തണ്ണീർ മത്തൻ മധുരം
text_fieldsരവി പത്മനാഭൻ സാറും കുട്ടികളും തണ്ണീർമത്തൻ ദിനങ്ങളുമായി തിയറ്ററിലെത്തി ബെല്ലടിച്ചപ്പോൾ പൊട്ടിച്ചിരിച്ച ത് ന്യൂജെൻ മാത്രമല്ല. മുതിർന്നവരും പ്രായമായവരും കുട്ടികളുംകൂടിയാണ്. സിനിമ കണ്ടിറങ്ങിയ പലരും സ്കൂൾ ജീവിതത് തിലെ സൗഹൃദവും പ്രണയവും അയവിറക്കി. ജാതിക്കാത്തോട്ടത്തിൽ ചിരിച്ചും കളിപറഞ്ഞും നടന്ന കീർത്തിയെയും ജെയ്സനെയു ം അവതരിപ്പിച്ച അനശ്വര രാജനും മാത്യു തോമസും മലയാള സിനിമയിൽ വിജയം കുറിച്ചിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്സിൽ ഫ്രാങ്കിയായി തിളങ്ങിയ മാത്യു തോമസ് തണ്ണീർമത്തൻ ദിനങ്ങളിലൂടെയും തെൻറ മുൻനിര പല്ലുകാട്ടി ചിരിച്ച് പ്ര േക്ഷകരെ കൈയിലെടുത്തു. ഉദാഹരണം സുജാതയിൽ മഞ്ജുവാര്യരുടെ മകളായി മികച്ച പ്രകടനം കാഴ്ചവെച്ച അനശ്വര രാജൻ, കീർത ്തിയെ സ്വതഃസിദ്ധമായ ശൈലിയിലൂടെ മികവുറ്റതാക്കി. ഇരുവരും മാധ്യമം കുടുംബത്തോട് മനസ്സ് തുറന്നപ്പോൾ...
ഫ് രാങ്കിയും ആതിര കൃഷ്ണനും
മാത്യു: കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയുടെയും ജെയ്സെൻറയും സ്വഭാവം കൂടി ച്ചേർന്നതാണ് എനിക്ക്. ഫ്രാങ്കിയിൽ നിന്ന് ജെയ്സണിലേക്കെത്താൻ പാടൊന്നുമുണ്ടായിരുന്നില്ല. കുമ്പളങ്ങി നൈ റ്റ്സിെൻറ ഷൂട്ട് നവംബറിൽ തീർന്നു. മാർച്ചിലായിരുന്നു തണ്ണീർമത്തൻ ചിത്രീകരണം. ഇരു കഥാപാത്രങ്ങളും തമ്മിലു ള്ള മാറ്റങ്ങൾ ഒന്നും ശ്രദ്ധിച്ചിട്ടില്ല. ചെയ്യാൻ പറയുന്നതെല്ലാം നന്നായി ചെയ്യുക എന്നതു മാത്രമായിരുന്നു ചിന് ത. തണ്ണീർമത്തൻ ദിനങ്ങളിലെ ചില സീനുകളുമായി സ്കൂളിലെ അനുഭവങ്ങൾ ഒത്തിരി ബന്ധപ്പെടുത്താൻ കഴിഞ്ഞിരുന്നു.
അന ശ്വര: ഉദാഹരണം സുജാതയിലെ ആതിര കൃഷ്ണനും തണ്ണീർമത്തനിലെ കീർത്തിയും വ്യത്യസ്ത സ്വഭാവങ്ങളുള്ള കഥാപാത്രമാണ്. ആ തിര കൃഷ്ണനും അമ്മയും തമ്മിലുള്ള ബന്ധമായിരുന്നു കൂടുതലും. എനിക്ക് തോന്നുന്നത് എല്ലാ പെൺകുട്ടികളും അമ്മയേ ാട് അങ്ങനെയൊക്കെയാണ് പെരുമാറുന്നത്. എന്തെങ്കിലും ഇഷ്ടപ്പെടാതെ വരുേമ്പാൾ അമ്മയോട് ഇടക്ക് അങ്ങനെ പെ രുമാറാറുണ്ട്. പിന്നെ കീർത്തിയിലേക്ക് വരുേമ്പാൾ അതുനേരെ തിരിച്ചാണ്. കീർത്തിയുടെ അതേ പ്രായംതന്നെയാണ് എനി ക്കും. സിനിമ കാണുേമ്പാൾ സ്കൂളിലെ ഒാരോ സംഭവവും ഓർമവരും.
വെള്ളിത്തിരയിലേക്ക്
മാത്യു: പത്താം ക്ലാസിൽ പഠി ക്കുേമ്പാൾ കുമ്പളങ്ങി െനെറ്റ്സിലേക്കായി സ്കൂളിൽ ഒാഡിഷൻ നടത്തിയിരുന്നു. അതിനുശേഷം വേറെ രണ്ടു ഒാഡിഷനും ഉണ ്ടായിരുന്നു. പിന്നീട് ചിത്രീകരണം തുടങ്ങുന്നതിനു മുന്നേ ആറുമാസത്തെ പരിശീലനവും തന്നു. അതിൽ പരസ്പരം എല്ലാവ രും തമ്മിൽ അടുത്തു. ഫെബ്രുവരിയിലായിരുന്നു കുമ്പളങ്ങി റിലീസ്. അതിനുശേഷം തണ്ണീർമത്തനിേലക്ക് മാർച്ചിലെ ഷൂട് ടിന് ഒരു മാസം മുമ്പാണ് വിളിക്കുന്നത്. ഒാഡിഷനൊന്നും ഉണ്ടായിരുന്നില്ല.
അനശ്വര: മോണോആക്ടും സ്കിറ്റുമെല്ലാം ചെറുപ്പം മുതലേ ചെയ്യുമായിരുന്നു. 'കവി ഉദ്ദേശിച്ചത്' എന്ന സിനിമയുടെ സംവിധായകനും കുടുംബ സുഹൃത്തുമായ ലിജുവേട്ടെൻറ (ലിജു തോമസ്) അമ്മ 'ഉദാഹരണം സുജാത'യുടെ ഒാഡിഷൻ പരസ്യം അയച്ചുതന്നിരുന്നു. നാട്ടിൻപുറത്തുകാരായതിനാൽതന്നെ സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. േപടിയും ഉണ്ടായിരുന്നു. മഞ്ജുചേച്ചിയുടെ മകളായിട്ടാണെന്നും ചാർളി ടീമിെൻറ ചിത്രം ആണെന്നും പറഞ്ഞപ്പോൾ ഫോട്ടോ അയച്ചുകൊടുത്തു. ഓഡിഷനു വിളിക്കുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ല. ഓഡിഷൻ കഴിഞ്ഞ് രണ്ടാഴ്ചക്കുശേഷമാണ് സെലക്ഷൻ കിട്ടി എന്നു പറഞ്ഞ് വിളിച്ചത്. അതിനുശേഷം ബോബി സഞ്ജയ് ടീമിെൻറ തിരക്കഥയിൽ 'എവിടെ' എന്ന ചിത്രത്തിൽ ഷഹാന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഉദാഹരണം സുജാത കണ്ടശേഷമാണ് തണ്ണീർമത്തൻ ദിനങ്ങളിലേക്ക് എന്നെയും വിളിച്ചത്.
സെറ്റു രണ്ടും 'ഭയങ്കര ചിൽ'
മാത്യു: കുമ്പളങ്ങി നൈറ്റ്സ് ടീം സിനിമയിലെപ്പോലെതന്നെ ഒരു കുടുംബമായിരുന്നു. പരിശീലന സമയത്തുതന്നെ എല്ലാവരുമായി പരിചയപ്പെട്ട് പരസ്പരം അടുപ്പമുണ്ടായിരുന്നു. സെറ്റിൽ ഒാരോരുത്തരെയും അറിയാം. വീട്ടിലെത്തിയാൽ എങ്ങനെയാണോ അതുപോലെതന്നെയായിരുന്നു. ഭയങ്കര ചിൽ. ഫഹദിക്ക, സൗബിനിക്ക എന്നിവരിൽനിന്നൊക്കെ നന്നായി പഠിക്കാൻ സാധിച്ചു.
അനശ്വര: സിനിമയോടുള്ള പേടിയും സംശയങ്ങളുമൊക്കെ തീർന്നൊരു ചിത്രമായിരുന്നു സുജാത. മഞ്ജുച്ചേച്ചി നല്ല പിന്തുണ നൽകി. ഒരുപാട് കാര്യങ്ങൾ മഞ്ജുച്ചേച്ചിയിൽനിന്ന് പഠിക്കാനുണ്ട്. എപ്പോഴും സന്തോഷത്തോടെയിരിക്കുന്നയാളാണ്. എനിക്ക് അമ്മയോടുള്ള അടുപ്പം മഞ്ജുേച്ചച്ചിയോട് തോന്നി. പുറത്തുപോകുേമ്പാൾ അമ്മ കൂടെയില്ലെങ്കിൽ മോളെപ്പോലെ നോക്കും.
മാത്യു: തണ്ണീർമത്തൻ ദിനങ്ങൾ സെറ്റും കുമ്പളങ്ങി നൈറ്റ്സ് സെറ്റുപോലെ തന്നെയായിരുന്നു. വ്യത്യാസം തണ്ണീർമത്തൻ ദിനങ്ങളിൽ ഞങ്ങൾ എല്ലാവരും ഒരേ പ്രായക്കാരായിരുന്നു എന്നതാണ്. സമപ്രായക്കാരായ കുറെപ്പേർ ആയതിനാൽ അതിെൻറ ഊർജം എല്ലായിടത്തുമുണ്ടായിരുന്നു. ഞങ്ങളെല്ലാവരും തമ്മിൽ പരസ്പരം മൂന്നുവയസ്സിെൻറ വ്യത്യാസമേയുള്ളൂ.
അനശ്വര: തണ്ണീർമത്തൻ ദിനങ്ങളിൽ സംവിധായകൻ, നിർമാതാവ് എന്ന വ്യത്യാസം തോന്നിയിട്ടില്ല. ഒരു കുടുംബം പോലെ ഒരുമിച്ച്. ഒരു ക്ലാസിലെ കുട്ടികൾ ചേർന്ന് അവധിക്കാലം ആഘോഷിക്കുന്നതുപോലെ. ഒന്നരമാസേത്താളം എല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ട്.
മാത്യു: ഞാനും അനശ്വരയും പെെട്ടന്നുതന്നെ കൂട്ടുകാരായി. അതുകൊണ്ടുതന്നെ എളുപ്പമായിരുന്നു ഒരുമിച്ച് അഭിനയിക്കാൻ.
അനശ്വര: മാത്യുവിനെ തിയറ്ററിൽ സിനിമയിൽ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. കാരണം, മാത്യു ഇങ്ങനെയല്ല. ജെയ്സണെ എങ്ങനെയാണ് ഇവൻ ചെയ്തെതന്ന് ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുകയാണ്. മാത്യുവിെൻറ ഒരു തരിപോലും ജെയ്സണിൽ കാണാൻ പറ്റിയില്ല. െജയ്സണായി ജീവിക്കുകയായിരുന്നുവെന്നൊക്കെ പറയേണ്ടിവരും. മാത്യു ചില സമയങ്ങളിൽ മിണ്ടാതെ ഒറ്റക്കിരിക്കും. ചോദിക്കുേമ്പാൾ ആ, ഒാകെ എന്നൊക്കെപറയും. പിന്നെ ഒരു പത്തുമിനിറ്റ് കഴിയുേമ്പാൾ അവൻ തുള്ളിച്ചാടി നടപ്പുണ്ടാകും. വെറുതെ ട്രോളും, കളിയാക്കും. ഒാരോ സമയത്തും ഒാരോ സ്വഭാവം. അതിൽനിന്ന് ഇതിലേക്ക് വരുേമ്പാൾ മൊത്തം മാറി. സിനിമ കണ്ടുകഴിഞ്ഞ് ഇറങ്ങിയപ്പോൾ തോന്നി അവൻ ജീവിക്കുകയാണെന്ന്.
വിനീത് ശ്രീനിവാസൻ
മാത്യു: ചേട്ടനെപ്പോലെതന്നെയായിരുന്നു വിനീതേട്ടൻ. ഞാൻ എന്തെങ്കിലും തെറ്റൊക്കെ വരുത്തുേമ്പാൾ സ്നേഹത്തോടെ തന്നെ 'നീ ഇങ്ങനെ ചെയ്തുേനാക്കൂ' എന്നെല്ലാം പറഞ്ഞുതരും. നന്നായി ചെയ്താൽ അടിപൊളിയായിട്ടുണ്ട് എന്നും പറയും.
അനശ്വര: വിനീതേട്ടനും ഞാനും കുറച്ചു സീനിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും വിനീതേട്ടൻ കുട്ടികളുടെ കൂടെതന്നെയുണ്ടാകും. ഞങ്ങളിലൊരാളായിത്തന്നെ പെരുമാറുമായിരുന്നു. കുറേ പാട്ടുകളൊക്കെ പാടിത്തരും. കേൾക്കാൻ നല്ല രസമാണ്. നല്ലൊരു അനുഭവമായിരുന്നു.
ഇഷ്ട കഥാപാത്രം
മാത്യു: നല്ല കഥാപാത്രം കിട്ടുേമ്പാൾ നന്നായി ചെയ്യണം എന്ന ആഗ്രഹേമയുള്ളൂ. ഒരു പ്രത്യേക കഥാപാത്രം ചെയ്യണെമന്ന് ആഗ്രഹിച്ചിരുന്ന് കിട്ടാതാകുേമ്പാൾ ഭയങ്കര വിഷമമാകും. അതുകൊണ്ട് അങ്ങനെയൊന്നും ചിന്തിക്കാറില്ല. നിലവിൽ സിനിയൊന്നും ചെയ്യുന്നില്ല. വരേട്ടയെന്ന് വിചാരിക്കുന്നു. പ്രാർഥിക്കുന്നു.
അനശ്വര: ഇപ്പോൾ നടക്കുന്നതുതന്നെ സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത കാര്യങ്ങളാണ്. രണ്ടു സിനിമകൾ പുറത്തിറങ്ങാനുണ്ട്. മലയാളത്തിൽ വെള്ളിമൂങ്ങ സംവിധായകൻ ജിബു ജേക്കബ് സാറിെൻറ 'ആദ്യരാത്രി' എന്ന സിനിമയും തമിഴിൽ തൃഷമാമിെൻറ കൂടെ 'റാങ്കി' എന്ന ചിത്രവും വരാനുണ്ട്. സുസ്മിത എന്നാണ് കഥാപാത്രത്തിെൻറ പേര്. തൃഷ മാമിനൊപ്പം ഒരുപാട് കോമ്പിനേഷൻ സീനുകളുണ്ട്.
രണ്ടുപേരും പ്ലസ്
മാത്യു: മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. തണ്ണീർമത്തൻ ദിനങ്ങളിലെപ്പോലെ സയൻസ് അല്ല കോമേഴ്സാണ്. തൃപ്പൂണിത്തുറ, തിരുവാങ്കുളം ഹിൽ പാലസിന് സമീപമാണ് വീട്. പ്ലസ് ടുവിന് ശേഷം ബിസിനസുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിക്കണമെന്നാണ് വിചാരിക്കുന്നത്. അഭിനയംതന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞാൽ നല്ലത്.
അനശ്വര: ഞാൻ പ്ലസ് വൺ കോമേഴ്സാണ്. വെള്ളുർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. വിദ്യാഭ്യാസം മുന്നോട്ടുെകാണ്ടുപോകണം. അതിനെ ബാധിക്കാത്ത രീതിയിൽ നല്ല സിനിമ വരുകയാണെങ്കിൽ ചെയ്യണം.
സെലിബ്രിറ്റി ജീവിതം
മാത്യു: പണ്ടത്തെ മാത്യുതന്നെയാണ് ഇപ്പോഴും. സ്വഭാവത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. പുറത്തിറങ്ങിക്കഴിയുേമ്പാൾ ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി. അല്ലാതെ ബാക്കിയെല്ലാം നോർമലാണ് ഞാൻ.
അനശ്വര: സുജാത ഇറങ്ങിക്കഴിഞ്ഞപ്പോൾ പ്രമോഷെൻറ സമയത്ത് കുറെ അമ്മമാരിൽനിന്നും നല്ല പ്രതികരണം കിട്ടി. ഒരു അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എനിക്ക് മനസ്സിലായില്ല എന്തിനാ കരഞ്ഞതെന്ന്. പിന്നീട് പറഞ്ഞു എെൻറ മകളെപോലെ തന്നെയായിരുന്നുവെന്നെല്ലാം. പിന്നെയും പലയിടങ്ങളിൽവെച്ച് ഒരുപാടുപേർ എന്നെവന്ന് കെട്ടിപ്പിടിക്കും കുറേപേർ ഇങ്ങനെയാണോ അമ്മയോട് പെരുമാറുന്നതെന്നൊക്കെ ചോദിച്ച് വഴക്കുപറയും. തണ്ണീർമത്തൻ ദിനങ്ങൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ കീർത്തി എന്ന കഥാപാത്രത്തെ ഞങ്ങൾക്ക് തന്നതിന് നന്ദി എന്നൊക്കെ ഒരുപാടുപേർ പറഞ്ഞു. അതെല്ലാം കാണുേമ്പാൾ സന്തോഷം തോന്നും. സിനിമ ചെയ്തില്ലായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.
ബ്യൂട്ടിഫുൾ മൊമൻറ്സ്
മാത്യു: പടത്തിെൻറ വിജയമായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്. സിനിമ തിയറ്ററിൽ ആദ്യ ഷോ കഴിഞ്ഞ് പ്രതികരണം വരുേമ്പാൾ അറിയാം പ്രേക്ഷകർക്ക് ഇഷ്ടപ്പെേട്ടാ ഇല്ലയോ എന്ന്. കുമ്പളങ്ങി നൈറ്റ്സായാലും തണ്ണീർമത്തൻ ദിനങ്ങളായാലും ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കുറേനാൾ മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്നതാണ് അവ.
അനശ്വര: എനിക്ക് മഞ്ജുച്ചേച്ചി നീർമാതളം പൂത്തകാലം എന്ന പുസ്തകം തന്നിരുന്നു. സുജാത കഴിഞ്ഞപ്പോൾ ഏറ്റവും ഇഷ്ടത്തോടെ സൂക്ഷിച്ചുവെച്ച ഒന്നായിരുന്നു അത്. ഉദാഹരണം സുജാത ലൊക്കേഷനിൽവെച്ച് പുസ്തകം വായിക്കാൻ ഇഷ്ടമാണോ എന്നൊരു ദിവസം ചോദിച്ചിരുന്നു. പിന്നീട് കുറച്ചു ദിവസത്തിനുശേഷം കവറിലിട്ട് ഈ പുസ്തകം തന്നു. അതിനുള്ളിൽ 'അനശ്വരക്ക് ആമിയുടെ ആശംസകൾ' എന്നെഴുതി ചേച്ചിയുടെ പേരെഴുതി ഒപ്പുവെച്ചിരുന്നു. അത് ഞാൻ വേഗം വായിച്ചു തീർത്തു. പിന്നീടൊരിക്കൽ ചേച്ചിയുടെ ഒരു അഭിമുഖത്തിൽ കേൾക്കാൻ ഇടയായി മാധവിക്കുട്ടി ഇതേപോലെ ചേച്ചിക്ക് നീർമാതളം പൂത്തകാലം മഞ്ജുവിന് ആശംസകൾ എന്നെഴുതി സമ്മാനിച്ചിട്ടുണ്ടായിരുന്നുവെന്ന്. ആ സമയം ചേച്ചി എനിക്ക് അത്രയും പ്രാധാന്യം നൽകിയിരുന്നു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി.
ചിരിയാ ഇവെൻറ 'മെയിൻ'
അനശ്വര: മാത്യുവിന് എേപ്പാഴും ചിരിച്ചുകൊണ്ടിരിക്കാനാണ് ഇഷ്ടം.
മാത്യു: ചിരിക്കാൻ ഭയങ്കര ഇൗസിയായി തോന്നി. ചിരിയായിരിക്കും എേപ്പാഴും മുഖത്ത്.
അനശ്വര: പിന്നെ ഇവന് കരയാൻ ഗ്ലിസറിൻ ഇടുന്നതൊന്നും ഇഷ്ടമല്ല. സ്വാഭാവികമായി അവൻ കരയും. കരയുന്ന സീൻ ആകുേമ്പാൾ മാറി ഒറ്റക്കിരുന്ന് കുറച്ചുകഴിയുേമ്പാൾ കരഞ്ഞു വരും. എനിക്ക് ശരിക്കും അത്ഭുതം തോന്നി. എങ്ങനെയാണ് ഇവൻ കരയുന്നതെന്നോർത്ത്. ഞാനാണെങ്കിൽ ഗ്ലിസറിൻ എടുത്ത് ഇട്ടോണ്ടിരിക്കും. ചിരിക്കാനും പണിയാണ്. പെെട്ടന്ന് പൊട്ടിച്ചിരിക്കാനൊന്നും കഴിയില്ല. പിന്നെ നിഷച്ചേച്ചിയുടെ (നിഷ സാരംഗ്) കൂടെ ചെയ്തവയെല്ലാം എളുപ്പമായിരുന്നു. അമ്മയോട് പെരുമാറുന്നതുപോലെതന്നെയായതിൽ ആയിരിക്കണം.
വീട്ടുകാരും കൂട്ടുകാരും
മാത്യു: അടുത്ത കൂട്ടുകാർ കുറേ പേരുണ്ട്. സിനിമ ഇറങ്ങിക്കഴിഞ്ഞേപ്പാൾ കൂട്ടുകാർക്കൊപ്പം പോയി സിനിമ കണ്ടിരുന്നു. അവർക്ക് നന്നായി ഇഷ്ടപ്പെട്ടു. അച്ഛന്‍ ബിജു ജോണ്‍ എന്‍ജിനീയറാണ്. അമ്മ സൂസന്‍ ടീച്ചറാണ്. ചേട്ടന്‍ ജോണ്‍ തോമസ് ബിരുദത്തിനുശേഷം ഉപരിപഠനത്തിന് ശ്രമിക്കുന്നു. അച്ഛനും അമ്മയും ചേട്ടനും സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു.
അനശ്വര: സിനിമ തുടങ്ങിയപ്പോൾ ഒരുപാട് ക്ലാസുകൾ നഷ്ടമായി. എങ്കിലും ക്ലാസ് ടീച്ചറും പ്രിൻസിപ്പലുമെല്ലാം നല്ല പിന്തുണ നൽകി. സിനിമ ഇറങ്ങിയപ്പോൾ ടീച്ചർമാരും കൂട്ടുകാരും മെസേജ് ചെയ്തു. സിനിമ ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു എന്നെല്ലാം പറഞ്ഞു. എട്ടാം ക്ലാസുമുതൽ എനിക്ക് രണ്ടു കൂട്ടുകാരുണ്ട്. സിയയും സഹിയയും. എെൻറ ബെസ്റ്റ് ഫ്രണ്ട് േചച്ചി ഐശ്വര്യയാണ്. സിനിമ കണ്ട് പ്രധാനമായും അഭിപ്രായം പറയുന്നത് ചേച്ചിയാണ്. അച്ഛൻ രാജൻ കെ.എസ്.ഇ.ബി ഓഫിസിലാണ്. അമ്മ ഉഷ അംഗൻവാടി ടീച്ചറാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.