അഭിനയ സാധ്യത നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുന്നത് -സിജു വിൽസൺ
text_fieldsപള്ളിപ്പുറം ഗ്രാമത്തിലെ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട കഥ പറയുന്ന മനോജ് നാ യർ സംവിധാനം ചെയ്ത ചിത്രമാണ് വാർത്തകൾ ഇതുവരെ. ഹാപ്പി വെഡിങ് ഫെയിം സിജു വിൽസൺ, വിനയ് ഫോർട്ട് എന്നിവർ താരങ്ങളായ ചി ത്രത്തിന്‍റെ വിശേഷങ്ങൾ നായകൻ സിജു വിൽസൺ മാധ്യമവുമായി പങ്കുവെക്കുന്നു.
‘വാർത ്തകൾ ഇതുവരെ’യുടെ പ്രേക്ഷകപ്രതികരണം?
നല്ല പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗ്രാമീണതയുടെ പശ് ചാത്തലത്തിലാണ് ചിത്രം പറഞ്ഞുപോകുന്നത്. നർമ്മത്തിൽ ചാലിച്ച ക്ലീൻ എൻറർടയിനറാണ് ചിത്രം. തമാശ, റൊമാൻസ്, സസ്പെൻസ് എ ല്ലാം സിനിമയിൽ കടന്നുവരുന്നു. അതിന്‍റെതായ രീതിയിൽ നല്ല പ്രതികരണം ലഭിക്കുന്നുണ്ട്. പ്രേക്ഷകർ ഈ സിനിമ സ്വീകരിക ്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.
ആദ്യമായി പൊലീസ് കഥാപാത്രം?
ആദ്യമായാണ് ഒരു പൊലീസ് വേഷം അവതര ിപ്പിക്കുന്നത്. കൂടാതെ ചിത്രത്തിലെ നായകന് വേണ്ടി വണ്ണവും കവിളിൽ തുടിപ്പും കട്ടിമീശയും വയറും വേണമായിരുന്നു. സംവിധായകൻ മുൻകൂട്ടി ഈ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സിനിമക്ക് മുമ്പായി വണ്ണം കൂട്ടാൻ വേണ്ടി നന്നായി ഭക്ഷണം കഴിക്കേണ്ടി വന്നു. കൂടാതെ പൊലീസിന്‍റെ സല്യൂട്ട് രീതികൾ പഠിച്ചു.
വിനയ് ഫോർട്ട്-സിജു വിൽസൻ ഒന്നിക്കുന്ന ചിത്രം
ഞങ്ങൾ മുമ്പ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ചുള്ള സീൻ വരുന്ന ആദ്യ സിനിമയാണിത്. സിനിമയിൽ സജീവമാകുന്നതിന് മുമ്പ് തന്നെ വിനയനെ അറിയാമായിരുന്നു. അത് സിനിമക്ക് ഒരുപാട് ഗുണം ചെയ്തു.
വിനയ് ഫോർട്ടിനൊപ്പം ഉള്ള ലൊക്കേഷൻ അനുഭവം?
ഒരു ഗാനരംഗത്തിൽ ഞാനും വിനയ്ഫോർട്ടും ആലീസ് എന്ന നായികയുടെ പിറകെ പാട്ട് പാടി നടക്കുന്ന രംഗമുണ്ട്. ഒരു പാടവരമ്പത്ത് വെച്ചാണ് ചിത്രീകരണം നടക്കുന്നത്. അവസാനം ഞാനും വിനയ് ഫോർട്ടും തമ്മിൽ അടികൂടുന്ന രംഗമുണ്ടായിരുന്നു. അപ്പോൾ
വിനയ് അടുത്തു വന്നു പറഞ്ഞത് ഞാൻ ഒരു ചെറിയ മനുഷ്യനാണ് വലിയ രീതിയിൽ ഒന്നും തല്ലരുത് എന്നായിരുന്നു. എന്നാൽ ചിത്രീകരണ സമയത്ത് എന്നെ അദ്ദേഹം വയലിലേക്ക് തള്ളിയിടുകയും ചെയ്തു(ചിരിക്കുന്നു).
പുതുമുഖ താരം അഭിരാമി ഭാർഗവൻ നായിക
പുതുമുഖ താരത്തിന്‍റെതായ പ്രശ്നങ്ങളൊന്നും അഭിരാമിയിൽ ഇല്ലായിരുന്നു. ഒരു പ്രണയരംഗമാണ് സിനിമക്കായി ആദ്യമായി അഭിനയിക്കുന്നത്. ആദ്യദിവസം അതിൻറെതായ ചെറിയൊരു പ്രശ്നം ഉണ്ടായി എങ്കിലും അഭിരാമി വേഗം തന്നെ അത് തരണം ചെയ്തു. ഒരു ഡാൻസർ കൂടി ആയതിനാൽ നോട്ടവും ഭാവവുമൊക്കെ അഭിരാമിയുടേത് കൃത്യമായിരുന്നു.
നായകനായും സഹകഥാപാത്രവുമായുമുള്ള വേഷങ്ങൾ
ഇഷടപ്പെട്ട സിനിമകളാണ് ചെയ്യാറുള്ളത്. കഥയും കഥാപാത്രവും ഇഷ്ടമായാൽ നായകനാണെന്നോ സഹനടനാണെന്നോ ഒന്നും നോക്കാറില്ല. ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെല്ലാം ചെയ്യണമെന്നാണ് ആഗ്രഹം. പെർഫോമൻസ് സ്‌പെയ്‌സ് മാത്രമാണ് സിനിമകളിൽ നോക്കാറുള്ളത്. ഭാവിയിൽ നല്ല കഥാപാത്രങ്ങൾ ലഭിക്കാൻ നായകനാകുന്നത് വഴി കാരണമാകുമെന്ന സാധ്യത കൂടിയുണ്ട്.
മലർവാടി ആർട്ട്‌സ് ക്ലബ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്നിട്ട് പത്തു വർഷം
ഒാഡീഷൻ വഴി ആണ് മലർവാടി ആർട്ട്‌സ് ക്ലബ് എന്ന സിനിമയിലെത്തുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, തിരിച്ചറിയുന്ന നിലയിലേക്ക് ഇന്ന് മാറാനായി എന്നതിൽ അതിയായ സന്തോഷമുണ്ട്.
പുതിയ സിനിമകൾ
ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന മറിയം വന്ന് വിളക്കൂതി ആണ് അടുത്ത വരാനിരിക്കുന്ന സിനിമ. പിന്നെ വാരികുഴിയിലെ കൊലപാതകം സിനിമയുടെ സംവിധായകന്‍റെ അടുത്ത സിനിമയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.