സംസാരിച്ച് അവർ പറഞ്ഞ ക ാര്യങ്ങൾ വീക്ഷിച്ച് മാനസികമായി തയാറായി. ജോസഫ് എന്ന കഥാപാത്രം തയാറെടുപ്പോടുകൂടി മാത്രമേ ചെയ്യാൻ കഴിയൂ. വലിയ കഥാപാത്രവും വലിയ ഉത്തരവാദിത്തവുമാണ് ജോസഫ്. കൂർമബുദ്ധിയുള്ള, അനായാസം ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്തിരുന്ന ഒരു റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻറ ജീവിതത്തിലുണ്ടായ ദുരന്തത്തി​​െൻറ അന്വേഷണമാണ് സിനിമ.

joseph-movie-song

ജൂനിയർ ആർട്ടിസ്​റ്റായി സിനിമയിലെത്തിയ എന്നെേപ്പാലൊരാൾക്ക് ഇങ്ങനെയൊരു അവസരം ലഭിച്ചതാണ് ഏറ്റവും വലിയ സന്തോഷം. കഥാപാത്രം ചെയ്തു എന്നതി​െനക്കാളുപരി പ​േപ്പട്ടൻ^എം.പത്മകുമാർ- എന്ന സംവിധായക​​​െൻറ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതാണ് ഭാഗ്യമായി കരുതുന്നത്. ഒരു യഥാർഥ പൊലീസുകാരൻതന്നെയാണ് സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അത്രയും ബ്രില്യൻറ് ടീം; മികച്ച തിരക്കഥ, സംവിധായകൻ, സംഗീതം. അതിൽ ഒരാൾ മോശമായാൽ ആ സിനിമയെ ബാധിക്കും. എല്ലാവർക്കും മികച്ച രീതിയിൽ ചെയ്യാൻ കഴിഞ്ഞു. ഞാനും അതി​​െൻറ ഭാഗമായി. സ്​റ്റാർ പരിവേഷമില്ലാത്ത സാധാരണക്കാര​േനാട് അടുത്തുനിൽക്കുന്ന കഥാപാത്രങ്ങളാണ് സിനിമയിലധികവും. രണ്ടു നായികമാർ ഉൾ​െപ്പടെയുള്ളവർ പുതുമുഖങ്ങളാണ്. അവരെല്ലാം മികച്ച അഭിനേതാക്കളാണ്. തുടക്കക്കാരനെന്ന നിലയിലെ ഒരു ആശങ്കയും അവർക്കിടയിലുണ്ടായിരുന്നില്ല. അവർ ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയെന്നതും സിനിമയുടെ വിജയം അവരുടെകൂടി വിജയമാണെന്നതിലും സന്തോഷം.

സംവിധായകനാണ് താരം
ൈക്രം, ത്രില്ലർ ഇത്തരത്തിലൊരു സിനിമയാകണം എന്ന ചിന്തയോടെയാകണം സംവിധായകൻ സിനിമയെ സമീപിച്ചിരിക്കുക. സംവിധായക​​​െൻറ മിടുക്ക് ഇതിൽ എടുത്തുപറയണം. ക്വാളിറ്റിയുള്ള ഒരു ചിത്രത്തിൽ അഭിനയിക്കുക എന്നത് എന്നെപ്പോലെ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ഏതൊരു നടനും അതുപോലെ മികച്ച നടന്മാരും ആഗ്രഹിക്കുന്ന കാര്യമാണ്. ആ ക്വാളിറ്റി തന്നെയാണ് ചിത്രത്തി​​െൻറ പ്രധാനം. ഇത്തരത്തിൽ ഒരു വേഷം ലഭിക്കുക എന്നത് പ്രയാസമാണ്. അപൂർവമായി മാത്രമേ മികച്ച തിരക്കഥയും മികച്ച ടീമിനൊപ്പം നല്ല ഒരു സിനിമ നടക്കാറുള്ളൂ. അതിൽ പ്രധാനവേഷമായി വരാൻ കഴിഞ്ഞു എന്നതാണ് എ​​െൻറ ഭാഗ്യം. നല്ല വേഷം കിട്ടുക എന്നത് ചെറിയ കാര്യമല്ല. കുറച്ചുപേർക്കു മാത്രമേ അങ്ങനെ നടക്കാറുള്ളൂ. എനിക്കത് കിട്ടി. അതുതന്നെയാണ് സന്തോഷം. തുടർച്ചയായ പൊലീസ് വേഷങ്ങൾ അടുത്തടുത്ത് വന്നു. എ​​​െൻറ അഞ്ചാമ​െത്ത പൊലീസ് വേഷമാണ് ഇത്​. അതിൽ അഞ്ചും അഞ്ചുരീതിയിലുള്ളത്​ ആയിരുന്നു. എല്ലാം ഒരുപോലെയുള്ളതായിരുന്നെങ്കിൽ ബോറടിച്ചേനെ. ആക്​ഷൻ ഹീറോ ബിജുവിലെ മിനിമോനിൽ നിന്നും വേഷവും സ്വഭാവവും എല്ലാം വ്യത്യസ്തമാണ് ജോസഫിൽ. ഇതിൽ ഒരു റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനാണ്. അതോടൊപ്പം ഫ്ലാഷ്ബാക്കായി ചെറുപ്പക്കാരനായ പൊലീസായും ചിത്രത്തിലെത്തുന്നുണ്ട്. കൂർമബുദ്ധിയുള്ള ഒരു പൊലീസാണ് ജോസഫ്. മുമ്പ് ചെയ്തിട്ടുള്ള പൊലീസ് കഥാപാത്രങ്ങളിൽനിന്ന്​ തികച്ചും വ്യത്യസ്തം.

joju george

ജോസഫും ജോജുവും
ജോസഫിനു മുമ്പും ശേഷവും സിനിമ ​െതരഞ്ഞെടുക്കുേമ്പാൾ തിരക്കഥയെക്കുറിച്ചുമാത്രമേ ചിന്തിക്കാറുള്ളൂ. ഞാൻ സിനിമയിൽ എന്തുചെയ്യുന്നു എന്നുമാത്രം േനാക്കും. അതിൽ കോമഡി, വില്ലൻ എന്നതൊരു വിഷയമല്ല. സ്ക്രിപ്റ്റ്, അതോടൊപ്പം ഞാൻ എന്തുചെയ്യുന്നു ഇത്രമാത്രം ശ്രദ്ധിക്കും. ബാക്കിയെല്ലാം സെക്കൻഡറി കാര്യങ്ങളാണ്. തിരക്കഥ നന്നാകുേമ്പാൾ കഥാപാത്രം ചെയ്യാൻ എളുപ്പമാകും. തമാശ ചെയ്യാൻ എളുപ്പമല്ല എന്നു പറയുന്നതിൽ കാര്യമില്ല. മോശം തിരക്കഥയിൽ തമാശ പറഞ്ഞാലും വില്ലൻ കഥാപാത്രം ആയാലും അതിൽ ഒരു അർഥവുമില്ല. അസ്ഥാനത്ത്​കയറി തമാശപറയുന്ന തിരക്കഥയാണെങ്കിലും കാര്യമില്ല. തമാശ, വില്ലൻ, നായകൻ എല്ലാംതന്നെ തിരക്കഥയെ ആശ്രയിച്ചിരിക്കും. ആ തിരക്കഥക്കനുസരിച്ച് ഏതു കഥാപാത്രമായാലും വിജയിപ്പിക്കാൻ കഴിയുക എന്നതാണ് നട​​​െൻറ ഉത്തരവാദിത്തം. ഒരുപക്ഷേ ജോസഫ് എന്ന കഥാപാത്രം കുറച്ചുനാളുകൾക്കുമുമ്പ് കിട്ടിയാൽ ചിലപ്പോൾ എനിക്കത് ചെയ്യാൻ സാധിക്കില്ല. സിനിമ എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കിയ സമയമാണിത്. ഇത്രയധികം വർഷം സിനിമയിൽ ഉണ്ടായിരുന്നു. എന്നാൽത്തന്നെയും ഇങ്ങനൊരു കഥാപാത്രം ലഭിക്കാൻ വൈകിപ്പോയി എന്ന തോന്നലൊന്നും ഇല്ല. ശരിക്കും ഇൗ കഥാപാത്രം ചെയ്യാൻ പറ്റിയ സമയം ഇപ്പോഴാണ്. എല്ലാറ്റിനും ഒാരോ സമയവും സന്ദർഭവുമുണ്ടല്ലോ. സംഭവിക്കുന്നതെല്ലാം നല്ലതിന്. നേരത്തേ ഒരു ഡയലോഗ് പോലും പറയാൻ അറിയില്ലായിരുന്നു. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്താണ് അതുപഠിച്ചത്. ഇത്രവർഷത്തെ നടപ്പുതന്നെയാണ് എ​​െൻറ എക്സ്പീരിയൻസ്. അതാണ് ജോസഫിനെേപ്പാലൊരു കഥാപാത്രം ചെയ്യാൻ സാധിച്ചതും.

joj

കരിയർ ബെസ്​റ്റ്​
നൂറുശതമാനം പത്മകുമാർ എന്ന സംവിധായകനോടാണ് ഇൗ കഥാപാത്രം ലഭിച്ചതിൽ നന്ദി പറയേണ്ടത്. എ​​െൻറ കരിയറിനെത്തന്നെ ഇൗ ചിത്രം മാറ്റിമറിച്ചുെകാണ്ടിരിക്കുകയാണ്. ഇത്തരത്തിൽ കരിയറിനെ തിരിച്ചുവിട്ടത് ആ സംവിധായക​​​െൻറ മിടുക്കാണ്. സിനിമകണ്ട് അധികമാരും വിളിച്ചിട്ടില്ല. എന്നാൽ, ഏറ്റവുമധികം സന്തോഷം നൽകിയത്, മഹാന്മാ​രോടൊപ്പം അഭിനയിച്ച് പരിചയമുള്ള, ഞാൻ ആരാധിക്കുന്ന കെ.പി.എ.സി ലളിതച്ചേച്ചി എന്നെ വിളിച്ച് അഭിനന്ദിച്ചതാണ്​. വളരെയധികം സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത്. സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, അനൂപ് മേനോൻ തുടങ്ങിയവരും സംവിധായകരായ അജയ് വാസുദേവ്, രജ്ഞിത് ശങ്കർ, ത്രില്ലർ സിനിമകളുടെ രാജാവെന്ന് വിളിക്കാവുന്ന ജിത്തു ജോസഫ്, മിഥുൻ മാനുവൽ തുടങ്ങിയവരെല്ലാം വിളിച്ചു. എല്ലാം മനസ്സുനിറയെ സന്തോഷം പകരുന്നു.

അങ്ങനെ പാട്ടുകാരനുമായി!
മനോഹരമായ പാട്ടുകളാണ് ചിത്രത്തിൽ രഞ്​ജിത് ചെയ്തിരിക്കുന്നത്. എല്ലാ പാട്ടുകളും ദിവസത്തിൽ ഒരിക്കലെങ്കിലും എടുത്ത് കേൾക്കാറുണ്ട്. അതി​​െൻറ എക്സൈറ്റ്മ​​െൻറ് ഇതുവരെയും മാറിയിട്ടില്ല. ആ പാട്ടുകൾ ഞാൻ ഇപ്പോഴും എക്സ്പീരിയൻസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിൽ പാടി അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു പ്ലസ്. അത് സംഭവിച്ചുപോയതാണ്. ബെനഡിക്ട് ഷൈനിനൊപ്പം ചേർന്നാണ് പണ്ടു പാടവരമ്പിലൂടെ പാട്ടുപാടിയിരിക്കുന്നത്.
പുതിയ നടന്മാരെല്ലാംതന്നെ സിനിമയിൽ പാടി അഭിനയിക്കുന്നുണ്ട്. അക്കൂട്ടത്തിൽ മനോഹരമായൊരു നാടൻ താളമുള്ളൊരു പാട്ടിൽ പാടി അഭിനയിക്കാൻ കഴിഞ്ഞു. അറിയാതെ അതും സിനിമയിൽ സംഭവിച്ചുപോയതാണ്. നല്ല സംവിധായകരുടെ, നല്ല സിനിമകളുടെ ഭാഗമായി തുടർന്നും ഉണ്ടാകണം എന്നതാണ്​ എ​​​െൻറ ആഗ്രഹം.

................

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joju GeorgeJosephMovie Interviewjoseph movie
News Summary - joju george Interview-Movie Interview
Next Story