അഭിനയ ജീവിതത്തിലെ ആനന്ദങ്ങൾ
text_fieldsമെഗാസ്റ്റാറിന്റെയും ലേഡി സൂപ്പർ സ്റ്റാറിന്റെയും വില്ലനായി ഗംഭീര തുടക്കം. തുടർന്ന് ചെയ്തതെല്ലാം എണ്ണംപറഞ്ഞ കഥാപാത്രങ്ങൾ. ഒടുവിലിപ്പോൾ ബോളിവുഡ് സിനിമയിലേക്കുള്ള ഡയറക്ട് എൻട്രി. റോഷൻ മാത്യു എന്ന നടനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നതും ഇതൊക്കെയാണ്. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം ചെയ്ത് മലയാള സിനിമയിലെ യൂത്ത് െഎക്കൺ നിരയിലേക്ക് ചുവടുവെപ്പുനടത്തിയ റോഷന്റെ അഭിനയത്തികവിനുള്ള അംഗീകാരമാണ് ബോളിവുഡിലേക്കുള്ള കാൽവെപ്പ്. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപിെൻറ സിനിമയിൽ നായകവേഷത്തിലാണ് റോഷനെത്തുന്നത് എന്നുകൂടിയറിയുേമ്പാൾ ആ അംഗീകാരത്തിന് മാറ്റ് കൂടും.
മമ്മൂട്ടിയും നയൻതാരയും മുഖ്യ കഥാപാത്രങ്ങളായ 'പുതിയ നിയമ'ത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റോഷൻ മാത്യു പിന്നീട് 'ആനന്ദ'ത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരമാകുന്നത്. ഏറ്റവുമൊടുവിൽ വിനായകൻ നായകനായ 'തൊട്ടപ്പ'നിൽ 'ഇസ്മു'വായും റോഷൻ വിസ്മയിപ്പിച്ചു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'മൂേത്താൻ' എന്ന ബഹുഭാഷാ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും റോഷനാണ്. മലയാള സിനിമയിലെ തിരക്കുകളിൽനിന്ന് ബോളിവുഡിെൻറ വിസ്മയക്കാഴ്ചകളിലേക്ക് ചുവടുവെക്കുന്ന റോഷൻ വിശേഷങ്ങൾ പങ്കുവെക്കുന്നു...
'ആനന്ദം' ബോളിവുഡ് വരെ
ബോളിവുഡിലേക്കുള്ള ക്ഷണം വന്നപ്പോൾ മുതൽതന്നെ വല്ലാത്ത ആവേശത്തിലാണ്. അതും ഹിറ്റ്മേക്കർ അനുരാഗ് കശ്യപിനെപ്പോലെ ഒരാളുടെ സിനിമയിൽ നായകനായിട്ടുകൂടിയാകുേമ്പാൾ സന്തോഷത്തിന്റെ അളവ് കൂടും. ഇപ്പോൾ ഷൂട്ട് തുടങ്ങി ഒരു ഷെഡ്യൂൾ കഴിഞ്ഞു. മറ്റുള്ളവരുടെകൂടെ േജാലി ചെയ്യുന്നതുപോലെയല്ല, തികച്ചും വ്യത്യസ്തമായൊരു അനുഭവമാണ് അനുരാഗ് കശ്യപിന്റെ കൂടെ. യുനീക് രീതിയിൽ സിനിമചെയ്യുന്ന ഡയറക്ടറാണ് അദ്ദേഹം. അത്യാവശ്യം നന്നായിത്തന്നെ ഹിന്ദി സംസാരിക്കാനറിയുന്നതുകൊണ്ട് ഭാഷയും പ്രശ്നമായില്ല. ആ സിനിമയെക്കുറിച്ച് വിശദമായി ഇപ്പോൾ സംസാരിക്കാൻ പറ്റില്ല. ഷൂട്ട് പുരോഗമിക്കുന്നല്ലേയുള്ളൂ.
തലവരമാറ്റിയ 'മൂത്തോൻ'
'മൂത്തോൻ' സിനിമയെക്കുറിച്ചും ഒന്നും പുറത്തുപറയാൻ പാടില്ലെന്ന് നിർദേശമുണ്ട്. ഞാൻ ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും സംതൃപ്തി നൽകിയ സിനിമയായിരുന്നു മൂത്തോൻ. കൂടെ സിനിമ ചെയ്യണമെന്നാഗ്രഹിച്ച ഒരുപാടുപേരെ ഒറ്റയടിക്ക് ആ സിനിമയിലൂടെ കിട്ടി. ഒരു സിനിമ ചെയ്തുകഴിഞ്ഞ് പുറത്തിറങ്ങുേമ്പാൾ നമുക്ക് തോന്നാറുള്ള ഒന്നാണ് കുറച്ചുകൂടി നന്നായിട്ട് ചെയ്യാമായിരുന്നു എന്നത്. പക്ഷേ, മൂത്തോൻ ചെയ്തശേഷം ആ ചിന്ത കുറവായിരുന്നു. ഞാൻ അത്ര സംതൃപ്തനായിരുന്നു. ഇൗ വർഷംതെന്ന മൂത്തോന്റെ റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഗീതു മോഹൻദാസിന്റെ സർപ്രൈസ്
ഗീതു മോഹൻദാസ് ഫേസ്ബുക്കിലൂടെയാണ് ബോളിവുഡിലേക്കുള്ള എന്റെ അരങ്ങേറ്റം അറിയിച്ചത്. 'മൂത്തോൻ' സിനിമയിൽ അനുരാഗ് സാറും ഒരു ഭാഗമാണ്. അങ്ങനെയാണ് എന്നെയും എന്റെ അഭിനയവും കാണുന്നത്. കണ്ട ഉടനെതന്നെ വിളിച്ച് ഇഷ്ടമായെന്നുപറഞ്ഞു.'ഞാൻ കുറച്ച് സമയമായി ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഒരു പ്രോജക്ട് ഉണ്ട്, അതിന്റെ സ്ക്രിപ്റ്റ് ഒന്ന് അയച്ചുതരാം, വായിച്ചിട്ട് ഇഷ്ടപ്പെടുന്നുണ്ടോ എന്ന് പറയണം' എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. അത്രയേ ഉണ്ടായുള്ളൂ. ആവേശംകൊള്ളിച്ച ഒരു സ്ക്രിപ്റ്റ്കൂടിയായിരുന്നു അത്. വായിച്ചുകഴിഞ്ഞ് വിവരം പെെട്ടന്നുതന്നെ പറഞ്ഞു, പിന്നീട് ഞങ്ങൾ ഒരുതവണ കണ്ടു, സംസാരിച്ചു. പിന്നീട് കാണുന്നത് ഷൂട്ടിങ് സമയത്താണ്.
സൂചിമോൻ v/s ഇസ്മു
ആനന്ദത്തിലെ സൂചിമോനിൽനിന്ന് 'തൊട്ടപ്പനി'ലെ ഇസ്മുവിലേക്കുള്ള ദൂരമല്ല, കഥാപാത്രങ്ങളുെട മാറ്റത്തിനാണ് പ്രസക്തി. ഒരുപാട് സാധ്യതകളുള്ള ഒരു പ്രോജക്ട് ആയിരുന്നു 'തൊട്ടപ്പൻ' സിനിമയും അതിലെ 'ഇസ്മു' എന്ന കഥാപാത്രവും. എനിക്ക് ആ സമയത്ത് വളരെ അത്യാവശ്യമായിരുന്ന ഒരു പ്രോജക്ട്കൂടിയായിരുന്നു അത്. ഒരു തരിപോലും എേൻറതല്ലാത്ത ജീവിതശൈലിയിലുള്ള ഒരു കഥാപാത്രമാണ് 'ഇസ്മു'. ഞാൻ വിനായകൻ ചേട്ടന്റെ ഫാനാണ്. അദ്ദേഹത്തിന്റെ ഒാരോ സിനിമയും ഷോട്ട് വൈസ് ശ്രദ്ധിക്കാറുണ്ട്. തൊട്ടപ്പനിൽനിന്ന് കിട്ടിയ, മനസ്സിൽ തട്ടിയ ഏറ്റവും വലിയ ഒാർമകൾ വിനായകൻ ചേട്ടന്റെ കൂടെ ചെയ്ത ഒാരോ സീനുകളുമാണ്.
പലരും ഉപദേശിച്ചു; വില്ലൻ വേണ്ട
'പുതിയ നിയമ' ത്തിൽ മമ്മൂട്ടിയുടെയും നയൻതാരയുടെയും വില്ലനായിട്ടായിരുന്നു സിനിമയിലുള്ള അരങ്ങേറ്റം. എന്റെയടുത്ത് പലരും പറഞ്ഞിരുന്നു ആദ്യംതെന്ന വില്ലൻ വേഷം ചെയ്യേണ്ട എന്നൊക്കെ. എന്നെ സംബന്ധിച്ചിടത്തോളം ആ വാദത്തിൽ പ്രസക്തിയൊന്നുമില്ല. ഒരു ബുദ്ധിമുട്ടും അതുകൊണ്ട് ഉണ്ടായിട്ടുമില്ല.
ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് മമ്മൂക്കയും നയൻതാരയുമാണ് ലീഡ് റോളിൽ എന്നറിയുന്നത്. എന്റെ അച്ഛൻ ചങ്ങനാശ്ശേരിയിലെ ഏറ്റവും വലിയ മമ്മൂക്ക ഫാൻ ആണ്. ഷൂട്ടിങ് സമയത്ത് ആദ്യം ചെന്ന് മമ്മൂക്കയെ കണ്ട് അനുഗ്രഹം വാങ്ങി. അതുപോലെതന്നെയാണ് നയൻതാരയുെട കൂടെയുള്ള അഭിനയവും. എല്ലാം ഒാർത്തെടുക്കുേമ്പാൾ അഭിമാനവും സന്തോഷവും മാത്രം.
ഒാൾെവയ്സ് സെലക്ടിവ്
ഞാൻ അതുവരെ ചെയ്തതിൽനിന്ന്, അതല്ലെങ്കിൽ അവസാനം ചെയ്ത ഒന്നുരണ്ട് കഥാപാത്രങ്ങേളാട് ഒട്ടും സാമ്യമില്ലാത്തതാവണം എന്നതുതന്നെയാണ് എന്റെ സിനിമ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. ഞാൻ ശ്രദ്ധിച്ച ചില സംവിധായകരുണ്ട്. ഒരുപാട് ചെറിയ ചെറിയ കഥകളെടുത്ത് കലർപ്പില്ലാതെ, രസകരമായിട്ട് ചെയ്യുന്നവർ. അങ്ങെനയുള്ള സിനിമകളുടെ ഭാഗമാവണം എന്നതാണ് ആഗ്രഹം. അങ്ങനെ പുതിയ നിയമം, അടികപ്യാരേ കൂട്ടമണി, ആനന്ദം, വിശ്വാസപൂർവം മൻസൂർ, കടംകഥ, മാച്ച് ബോക്സ്, ഒരായിരം കിനാക്കളാൽ, കൂടെ, തൊട്ടപ്പൻ, മൂത്തോൻ തുടങ്ങിയ സിനിമകൾ ചെയ്തു.
നാടകത്തിൽ നിന്ന് സിനിമയിലേക്ക്
കുറെ വർഷങ്ങളായി നാടകം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മുംബൈയിലായിരുന്നു നാടകപ്രവർത്തനം മുഴുവൻ. അതിനിടക്ക് വീട്ടിലെ ആവശ്യത്തിനു ഒരുമാസം കൊച്ചിയിൽ വന്ന് നിൽക്കേണ്ടിവന്നു. അമ്മയുടെ സുഹൃത്താണ് കിരീടം ഉണ്ണി. ഒരുദിവസം ഉണ്ണി സാറിനെ കണ്ട് ഞാൻ നാടകങ്ങളെല്ലാം ചെയ്യുന്നുണ്ട്, അഭിനയിക്കാൻ താൽപര്യമുണ്ട് എന്നുപറഞ്ഞു. 'നിന്റെ ശബ്ദമെല്ലാം െകാള്ളാം, ഒരുദിവസം കുറച്ചുപേരെ നിനക്ക് പരിചയെപ്പടുത്തിത്തരാം, വിളിക്കുേമ്പാൾ ഒരുദിവസം എറണാകുളത്തേക്ക് വാ' എന്ന് മറുപടി. അങ്ങനെ ഉണ്ണി സർ സിനിമാരംഗത്തെ ഒരുപാടുപേരെ പരിചയപ്പെടുത്തിത്തന്നു. അതിലൊരാളായിരുന്നു പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്. അവരന്ന് 'പുതിയ നിയമ'ത്തിലേക്ക് ആളെ അന്വേഷിക്കുകയായിരുന്നു. അങ്ങനെ സംവിധായകൻ എ.കെ. സാജൻ സാറുമായി ചെറിയൊരു കൂടിക്കാഴ്ച കഴിഞ്ഞ് 'പുതിയ നിയമ'ത്തിലേക്ക്. ഇൗ സിനിമ പുറത്തിറങ്ങിക്കഴിഞ്ഞശേഷം സ്ക്രിപ്റ്റ് റൈറ്റർ രാഗേഷ് മൺടോടി ആനന്ദം എന്ന സിനിമയുടെ ഒാഡിഷൻ നടക്കുന്നുണ്ട് പെങ്കടുക്കണം എന്നുപറഞ്ഞു. അങ്ങനെ ഒാഡിഷൻ കഴിഞ്ഞ് ആനന്ദത്തിലേക്ക്...
'ആനന്ദ'ത്തിന്റെ നാളുകൾ
മരിക്കുന്നതുവരെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി കാണുന്നത് 'ആനന്ദ'ത്തെയാകും. ഇതുവരെ ചെയ്തതിൽെവച്ച് ഏറ്റവും സന്തോഷം നിറഞ്ഞ പ്രോജക്ടും അതുതന്നെ. ആനന്ദത്തിൽ വർക്ക് ചെയ്ത ഒാരോരുത്തരും അത്ര ആത്മാർഥമായിട്ടാണ് ആ പ്രോജക്ടിനെ കണ്ടത്.
സിനിമയിൽ മുൻപരിചയമുള്ള ഒന്നോ രണ്ടോപേർ മാത്രമേ അക്കൂട്ടത്തിൽ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ആ സിനിമ അത്ര വിജയിച്ചത് അതിലെ ഒാരോരുത്തരുടെയും പരിശ്രമംകൊണ്ടുതെന്നയാണ്. അല്ലെങ്കിൽ അത് വെറും രണ്ട് ബസുകളിൽ ടൂർ പോയി തിരിച്ചുവരുന്ന ഒരു കൂട്ടം ആളുകളുടെ കഥ മാത്രമായിപ്പോയേെന. സിനിമയുടെ ആദ്യ ഷോ കണ്ടുകൊണ്ടിരിക്കുേമ്പാഴാണ് ആദ്യമായി ഒരു ഡയറക്ടർ എന്നെ ഇങ്ങോട്ടു വിളിച്ച് 'ഒരു സ്ക്രിപ്റ്റ് ഉണ്ട് റോഷൻ' എന്നുപറയുന്നത്. ഒരാൾ സിനിമക്കുവേണ്ടി ഇങ്ങോട്ട് വിളിക്കുക! ആ ഒരു മാറ്റം ഉണ്ടാക്കിയത് ആനന്ദമാണ്.
പഠനം പലനാടുകളിൽ
കുഞ്ഞായിരിക്കുേമ്പാൾ അച്ഛനുമമ്മക്കും ട്രാൻസ്ഫർ കിട്ടി പല സ്ഥലങ്ങളിലേക്ക് പോകുന്ന പരിപാടിയായിരുന്നു. അച്ഛന് ബാങ്കിലാണ് ജോലി. പഞ്ചാബിൽ നിൽക്കുന്ന സമയത്താണ് സ്കൂളിങ് തുടങ്ങുന്നത്. ഒരു മിലിട്ടറി കേൻറാൺമെൻറിലായിരുന്നു താമസം. താമസസ്ഥലത്തുനിന്ന് പാകിസ്താൻ അതിർത്തിയിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ല. അവിടെ പ്ലേ സ്കൂളുകളും കിൻറർഗാർട്ടനുമൊന്നുമില്ല. അടുത്തൊരു ടീച്ചറാൻറി ഉണ്ടായിരുന്നു. അവരാണ് അക്ഷരങ്ങളൊക്കെ പഠിപ്പിച്ച് തന്നിരുന്നത്. ഒന്നാംക്ലാസും രണ്ടാം ക്ലാസിന്റെ പകുതിയും പഞ്ചാബിലായിരുന്നു. അതുകഴിഞ്ഞപ്പോഴേക്ക് അച്ഛന് തിരിച്ച് കേരളത്തിലേക്ക് സ്ഥലംമാറ്റമായി. കോട്ടയത്താണ് പിന്നെ ബാക്കി സ്കൂൾ പഠനം നടന്നത്.
12 വർഷവും കോട്ടയം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഞാനും ചേച്ചിയും. കൂടെയുണ്ടായിരുന്ന ഒരുപാടു പേർ എൻജിനീയറിങ്ങിന്റെ പിറകെ പോയതുകൊണ്ടും അമ്മ എൻജിനീയർ ആയതുകൊണ്ടും എൻട്രൻസൊക്കെ എഴുതി കുസാറ്റിൽ സീറ്റ് കിട്ടി. അങ്ങനെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ പഠനം. കോളജ് എങ്ങനെയായിരിക്കണം എന്നൊക്കെയൊരു ധാരണ മനസ്സിലുണ്ടായിരുന്നു.
എന്റെ ആ ധാരണ കുസാറ്റുമായി ഒട്ടും യോജിച്ചതല്ലായിരുന്നു. ഒരുകൊല്ലം കഴിഞ്ഞപ്പോൾ അവിടെനിന്നിറങ്ങി. മദ്രാസ് ക്രിസ്ത്യൻ കോളജിനെക്കുറിച്ച് അന്വേഷിച്ചുതുടങ്ങി. ബി.എസ്സി ഫിസിക്സ് പഠിക്കാൻ അവിടെയെത്തി.
ചെന്നൈക്ക് പുറത്തുള്ള ഒരു തിയറ്റർ കമ്പനി ആ സമയത്ത് അവരുടെ ഒരു നാടകത്തിന് ഒാഡിഷൻ ചെയ്യാൻവേണ്ടി കോളജിൽവന്നിരുന്നു. ആ നാടകത്തിൽ ചെറിയൊരു റോൾ കിട്ടി. പിന്നീട് ചെന്നൈയിൽ ഒരുപാട് നാടകങ്ങൾ ചെയ്തു. നാടകം കരിയർ ആക്കി എടുക്കാം എന്നതായിരുന്നു ആദ്യ തീരുമാനം. പിന്നീട് ഡ്രാമ സ്കൂൾ മുംബൈയിൽ ഒാഡിഷൻ ചെയ്തു, അവിെട പ്രവേശനം ലഭിച്ചു. അങ്ങനെ മുംബൈയിലേക്ക്. മുംബൈയിൽതെന്ന നിന്ന് വീണ്ടും നാടകങ്ങളും പരസ്യങ്ങളും വെബ്സീരീസുമൊെക്ക ചെയ്തു. ആ സമയത്താണ് കൊച്ചിയിലേക്ക് വരുന്നതും 'പുതിയ നിയമ'ത്തിലേക്കെത്തുന്നതും.
'എ വെരി നോർമൽ ഫാമിലി'
മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് താമസം മാറിയ സമയം. ഞാൻ വ്യക്തിപരമായി ഏറെ ആസ്വദിച്ചിരുന്ന ഒന്നാണ് നാടകം. അത് ചെയ്യുേമ്പാൾ കിട്ടുന്ന ഒരു സംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്നെപ്പോലെത്തന്നെ ചെന്നൈയിൽ നാടകങ്ങൾ ചെയ്തിട്ടുള്ള അഭിനേതാവാണ് ദർശന. ദർശനയും ആ സമയത്ത് കൊച്ചിയിലുണ്ടായിരുന്നു. ഇഷ്ടമുള്ള സിനിമകൾ മാത്രം ചെയ്യാൻ ശ്രമിക്കുന്നതുകൊണ്ടോ, അല്ലെങ്കിൽ ആഗ്രഹിക്കുന്നത്ര സിനിമ വരാത്തതുകൊണ്ടോ ഇടക്ക് ഒന്നുരണ്ട് മാസമൊെക്ക ഒഴിവ് കിട്ടാറുണ്ട്. അങ്ങനെ ഞങ്ങൾ രണ്ടു പേരുംകൂടി തീരുമാനിച്ചു ഇനി സമയം കിട്ടുേമ്പാൾ ചെറിയൊരു നാടകം ചെയ്യണമെന്ന്. അധികം ദൈർഘ്യമില്ലാത്ത, അധികം കഥാപാത്രങ്ങളില്ലാത്ത ഒന്ന്.
അങ്ങനെ തുടങ്ങിയ െഎഡിയയാണ്. നാടകമാക്കാൻ ഒരു കഥയുടെ ത്രെഡ് ഉണ്ടായിരുന്നു. അതൊരു എഴുത്തുകാരനുമായി ചർച്ചചെയ്തു. ചെയ്ത് വന്നപ്പോഴേക്കും അതിൽ കൂടുതൽ കഥാപാത്രങ്ങൾ വന്നു. പതുക്കപ്പതുക്കെ അതൊരു വലിയ പ്രോജക്ട് ആയിമാറി. അതാണ് ഞങ്ങളുടെ 'എ വെരി നോർമൽ ഫാമിലി'. ഇതുവരെ അഞ്ച് ഷോ ചെയ്തുകഴിഞ്ഞു. പ്രതികരണം വളരെ പോസിറ്റിവ് ആണ്. കേരളത്തിൽ മറ്റു സ്ഥലങ്ങളിലും പുറത്തുമൊക്കെ ചെയ്യണമെന്നുണ്ട്. അടുത്ത വർഷം മെറ്റാരു നാടകം ചെയ്യണമെന്നുണ്ട്.
ഹിറ്റ് പടത്തിന്റെ അർഥം മാറ്റിയവർ
ഇപ്പോൾ സിനിമകൾക്ക് നല്ല സമയമാണ്. പ്രത്യേകിച്ച് മലയാളത്തിൽ. ഇപ്പോൾ തിയറ്ററുകളിലുള്ള മുഴുവൻ സിനിമകളും എനിക്ക് കാണണമെന്നുണ്ട്. അങ്ങനെ, ഇറങ്ങിയ എല്ലാ പടങ്ങളും കാണണം എന്നത് േതാന്നുന്നതുതന്നെ സിനിമ മേഖലക്ക് നല്ലകാലമാണ് എന്നതിന്റെ തെളിവാണ്. പിന്നെ, പലതരം സിനിമകൾ പ്രേക്ഷകർ ഏറ്റെടുത്തുതുടങ്ങി. വാർപ്പുമാതൃകകളെ പൊളിച്ചെഴുതുന്ന സിനിമകൾ, നായികാ നായകന്മാർ ഒക്കെ ധാരാളം വന്നുതുടങ്ങി. പതുക്കപ്പതുക്കെ നമ്മുടെ മലയാള സിനിമയിലെ 'നല്ല സിനിമ' എന്നതിന്റെ അർഥം ഒന്നുകൂടി വിശാലമായിെക്കാണ്ടിരിക്കുകയാണ്. ഒരൊറ്റ സിനിമകൊണ്ട് 'ഹിറ്റ് പടം' എന്ന പഴഞ്ചൻ പ്രയോഗത്തെ പൊളിച്ചെഴുതി നിരവധിപേർ. പേരെടുത്തുപറഞ്ഞവർ മാത്രമല്ല ഒത്തിരിപ്പേരുണ്ട്. ഇൗ സമയത്ത് എന്നെപ്പോലെ വളർന്നുെകാണ്ടിരിക്കുന്ന, പ്രത്യേകിച്ച് പുറത്തുനിന്നു വന്നുകേറിയ ഒരു നടന് കിട്ടുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.
'കൂട്ടുകാരുടെ റോഷൻ, വീട്ടുകാരുടെയും
പല സ്ഥലങ്ങളിലായി ചാടിച്ചാടി നടന്നിട്ടുള്ള ആളായതുകൊണ്ട് കൂട്ടുകാരൊക്കെ പലയിടത്തും ചിതറിക്കിടക്കുകയാണ്. ഇപ്പോൾ കൊച്ചിയിലുള്ളത് ആനന്ദത്തിലെ കൂട്ടുകാർതന്നെ. ഞങ്ങൾ മൂന്നാലുപേർ കൊച്ചിയിൽതെന്നയുണ്ട്. പിന്നെ നാടകത്തിലെ എല്ലാവരും, ആ ഫുൾ ടീം ഏറ്റവും അടുപ്പമുള്ളവരാണ്. നാടകംകൊണ്ട് കിട്ടിയ ഏറ്റവും വലിയ കാര്യങ്ങളിലൊന്നാണ് അതിലെ ഒാരോരുത്തരുമായുള്ള സൗഹൃദം. ദർശന ഏറ്റവുമടുത്ത സുഹൃത്താണ്. ദർശനയുമായി എട്ടു കൊല്ലത്തെ പരിചയമുണ്ട്.
കോട്ടയം ചങ്ങനാശ്ശേരിയാണ് വീട്. സ്വർഗമാണ് എനിക്ക് എല്ലാവരേയുംപോെല എന്റെ നാടും വീടും. കേരളത്തിനുള്ളിലെ ചെറിയ ചെറിയ നാട്ടിൽനിെന്നാക്കെ െകാച്ചിയും കോഴിക്കോടും തിരുവനന്തപുരത്തുമൊെക്ക വന്നുനിൽക്കുന്ന എല്ലാവർക്കും സ്വന്തം നാടിനെപ്പറ്റി േതാന്നുന്ന അേത ഫീലിങ് തന്നെയാണ് എന്റെയും.
തിരിച്ച് നാട്ടിൽ ചെല്ലുേമ്പാൾ അവിടെ എല്ലാത്തിന്റെയും നിറം കുറച്ചുകൂടി കൂടുതലായിട്ട് തോന്നും, മഴക്കൊക്കെ കുറച്ചുകൂടി ഭംഗിയുണ്ടാകും. ചെറിയ ചെറിയ പ്രശ്നങ്ങളൊെക്ക നാട്ടിൽ കുടുംബത്തോടൊപ്പം ചെന്നിരിക്കുേമ്പാൾ പെെട്ടന്ന് ഇല്ലാതാവും, മനസ്സ് വല്ലാതെ ഫ്രീയാകും.
ഇപ്പൊ വീട്ടിലാരുമില്ല. നാട്ടിലെ വീട് അടച്ചിട്ടിരിക്കുകയാണ്. അച്ഛനും അമ്മയും എറണാകുളത്താണ്. അച്ഛൻ മാത്യു ജോസഫ് കനറാ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ റെജീന അഗസ്റ്റിൻ പി.ഡബ്ല്യു.ഡി എൻജിനീയർ ആയിരുന്നു. ചേച്ചി രേഷ്മ മേരി മാത്യു കോഴിക്കോട് ആർകിെടക്ട് ആണ്.
('മാധ്യമം' കുടുംബം മാഗസിനിൽ പ്രസിദ്ധീകരിച്ചത്.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.