മലയാളത്തിലെ ആദ്യ സൂപ്പർഹീറോയാണ് ഒടിയൻ -ശ്രീകുമാർ മേനോൻ
text_fieldsകാലമേറെ കഴിഞ്ഞാലും ഐതിഹ്യങ്ങൾ മറഞ്ഞ് പോകില്ല. പാലക്കാടിനെ ചുറ്റിപ്പറ്റി നില നിൽക്കുന്ന ഐതിഹ്യമാണ് ഒടിയൻ. ഈ പശ്ചാത്തലമാക്കിയാണ് ശ്രീകുമാർ മേനോൻ തെൻറ ആദ്യ ചിത്രമായ ഒടിയൻ ഒരുക്കുന്നത്. ഹൊറർ-ഫ ാൻറസി സിനിമകൾ മലയാളത്തിൽ നിരവധി ഇറങ്ങിയിട്ടുണ്ട്. അതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഒടിയൻ. അധികമാരും പറ യാത്ത കഥയിലേക്കാണ് ശ്രീകുമാർ മേനോൻ കാമറ തിരിക്കുന്നത്. ഡിസംബർ 14ന് തിയേറ്ററിലെത്തുന്ന സിനിമയെ കുറിച്ച് ശ്ര ീകുമാർ മേനോൻ മാധ്യമം ഒാൺലൈനോട് സംസാരിക്കുന്നു
ഒടിയനെന്ന ഐതീഹ്യത്തിൽ നിന്നും ആദ്യ സിനിമ < /strong>
തിരക്കഥാകൃത്തിനും എനിക്കും പരിചിതമാണ് ഒടിയൻ എന്ന കഥാപാത്രം. കുട്ടികാലത്ത് ഒടിയനെ കുറിച്ചുള്ള കഥകൾ ക േട്ടാണ് വളർന്നത്. എെൻറ അമ്മാവെൻറ കാലത്തെല്ലാം ഗ്രാമങ്ങളിലും ഒടിയൻ ഉണ്ടായിരുന്നതായി വിശ്വാസം ഉണ്ടായ ിരുന്നു. സന്ധ്യമയങ്ങിയാൽ ഒടിയനെ ഭയന്ന് കുട്ടികളാരും വീടിന് പുറത്തേക്കിറങ്ങാറില്ല. കുട്ടിക്കാലം മുതൽ പരിചി തമാണ് ഒടിയനും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും. സ്വാഭാവികമായും കണ്ടു പരിചയിച്ച കഥയും പശ്ചാത്തലവും ആദ്യ സിനിമക്ക് വിഷയമാവുകയായിരുന്നു.
ഒടിയൻ സിനിമയിൽ
സാഹിത്യകൃതികളെല്ലാം ഒടിയനെ ഇതിഹാസമായി അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് സിനിമ സ്വീകരിക്കുന്നത്. ഇതുവരെ നില നിന്നിരുന്ന ഒടിയൻ ഐതീഹ്യങ്ങളെ സിനിമ അതേപോലെ സ്വീകരിക്കുന്നില്ല. പകരം മിത്തുകളിൽ നിന്നും കഥകളിൽ നിന്നുമെല്ലാം യഥാർത്ഥത്തിൽ എന്താണെന്ന് ഒടിയനെന്നുള്ള ഒരു അന്വേഷണമാണ് സിനിമ.
ചരിത്രപശ്ചാത്തലമില്ലാതെ റിയലസ്റ്റിക്കായി ഒടിയൻ എന്ന ഐതീഹ്യത്തെ സമീപിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഒടിയൻ ഇങ്ങനെയായിരിക്കാം എന്ന് മാത്രമാണ് സിനിമയിൽ പറയുന്നത്. പൂർണമായും അത് ശരിയാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഗർഭിണിയുടെ ഗർഭപാത്രത്തിൽ നിന്ന് ഭ്രൂണത്തെ പുറത്തെടുത്ത് അതെടുത്ത് ചെവിയിൽവെച്ച് മൃഗമായി മാറി ആളുകളെ ക്രൂരമായി കൊലപ്പെടുത്തി വീണ്ടും മനുഷ്യനായി മാറുന്നതാണ് നിലനിൽക്കുന്ന ഒടിയൻ ഐതീഹ്യം. ഇതിനെ പൂർണമായും മാറ്റി സൂപ്പർ ഹീറോ പരിവേഷമാണ് സിനിമക്ക് നൽകുന്നത്.
മലയാളത്തിലെ ആദ്യ പ്രാദേശിക സൂപ്പർ ഹീറോയായിരിക്കും ഒടിയൻ. ടാർസൻ, സ്പൈഡർമാൻ, സൂപ്പർമാൻ എന്നിവരെ പോലെ മലയാളത്തിെൻറ സൂപ്പർ ഹീറോയായിരിക്കും ഒടിയൻ. അയാൾക്ക് പകയും പ്രതികാരവും പ്രണയവുമെല്ലാമുണ്ട്. ഒടിയൻ എന്ന കഥാപാത്രത്തിെൻറ വൈകാരിക പരിസരങ്ങളിലേക്ക് കൂടി സിനിമ സഞ്ചരിക്കുന്നുണ്ട്.
ഒടിയൻ മാണിക്യനെ കുറിച്ച്
അസാധാരണമായ കഴിവകളുള്ള ഒരാൾ. കളരിപ്പയറ്റ് പഠിച്ച നിരവധി പേരുണ്ടാവും പക്ഷേ ഒതേനൻ ഒരാൾ മാത്രമേ ഉണ്ടാകു. ഇത്തരത്തിൽ ഒടിവിദ്യ പഠിച്ച നിരവധി പേരുണ്ടാകും പക്ഷേ അത് ഏറ്റവും നന്നായി പ്രയോഗിക്കുന്നത് മാണിക്യനാണ്. ഒടിയൻ മാണിക്യൻ അസാധാരണ വ്യക്തിത്വമാണ്. ഒടിയൻമാരിൽ മാണിക്യനെ പോലുള്ള ഒരാൾ മാത്രമേ ഉണ്ടാകു.
ഇരുട്ടിലൂടെയാണ് ഒടിയൻ മാണിക്യെൻറ സഞ്ചാരം. മാണിക്യന് രാത്രിയിലും കാഴ്ചശക്തിയുണ്ടാകും. ചില മൃഗങ്ങളുടെ രൂപവും ശബ്ദവും അയാൾക്ക് അനുകരിക്കാനാവും. ഇരുട്ടും കരിമ്പടവും മറയാക്കിയാണ് അയാൾ ഒടിവിദ്യ നടത്തുന്നത്. രാത്രിയിൽ ഇൗ കഴിവുകളെല്ലാം ഉപയോഗിച്ച് മാണിക്യൻ ഒടിവിദ്യ നടത്തുേമ്പാൾ മൃഗമാണോ മനുഷ്യനാണോ എന്ന ആശയക്കുഴപ്പം ശത്രുക്കൾക്ക് ഉണ്ടാകുന്നു. ഇത് അവരിൽ അത് ഭയം സൃഷ്ടിക്കുന്നു. ഇൗ ഭയത്തെ ചൂഷണം ചെയ്താണ് ഒടിയൻ മാണിക്യൻ ജീവിക്കുന്നത്.
ഒടിയനെ സൃഷ്ടിക്കുന്നതിൽ സാഹിത്യകൃതികൾ പ്രചോദനമായിട്ടുണ്ടോ ?
ഒരിക്കലുമില്ല. പൂർണമായും തനതായ ഒരു സമീപനം സ്വീകരിക്കാനാണ് സിനിമയിൽ ശ്രമിച്ചിട്ടുള്ളത്. ഒടിയനെ കുറിച്ച് എഴുതപ്പെട്ടുള്ള കണ്ണൻ കുട്ടിയുടെ പുസ്തകത്തെ സിനിമക്കായി ആശ്രയിച്ചിട്ടില്ല. കാരണം അതിലെല്ലാം ഒടിയനെ ഇതിഹാസമായി അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അത്തരമൊരു ഒടിയനല്ല സിനിമക്കായി ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.